ADVERTISEMENT

വർഷങ്ങൾക്ക് മുൻപ് ഉപേക്ഷിക്കപ്പെട്ട ഒരു എലമെന്ററി സ്‌കൂൾ കെട്ടിടം, അഞ്ചു വർഷങ്ങൾക്ക് മുൻപ് ദമ്പതിമാർ വില നൽകി സ്വന്തമാക്കി. പഴയൊരു സ്‌കൂൾ കെട്ടിടം വാങ്ങിയ കഥകേട്ട് പലരും ദമ്പതിമാരെ പരിഹസിച്ചു. എന്നാൽ അന്ന് കളിയാക്കി ചിരിച്ചവർക്ക് പുതുക്കിപ്പണിത് ബംഗ്ലാവിനു തുല്യമാക്കിയ സ്‌കൂളിന്റെ ചിത്രം കാണിച്ച് കൃത്യമായ മറുപടി കൊടുക്കുകയാണ് ഇവർ.

school-house-exterior

സ്വന്തമായൊരു വീട് നിർമിക്കുക എന്ന ആഗ്രഹം കലശലായപ്പോഴാണ് ദമ്പതിമാർ അതിനു അനുയോജ്യമായ സ്ഥലവും കെട്ടിടവും തേടി ഇറങ്ങിയത്. എന്നാൽ വിൽപനയ്ക്കായി വച്ച വീടുകളൊന്നും ഇരുവരെയും തൃപ്തരാക്കിയില്ല. അപ്പോഴാണ്‌ പെൻസിൽവാനിയയിലെ ഈ സ്‌കൂൾ കെട്ടിടം കണ്ണിൽ ഉടക്കുന്നത്. സ്‌കൂൾ കെട്ടിടത്തെ രൂപ വ്യത്യാസം വരുത്തി തനിക്ക് ചേരുന്ന ഒരു വീടാക്കി മാറ്റാം എന്ന ചിന്തയിൽ നിന്നുമാണ് ഇവരുവരും ചേർന്ന് ആ കെട്ടിടം വാങ്ങാനുള്ള തീരുമാനം എടുക്കുന്നത്.

school-house-garage

അങ്ങനെ കുറഞ്ഞ ചെലവിൽ  വാങ്ങിയ കെട്ടിടം ബംഗ്ലാവാക്കി മാറ്റിയശേഷം  2.37 ദശലക്ഷം ഡോളർ വിലയ്ക്കാണ് ദമ്പതിമാർ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 17.70 കോടി രൂപ! മൗണ്ട് മോറിസ് ഹോം എന്നറിയപ്പെടുന്ന ഈ ബംഗ്ലാവിൽ നാല് കിടപ്പുമുറികളും അഞ്ച് കുളിമുറിയും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്.

school-house-kitchen

1965 ൽ നിർമ്മിച്ച മുൻസ്കൂളിനെ 30 കാറുകൾ വരെ ഒരേ സമയം പാർക്ക് ചെയ്യാൻ സാധിക്കുന്ന മനോഹരമായ ഭവനമാക്കി മാറ്റിയിരിക്കുകയാണ്. പുതുക്കിയ പ്രോപ്പർട്ടിയിൽ ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ട് വരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

school-house-sports

ജനാലകൾ ഇല്ലാതിരുന്ന ക്ലാസ്‌മുറി അതുപോലെതന്നെ സംരക്ഷിച്ചിരിക്കുന്നു. എല്ലാവിധ വാഹനങ്ങളും പാർക്ക് ചെയ്യാവുന്ന നിലയ്ക്കാണ് ഗാരേജിന്റെ നിർമാണം. കുട്ടികൾക്കായുള്ള മൂത്രപ്പുര സമാനമായ രീതിയിൽ തന്നെ സംരക്ഷിച്ചിരിക്കുന്നു.

school-house-living

പാൻട്രി, അടുക്കള എന്നിവ പുതിയതായി നിർമിച്ചിട്ടുണ്ട്. വിശാലമായ ബെഡ്റൂമുകൾ, ലിവിംഗ് റൂം, ഗെയിം ആൻഡ് ഫിറ്റ്നസ് റൂം എന്നിവ ബംഗ്ലാവിന്റെ പ്രത്യേകതയാണ്.

school-house-gym

14,716 ചതുരശ്രയടി വിസ്തീർണമുള്ള ഈ ബംഗ്ളാവ്  11.43 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പെറി എലിമെന്ററി സ്‌കൂളിന് സംഭവിച്ച രൂപമാറ്റം സമീപവാസികൾ പോലും ഇന്ന് അതിശയപ്പെടുത്തുന്നുണ്ട്. ബംഗ്ലാവിന്റെ പ്രവേശനകവാടത്തിൽ ചുവരുകളിൽ 'സ്വാഗതം, സ്കൂൾ വീട്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടിനകത്ത് പലവിധത്തിലുള്ള മാറ്റങ്ങൾ വരുത്തിയപ്പോൾ പുത്തൻ രീതിയിലുള്ള കഫറ്റേരിയയും സ്ഥാനം പിടിച്ചു. ഇനി ബംഗ്ലാവിനോട് അനുബന്ധിച്ച് ഒരു തടാകം കൂടി തീർക്കണം എന്നാണ് ഉടമസ്ഥരായ ദമ്പതിമാർ ആഗ്രഹിക്കുന്നത്.

English Summary- Old School Converted to Luxury Bungalow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com