കോവിഡ് കാലത്ത് ഒരു യാത്ര പോയാലോ? ഈ അദ്ഭുതവീടുകൾ കാത്തിരിക്കുന്നു; വിഡിയോ

SHARE

കോവിഡ് മഹാമാരി മൂലം 6 മാസത്തോളമായി വീട്ടിൽ ബോറടിച്ചിരിക്കുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വ്യത്യസ്തമായ സഞ്ചാര- താമസ അനുഭവങ്ങൾ ഒരുക്കുകയാണ് വയനാട് മേപ്പാടിക്കടുത്ത് വെള്ളപ്പൈൻകണ്ടിയിലുള്ള വൈൽഡ് വൈബ്‌സ്.

വന്മരങ്ങളും അരുവിയും ഏലക്കൃഷിയും ചീവീടുകളുടെ ശബ്ദവുമെല്ലാം നിറയുന്ന എമറാൾഡ് എസ്റ്റേറ്റിന് ഉള്ളിലാണ് വൈൽഡ് വൈബ്‌സ് സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡിൽനിന്നും 3 കിലോമീറ്ററോളം ജീപ്പിൽ ഓഫ്റോഡ് യാത്ര ചെയ്തുവേണം ഇവിടെയെത്താൻ.

wildvibes-wayanad

ഡിസൈനറായ സാം, സുഹൃത്ത് ഷംസീർ എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ. കൂടെ ഒരുകൂട്ടം ചെറുപ്പക്കാരുമുണ്ട്. വനത്തിനുള്ളിൽ ടെന്റ് നിർമിച്ചു താമസിക്കുന്നതിന്റെ പുതുമയുള്ള പതിപ്പാണ് വൈൽഡ് വൈബ്‌സ് അവതരിപ്പിക്കുന്നത്.

log-houses

പ്രധാനമായും യുവദമ്പതികൾ, ചെറു സുഹൃത് സംഘങ്ങൾ എന്നിവരെയാണ് വൈൽഡ് വൈബ്‌സ് ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ കോവിഡ് പശ്ചാത്തലത്തിൽ വിവാഹആഘോഷങ്ങൾ വീട്ടുകാരിലേക്ക് ചുരുങ്ങിയപ്പോൾ, ഡെസ്റ്റിനേഷൻ വെഡ്‌ഡിങ്ങിനുള്ള വേദിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വെഡ്‌ഡിങ് ഫോട്ടോഷൂട്ടുകൾക്കായും ധാരാളം പേർ ഇവിടെയെത്തുന്നു.

wagon-pots

5 തരം വാസസ്ഥലങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. A ഫ്രെയിം,  കാസിൽ, ഹോബിറ്റ് ഹൗസ്, വാഗൻ പോട്സ്, ലോഗ് ഹൗസ് ക്യാബിൻ എന്നിവയാണത്. ആവശ്യം കഴിഞ്ഞാൽ അഴിച്ചുമാറ്റാവുന്ന തരത്തിൽ പ്രകൃതിസൗഹൃദമായാണ് ഇത് നിർമിച്ചത്. സാം തന്നെയാണ് വീടുകൾ ഡിസൈൻ ചെയ്തതും. A ഫ്രെയിമാണ് ഇതിലെ ഹൈലൈറ്റ്. പേര് സൂചിപ്പിക്കുന്നത് പോലെ A ആകൃതിയിലാണ് ഈ മരവീട്.

wildvibes-wayanad-view

എംഎസ് പൈപ്പിൽ കാലുകൾ ഉയർത്തിനാട്ടി V ബോർഡ്, റീയൂസ്‌ഡ്‌ വുഡ് എന്നിവകൊണ്ടാണ് ഇത് നിർമിച്ചത്. ഒരു കിടപ്പുമുറി, ബാത്റൂം, സിറ്റിങ് സ്‌പേസ്, ബാൽക്കണി, സ്‌റ്റോറേജ് സ്‌പേസ് എന്നിവയാണ് ഇതിനുള്ളിൽ ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് കയറാൻ പടികളും ചെറിയ തടിപ്പാലവും നൽകിയിട്ടുണ്ട്. ഇംഗ്ലിഷ് കൊട്ടാരങ്ങളുടെ ചെറുമാതൃകയിലാണ് കാസിൽ എന്ന നിർമിതി. ഹോബിറ്റ്, വാഗൻ പോട്സ്, ലോഗ് ഹൗസ് എന്നിവയും വ്യത്യസ്തമായാണ് ഒരുക്കിയിട്ടുള്ളത്. രാത്രിയിൽ എൽഇഡി ലൈറ്റുകളുടെ പ്രഭയിൽ ഈ നിർമിതിയുടെ ഭംഗി ഒന്നുവേറെതന്നെയാണ്.

hobbit-house

മിനി റസ്റ്ററന്റ്, വൈഫൈ, ക്യാംപ് ഫയർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. വൈൽഡ് വൈബ്സിനു സമീപം പുഴയുടെ കൈവഴി ഒഴുകുന്നുണ്ട്. ഇവിടെ കുളിക്കാനും മീൻപിടിക്കാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യമുണ്ട്. ട്രെക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുരുക്കത്തിൽ കോവിഡ് കാലത്ത്, മറ്റു തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി, പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി, കുറഞ്ഞ ചെലവിൽ, വ്യത്യസ്തമായ സഞ്ചാര- താമസ സൗകര്യമൊരുക്കുകയാണ് വൈൽഡ്  വൈബ്‌സ്.

wildvibes

Project facts

Location- Kalladi, Wayanad

Contact- 8921838640

More Details

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

Mob-9746852557

English Summary- WildVibes Wayanad Glamping Houses

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA