ഈ വീട്ടിലേക്ക് കയറിയാൽ പേടിച്ചുപോകും! എന്താകും ഇതിനുപിന്നിലെ രഹസ്യം?

HIGHLIGHTS
  • ചില പാവകളെ കണ്ടാല്‍ പ്രേതത്തിന്റെ ലുക്ക് ഉണ്ടെന്നും ഈ വീട് കാണാനെത്തിയ ചിലര്‍ പറയുന്നു.
index-new-3695-primrose-interior-mannequins-6
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

പുറമെ നോക്കിയാൽ വളരെ സാധാരണമായൊരു വീട്. പക്ഷേ ഈ വീട്ടിനുള്ളില്‍ കടന്നാല്‍ ആരുമൊന്നു പേടിച്ചുപോകും. കലിഫോര്‍ണിയയിലെ ലേക്ക് തഹോയിലെ ഒരു വീട് വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. പലതരത്തില്‍ പല വസ്ത്രങ്ങള്‍ അണിഞ്ഞു നില്‍ക്കുന്ന പാവകള്‍ ആണ് ഈ വീട് മുഴുവന്‍.  ഈ വീട്ടിലെ ഓരോ മുറിയിലും ഇത്തരത്തിലെ പല രൂപഭാവങ്ങളിലെ പാവകള്‍ ആണുള്ളത്. 650,000 ഡോളര്‍ ആണ് ഈ വീടിന്റെ വിൽപന മൂല്യം. കുറച്ചു പഴക്കം ചെന്ന ഈ വീട് വാങ്ങുന്നവര്‍ വീട്ടിനുള്ളിലെ പാവകളെ എന്ത് ചെയ്യും എന്നതാണ് ഇപ്പോള്‍ സംശയം. 

House-for-Sale-Mannequins-Dining-Room

1962 ല്‍ നിര്‍മ്മിച്ച ഈ അഞ്ചു കിടപ്പറകളുള്ള വീട് ഇപ്പോഴും ആ കാലത്തിലാണ് എന്ന് കാണുമ്പോള്‍ തന്നെ തോന്നി പോകും. 2,116 ചതുരശ്രയടിയുള്ള വീട്ടിലാകെ ഗ്രീന്‍ കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്. 

Mannequin-House-Living-Room

ഒരു മുറിയില്‍ കുറഞ്ഞത്‌ എട്ടു പാവകള്‍ എങ്കിലും ഈ വീട്ടില്‍ കാണാം. ഒരു മുറിയില്‍ ചെറിയ പാവകളെയും കാണാം. എന്തിനേറെ പറയുന്നു അടുക്കളയില്‍ വരെ ഇവയുണ്ട്. എല്ലാവരും ഫോര്‍മല്‍ വേഷങ്ങളിലാണ് നില്‍കുന്നതും. 

Mannequin-House-Bedroom

ചില പാവകളെ കണ്ടാല്‍ പ്രേതത്തിന്റെ ലുക്ക് ഉണ്ടെന്നും ഈ വീട് കാണാനെത്തിയ ചിലര്‍ പറയുന്നു. എന്തിനാണ് ഈ വീട്ടില്‍ ഇത്രയധികം പാവകള്‍ എന്നോ ആരാണ് ഇവ ഇവിടെ വച്ചത് എന്നോ ആര്‍ക്കും ഒരു പിടിയുമില്ല. എന്തായാലും ഈ വീട് വാങ്ങാന്‍ എത്തുന്നവര്‍ ഈ 'ക്രീപ്പി ' ആള്‍ പാവകളെ കണ്ടു മനസ് മാറ്റി പോകുന്നതായാണ് വിവരം.

English Summary- house for sale is filled with creepy mannequins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA