ADVERTISEMENT

മുംബൈ നഗരത്തിന്റെ ഒത്തനടുക്ക് ഒരു ഫ്ലാറ്റ് സ്വന്തമാക്കുക എന്നത് അത്ര നിസ്സാരമല്ല. റിയല്‍ എസ്റ്റേറ്റ്‌ മൂല്യം കുത്തനെ ഉയര്‍ന്ന മുംബൈ നഗരത്തില്‍ ഫ്ലാറ്റുകളുടെ വില സാധാരണക്കാര്‍ക്ക് താങ്ങാന്‍ സാധിക്കുന്നതല്ല എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ 111 കോടിക്ക് മുംബൈ നഗരത്തില്‍ രണ്ടു ഫ്ലാറ്റുകള്‍ അടുത്തിടെ വിറ്റുപോയി. 

മുംബൈയിലെ പ്രശസ്ത ബിസ്സിനസ്സ് കുടുംബമാണ് ഈ മോഹവിലയ്ക്ക് രണ്ടു ഫ്ലാറ്റുകള്‍ വാങ്ങിയത്. നാനാവതി ആശുപത്രി അടക്കമുള്ളത്തിന്റെ നേതൃത്വം വഹിക്കുന്ന റെഡിയന്റ്റ് ഗ്രൂപ്പിന്റെ തലവന്‍ അഭയ് സോയി  ആണ് ഇതില്‍ ഒരു ഫ്ലാറ്റ് വാങ്ങിയത്. വില 54 കോടി. 360 വെസ്റ്റ് അപാര്‍ട്ട്മെന്റ്സിലെ മുപ്പത്തിയാറാം നിലയിലാണ് ഈ ഫ്ലാറ്റ്. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാകും ഈ ഫ്ലാറ്റ്. 85 നിലയാണ് ഇതിന്റെ ഉയരം. നിലവില്‍ ഈ ഫ്ലാറ്റ് നിര്‍മ്മാണത്തിലാണ്. 

സോയി കുടുംബത്തിലെ തന്നെ തരുണ സോയി ആണ് 57.25 കോടിക്ക് മറ്റൊരു ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. 5304, 5204 നമ്പറുകള്‍ ഉള്ള ഈ ഫ്ലാറ്റുകള്‍ ഒന്നാക്കി മാറ്റും എന്നാണ് കരുതുന്നത്. ഇവര്‍ക്ക് ഒറ്റയടിക്ക് പത്തു കാര്‍ പാര്‍ക്കിങ് ആണ് ലഭിക്കുന്നത്. 6.5 കോടിയാണ് സ്റ്റാമ്പ്‌ ഡ്യൂട്ടി ഇനത്തില്‍ മാത്രം ഇവര്‍ക്ക് നല്‍കേണ്ടി വന്നത് എന്നാണ് റിപ്പോര്‍ട്ട്‌. 

Shahid-Kapoor-360-flat

നടന്‍ ഷാഹിദ് കപൂര്‍ കഴിഞ്ഞ വർഷം 55.9 കോടിക്ക് ഇവിടെ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. കൂടാതെ അഭിഷേക് ബച്ചന്‍ , അക്ഷയ് കുമാര്‍ എന്നിവര്‍ക്കും ഇവിടെ ഫ്ലാറ്റ് ഉണ്ട്. എന്നാല്‍ ഫ്ലാറ്റുകള്‍ വാങ്ങിയ വാര്‍ത്ത സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ സോയി കുടുംബം തയ്യാറായിട്ടില്ല.

English Summary- Owner Buy flat for 111 Crore Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com