8.5 ലക്ഷത്തിനു സ്‌നേഹവീട്! കുഞ്ഞമ്മയ്ക്ക് ഇനി പേടിക്കാതെ ഉറങ്ങാം; മാതൃക

HIGHLIGHTS
  • കഴിഞ്ഞ വെള്ളപ്പൊക്കത്തിനു തകർന്ന വീട് ഇരുന്ന സ്ഥാനത്ത് പുതിയ വീട് ഉയർന്നു.
kunjamma-house
SHARE

കോട്ടയം സ്വദേശി കുഞ്ഞമ്മ ജോണിനും കുടുംബത്തിനും ഇനി വെള്ളപ്പൊക്കത്തെ പേടിക്കേണ്ട. കഴിഞ്ഞ വെള്ളപ്പൊക്കത്തിനു തകർന്ന വീട് ഇരുന്ന സ്ഥാനത്ത് പുതിയ വീട് ഉയർന്നു. വെള്ളപ്പൊക്കം ഉണ്ടായാൽ വെള്ളം വീടിന് അടിയിലൂടെ ഒഴുകി പോകും.പ്രകൃതി സൗഹൃദ നിർമാണ രീതിയായ പ്രീ ഫാബ്രിക്കേഷനിലൂടെ നിർമിച്ച വീട്ടിൽ ആകും കുഞ്ഞമ്മയും മക്കളും താമസിക്കുക. പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ചു അതിനു മുകളിലാണ് വീട്.

550 ചതുരശ്ര അടി വിസ്തീർണം വീടാണിത് ഉള്ള 8.5 ലക്ഷം രൂപയാണു ചെലവ്.വീടിന്റെ ഓരോ ഭാഗവും മറ്റൊരു സ്ഥലത്ത് വച്ച് പ്രത്യേകം നിർമാണം പൂർത്തിയാക്കി അടിത്തറയിൽ സ്ഥാപിച്ചാണു നിർമാണം നടത്തിയിരിക്കുന്നത്. വെള്ളം കയറുന്ന സ്ഥലങ്ങളിലും താഴ്ച പ്രദേശങ്ങളിലും പണിയുന്ന രീതിയാണിത്. കുറഞ്ഞ സമയത്തിനുള്ളിൽ കുറഞ്ഞ ചെലവിൽ വീട് നിർമിക്കാൻ കഴിഞ്ഞു. ജനമൈത്രി പൊലീസിന്റെ കരുതലിൽ ആണു കുഞ്ഞമ്മയ്ക്കും കുടുംബത്തിനു വീട് പൂർത്തിയാകുന്നത്.

വെള്ളപ്പൊക്കത്തിൽ വീട് തകർന്നതിനെത്തുടർന്നു വാടക വീട്ടിലാണു താമസിക്കുന്നത്. കുഞ്ഞമ്മയുടെ മകൾ സന്ധ്യയും ഇവരുടെ 4 മക്കളും അടങ്ങുന്നതാണു കുടുംബം. 2 മക്കൾ കുമരകം ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണു പഠിക്കുന്നത്. വീടില്ലാത്ത വിവരം പ്രിൻസിപ്പൽ ലിയാ തോമസ് സ്കൂൾ പിടിഎ പ്രസിഡന്റും ജനമൈത്രി പൊലീസ് ജില്ല അസിസ്റ്റന്റ് നോഡൽ ഓഫിസറുമായ എൻ.വി.സരസിജനെ അറിയിച്ചതിനെത്തുടർന്നാണു വീട് പണിതു നൽകാൻ തീരുമാനിച്ചത്. 

ജനമൈത്രി പൊലീസും സ്കൂളിലെ എൻഎസ്എസ് യൂണിറ്റും നോബി ഏബ്രഹാം നേതൃത്വം നൽകുന്ന കോട്ടയത്തുള്ള ചാരിറ്റി സംഘടനയും ചേർന്നാണ് വീട് നിർമിച്ചു നൽകുന്നത്.

English Summary- Flood Resistant House Model Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA