ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ പ്രോപ്പര്‍ട്ടികളിൽ ഒന്ന്! വില 22400 കോടി രൂപ!

zaha-hadid
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ലോകത്തിലെ ഏറ്റവും വിലയേറിയ പ്രോപ്പര്‍ട്ടികളിൽ ഒന്ന് സ്ഥിതിചെയ്യുന്ന നാട് എന്ന പദവി സ്വന്തമാക്കുകയാണ് ഹോങ്കോങ്. സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിൽ 36 നിലകളുള്ള  623 അടി ഉയരമുള്ള കെട്ടിടം വരാൻ പോകുന്ന ഭൂമിയാണ് റിയൽ എസ്റ്റേറ്റ് റെക്കോർഡുകൾ തകർത്തുകൊണ്ട് ബിൽഡർമാർ വാങ്ങിയത്..

3 ബില്യൺ ഡോളറിനാണ് വസ്തുക്കച്ചവടം നടന്നത്. ഏകദേശം 22400 കോടി രൂപ!  അന്തരിച്ച ലോകപ്രശസ്ത ആർക്കിടെക്ട് സഹാ ഹദീദിന്റെ കമ്പനിയാണ് ഇതിന്റെ നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. യൂണിറ്റിന് 50,0000 ഡോളര്‍ ആണ് നിലവില്‍ ഇവിടുത്തെ വില. 

hongkong-building

Bauhinia എന്ന പൂവില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഈ കെട്ടിടത്തിന്റെ അകത്തളങ്ങള്‍ രൂപകൽപന ചെയ്തിരിക്കുന്നത്. ഹോങ്കോംഗിന്റെ നാഷണല്‍ ഫ്ലാഗില്‍ ഇടം പിടിച്ച പൂവാണിത്.ഈ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ ശരിക്കും ഒരു 'അര്‍ബന്‍ ഒയാസിസ്‌ 'എന്ന് വേണമെങ്കില്‍ പറയാം. 

ടവറിന്റെ മുകള്‍ നിലയില്‍ റണ്ണിങ് ട്രാക്ക് ഉള്‍പ്പെടെയുള്ള സ്‌കൈ ഗാര്‍ഡന്‍ ഉണ്ട്.  2023 ലാണ് ഈ അംബരചുംബിയുടെ പണിപൂര്‍ത്തിയാകുന്നത്. 

English Summary- Expensive Property Building Hongkong

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FIRST SHOT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA