തുടക്കം മുതൽ വിവാദം, വിസ്മയം; ഇനി ഈ രാജ്യത്തെ ഏറ്റവും വലിയ കെട്ടിടം!

shipwreck-tower
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കണ്ടാല്‍ കുത്തനെ തകര്‍ന്നു കിടക്കുന്നൊരു കപ്പല്‍. പക്ഷേ രണ്ടാമതൊന്നു കൂടി നോക്കിയാല്‍ മനസിലാകും ഇത് കപ്പല്‍ പോലെയൊരു കെട്ടിടമാണെന്ന്. ചെക്ക് റിപബ്ലിക്കിലെ പ്രേഗിലാണ് ഈ കെട്ടിടം ഉയരുന്നത്. 135 അടി ഉയരത്തില്‍ ഈ കെട്ടിടം വരുന്നതോടെ ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവിയും ഇതിനു സ്വന്തമാകും.  

റെന്റല്‍ ഹൗസിംഗ്, ഹോട്ടലുകള്‍ , ഓഫിസുകള്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍ ഈ കെട്ടിടത്തില്‍ ഉണ്ടാകുക. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന റൂഫ് ഗാര്‍ഡന്‍ ഇവിടെയുണ്ട്. ഒപ്പം ഗ്രൗണ്ട് ഫ്ലോറിലെ കടകളും എല്ലാവർക്കും പ്രവേശനം ഉള്ളയിടമാണ്. 

shipwreck-tower-inside

2021 ലാണ് ഈ കപ്പല്‍ കെട്ടിടം പണി ആരംഭിക്കുക എന്നാണ് കരുതുന്നത്. ഏതാണ്ട് 84.5 മില്യന്‍ ഡോളര്‍ ആണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്രയും തുക ചെലവാക്കി ഇതുപോലെ ലക്ഷണമില്ലാത്ത കെട്ടിടം പണിയുന്നു എന്നാരോപിച്ച് പ്രേഗിൽ തന്നെ ജനരോഷവും ഉയരുന്നുണ്ട്. അങ്ങനെയാണ് തുടക്കം മുതൽ കെട്ടിടം വിവാദത്തിലായത്.

പ്രേഗിലെ ഡാന്‍സിങ് ഹൗസും സമാനമായ കൗതുകം ഉണര്‍ത്തുന്ന കെട്ടിടമാണ്. ഒറ്റ നോട്ടത്തില്‍ ഈ കെട്ടിടം കാണുമ്പോള്‍ രണ്ട് ഇണകള്‍ പരസ്പരം ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണെന്നേ തോന്നൂ. അതുകൊണ്ടാണ് ഡാന്‍സിങ് ഹൗസ് എന്ന പേരും വന്നത്. 

dancing-house-prague

English Summary- Shipwreck House Prague

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA