ADVERTISEMENT

അംബരചുംബികൾ നിർമിക്കാൻ ലോകരാജ്യങ്ങൾ തമ്മിൽ ഒരു കിടമത്സരം തന്നെയുണ്ടായിരുന്നു. ഇതില്‍ യൂറോപ്യൻ രാജ്യങ്ങളും ഏഷ്യന്‍ രാജ്യങ്ങളുമെല്ലാമുണ്ട്. എന്നാല്‍ കോവിഡ് കാലവും തുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയും മൂലം ലോകത്താകമാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്നു. ഇത് അംബരചുംബികളെയും ബാധിച്ചു എന്നതിന്റെ തെളിവായി  Council on Tall Buildings and Urban Habitat (CTBUH) റിപ്പോര്‍ട്ട്‌ പുറത്ത്.

പോയ വര്‍ഷങ്ങളെ അപേക്ഷിച്ചു അംബരചുംബികളുടെ നിര്‍മാണത്തില്‍ 20 % ഇടിവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്. 200 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള 106 കെട്ടിടങ്ങളാണ് പോയ വർഷം  നിര്‍മ്മിച്ചത്. എന്നാല്‍ 2019 ല്‍ ഇത്  133 ആയിരുന്നു. 2014 നു ശേഷം ഏറ്റവും കുറഞ്ഞ നിര്‍മ്മാണം നടന്നിരിക്കുന്നത്  2020 ലാണെന്ന് സാരം.

newyork-skyline

അംബരചുംബികൾ നിർമിക്കുന്നതിൽ ഏറ്റവും മുന്നില്‍ നിന്ന രാജ്യമായിരുന്നു ചൈന. എന്നാല്‍ പോയ വർഷം ചൈനയില്‍ ആകെ 56 കെട്ടിടങ്ങള്‍ ആണ് 20 മീറ്റര്‍ കടന്നത്‌. എന്നാല്‍ അമിതമായ ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെ നിലവില്‍ ചൈന പ്രോത്സാഹിപ്പിക്കുന്നില്ല എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. എങ്കിലും ദുബായ് , ന്യൂയോര്‍ക്ക്‌ എന്നിവിടങ്ങളില്‍ നിര്‍മാണം പൊടിപൊടിക്കുന്നുണ്ട്. ഇതില്‍ ഏറ്റവുമധികം കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതു ദുബായ് ആണ്.  

472 മീറ്റര്‍ ഉയരമുള്ള ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് ടവറും  427 മീറ്റര്‍ ഉയരമുള്ള മറ്റൊരു കെട്ടിടവും ന്യൂയോര്‍ക്കിന്റെ മുഖമുദ്രയാണിന്ന്. അതേസമയം ഇന്ത്യയും മെക്സിക്കോയും പിന്നാലെയുണ്ട്.  ബ്രെക്സിറ്റ് പ്രശ്നങ്ങള്‍ക്ക് ഇടയില്‍ ലണ്ടനില്‍  200 മീറ്ററില്‍ കൂടുതലുള്ള നാല് കെട്ടിടങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു.

English Summary- Skyscrapper Construction reduced globally after Covid19 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com