ADVERTISEMENT

കോവിഡ് ഭീതിയില്‍ ലോകമാകെ ടൂറിസംമേഖല താറുമാറായി കിടക്കുകയാണ്. വേനലവധികള്‍ ഉല്ലാസപ്രദമാക്കിയിരുന്ന പലരും ഇക്കുറി വെക്കേഷന്‍ വീടുകളില്‍ തന്നെയാണ് ചെലവഴിക്കുന്നത്. കോവിഡിനൊപ്പം ജീവിക്കുക എന്ന തിരിച്ചറിവിൽ എത്തിയതോടെ പല വിദേശ രാജ്യങ്ങളും നിയന്ത്രണങ്ങളോടെ വിനോദസഞ്ചാരം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. സ്വന്തം ചുറ്റുവട്ടങ്ങളില്‍ തന്നെ യാത്ര ആഘോഷിക്കുന്ന ഇത്തരം സ്റ്റേക്കേഷന്‍സിന് ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ പ്രിയം ഏറിവരികയാണ്.

holiday-in-trees

ഇത്തരം ഒരു ഐഡിയയുമായി വന്നിരിക്കുകയാണ് ബെല്‍ജിയത്തിലെ ആര്‍ക്കിടെക്റ്റ് ട്രേ വാപ്പിനാര്‍. ട്രീ ടെന്റുകൾ ആണ് ഇദ്ദേഹത്തിന്റെ ആശയം. നമ്മുടെ മരവീടുകളുടെ മറ്റൊരു വകഭേദമെന്നു പറയാം. കണ്ണീരിന്റെ ഷേപ്പ് തോന്നിക്കുന്ന ഇത്തരം ട്രീ ടെന്റുകള്‍ ആണ് ബെല്‍ജിയത്തിലെ പുതിയ സ്റ്റേക്കേഷന്‍ ട്രെന്‍ഡ്. മരങ്ങളില്‍ ഫിക്സ് ചെയ്ത ഇവയിലെക്ക് ഏണി വഴിയാണ് കയറേണ്ടത്. വീടിനുള്ളില്‍ തന്നെ ഇരുന്ന ജനങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ ആയാല്‍ പോലും ഒന്ന് റിലാക്സ് ചെയ്യാനുള്ള അവസരമാണ്  ഇതുവഴി ലഭിക്കുന്നത്. 

holiday-in-trees-inside

മറ്റു സ്ഥലങ്ങളില്‍ പോകാന്‍ സാധിക്കാതെ വന്നതോടെ സ്വയം ഒന്ന് റിഫ്രഷ്‌ ആകാന്‍ ഇപ്പോള്‍ ധാരാളം ആളുകള്‍ ആണ് ഈ ട്രീ ടെന്റുകള്‍ ബുക്ക് ചെയ്യുന്നത്. ടെന്റില്‍ താമസിക്കുകയും ചുറ്റുപാടുകള്‍ ചുറ്റികാണുകയും ചെയ്യാം. മൊത്തത്തില്‍ കുറഞ്ഞ ചെലവില്‍ ഒരു ഔട്ടിങ്. രണ്ടു പേര്‍ക്ക് കഴിയാവുന്ന ഒരു ട്രീ ടെന്റിനു 70  യൂറോ ആണ് ഒരു രാത്രിക്ക് നല്‍കേണ്ടത്. ഇതൊരു കച്ചവടം എന്നതിലുപരി തന്റെ ഒരു ആര്‍ട്ട്‌ ഇന്‍സ്റ്റലേഷൻ ആയി കാണാനാണ് ഇതിന്റെ ശില്പിക്ക് താല്പര്യം. സെപ്റ്റംബര്‍ വരെ ആര്‍ക്കും ഈ ട്രീ ടെന്റുകള്‍ ബുക്ക് ചെയ്യാന്‍ നിലവില്‍ സൗകര്യമുണ്ട്. 

English Summary- Tree Tent in Belgium New Travel Trend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com