29 കോടിയുടെ ആഡംബരവീട് വാങ്ങി പ്രശസ്ത അഡൽറ്റ് സിനിമാതാരം; ഇത് ഷൂട്ടിങ് ലൊക്കേഷനും!

HIGHLIGHTS
  • ഒറ്റനോട്ടത്തിൽ ഏതോ ഫാന്റസി കഥകളിലെ കൊട്ടാരം ആണെന്നേ തോന്നൂ...
mika-malkova-new-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

അമേരിക്കൻ പോൺ താരമായ മിയ മൽക്കോവ അടുത്തിടെ സ്വന്തമാക്കിയ ഒറിഗണിലെ വീട് ഒറ്റനോട്ടത്തിൽ കണ്ടാൽ ഏതോ സാങ്കൽപിക  കഥകളിലെ കൊട്ടാരം ആണെന്നേ തോന്നു. 29 കോടി രൂപ മുടക്കി വാങ്ങിയ ആഡംബര ബംഗ്ലാവ് അഡൽറ്റ് ചലച്ചിത്രങ്ങൾ ഷൂട്ട് ചെയ്യാനുള്ള ലൊക്കേഷനായി ഉപയോഗിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് താരം. 

ഫാന്റസി തീമിലാണ് കൊട്ടാരത്തിന്റെ നിർമ്മാണം . വിശാലമായ മുറികളും വുഡൻ പാനലിങ്ങുമെല്ലാം ഏറെ ആകർഷണീയമായതിനാലാണ് ലൊക്കേഷനായി ബംഗ്ലാവ് തന്നെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. 13000 ചതുരശ്ര അടിയാണ് ആകെ വിസ്തീർണ്ണം. ചെറുതും വലുതുമായ ഗോപുരങ്ങളും ഇരുവശങ്ങളിലേക്കും ചരിവുള്ള മേൽക്കൂരകളും ഫാന്റസി കഥകളിലെ കൊട്ടാരങ്ങളുടെ രൂപഭംഗി ബംഗ്ലാവിനു നൽകുന്നുണ്ട്.

Mia-malkova-family

വീടിനുള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ഒരു നടുമുറ്റമാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ചെടികളും പാറക്കല്ലുകൾ വിരിച്ച നടപ്പാതയും ഫൗണ്ടനും കൊണ്ട് അലങ്കരിച്ച മനോഹരമായ ഇടത്തിന് മുകളിൽ പകുതി ഭാഗത്തായി ഗ്ലാസ് കൊണ്ടുള്ള മേൽക്കൂരയാണ് നൽകിയിരിക്കുന്നത്. 5 കിടപ്പുമുറികളും 5 ബാത്ത് റൂമുകളുമാണ് വീടിനുള്ളിൽ ഉള്ളത്. നടുമുറ്റത്തോട് ചേർന്ന് അടുക്കളയും ഡൈനിങ് ഏരിയയും ഒരുക്കിയിരിക്കുന്നു.

mia-malkova-house-court

രണ്ടു നിലകളുള്ള ഒരു ലൈബ്രറിയും ബംഗ്ലാവിനുള്ളിലുണ്ട്. ഇതിന്റെ ഒരുവശത്തായി ഫയർ പ്ലേസും സീലിങ്ങിൽ ക്ലോക്ക് - കോമ്പസ് കോംബോയും ഉൾപ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ് കോസ്റ്റിലെ തന്നെ ഏറ്റവും വലിയ ക്ലോക്കാണ് ഇത്. ഹോം തിയേറ്റർ, ജിം എന്നിവയാണ് വീട്ടിലെ മറ്റു സൗകര്യങ്ങൾ.

പല പ്രധാന മുറികളിലെയും തറയിലും മേൽക്കൂരയിലുമായി ആലേഖനം ചെയ്തിരിക്കുന്ന മ്യൂറലുകളാണ് മറ്റൊരു പ്രധാന ആകർഷണം. പൂർണമായും തടിയിൽ നിർമ്മിച്ച വലിയ വാതിൽ കടന്നാണ് വിശ്രമ മുറിയിലേക്ക് എത്തുന്നത്. യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്ത വാതിലുകളിൽ ഒന്നാണ് ഇത്. 

mia-malkova-inside

ചലച്ചിത്ര നിർമ്മാതാവായ ഇലൈ ടക്കറിനൊപ്പം ചേർന്നാണ് മൽക്കോവ ബംഗ്ലാവ് വാങ്ങിയിരിക്കുന്നത്. വീടിന്റെ ഭംഗി വർധിപ്പിക്കുന്നതിനു വേണ്ടി ഏഴു കോടി രൂപ മുടക്കി ഒരു വമ്പൻ പൈറേറ്റ് ഷിപ് നടുമുറ്റത്ത് സ്ഥാപിക്കാനൊരുങ്ങുകയാണ് മൽക്കോവയും ടക്കറും. ഇതിനുപുറമേ ബംഗ്ലാവിന്റെ പിൻഭാഗത്തായി ഒരു ഗ്രോട്ടോ പൂൾ നിർമിക്കാനും പദ്ധതിയുണ്ട്.

English Summary- Mia Malkova Bought New House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം പാടിയതും പഠിച്ചതും കമ്മ്യൂണിസം: ദലീമ എം.എൽ.എ

MORE VIDEOS
FROM ONMANORAMA