ആദ്യം വാങ്ങാനാളില്ലാതെ കിടന്നു; സൂപ്പർതാരം താമസിച്ചതോടെ ബംഗ്ലാവ് വിറ്റുപോയത് 30 കോടിക്ക്!

matt-damon-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

കോവിഡ് ലോക്ഡൗൺ കാലത്ത് ഹോളിവുഡ് സൂപ്പർതാരമായ മാറ്റ് ഡേമൻ വാടകയ്ക്ക് ജീവിച്ച ആഢംബര ബംഗ്ലാവ് വിറ്റുപോയത് കോടിക്കണക്കിന് രൂപയ്ക്ക്. ഡബ്ലിനിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കുറേക്കാലമായി ലിസ്റ്റ് ചെയ്തിട്ടും വിൽക്കാതെ കിടന്ന ബംഗ്ലാവാണ്, സൂപ്പർതാരം താമസിച്ചു പോയതോടെ ഡിമാൻഡ് കൂടി ഞൊടിയിടയിൽ വിട്ടുപോയത്. 2020 മാർച്ചിൽ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഡബ്ലിനിൽ എത്തിയ മാറ്റ് ഡേമൻ ലോക്ഡൗണിനെ തുടർന്ന് ബംഗ്ലാവ് വാടകയ്ക്കെടുക്കുകയായിരുന്നു.

matt-damon-home

അദ്ദേഹത്തിനൊപ്പം ഭാര്യ ലൂസിയാനയും രണ്ടു പെണ്മക്കളും രണ്ടുമാസക്കാലം ബംഗ്ലാവിൽ കഴിഞ്ഞിരുന്നു. ഫെരാരി ഫോർമുല വൺ ഡ്രൈവറായിരുന്ന എഡ്ഡി ഇർവിനുവേണ്ടി 1993-ലാണ് ഇത് പണികഴിപ്പിച്ചത്. രണ്ടു നിലകളാണ് ബംഗ്ലാവിലുള്ളത്. അഞ്ചു കിടപ്പുമുറികളും അഞ്ച് ബാത്ത് റൂമുകളുമുള്ള മനോഹരമായ സൗധത്തിന്റെ ആകെ വിസ്തീർണ്ണം 5000 ചതുരശ്ര അടിയാണ്. പുറംമോടി വർദ്ധിപ്പിക്കുന്നതിനായി വീടിനുചുറ്റും വുഡൻ പാനലിങ്ങും സ്റ്റോൺ വർക്കുകളും നൽകിയിരിക്കുന്നു. വീടിൻറെ മധ്യഭാഗത്തായി ചെമ്പു കൊണ്ട നിർമ്മിച്ച വൃത്താകൃതിയിലുള്ള ചെറുഗോപുരം വ്യത്യസ്തമായ രൂപഭംഗി നൽകുന്നതിലെ പ്രധാനഘടകമാണ്.

matt-damon-home-inside

ബംഗ്ലാവിനുള്ളിൽ പ്രകാശം ധാരാളമായി ലഭിക്കുന്ന വിധത്തിലാണ് രൂപകല്പന. ഇതിനായി വലിയ ജനാലകളാണ് പല ഭാഗങ്ങളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. 10 പേർക്ക് ഒരുമിച്ചിരിക്കാവുന്ന വിശാലമായ ഡൈനിങ് ഏരിയയിൽ ഫയർ പ്ലേസ് ഒരുക്കിയിരിക്കുന്നു. അനേകം കബോർഡുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള വിപുലമായ അടുക്കളയുടെ ഭംഗി കൂട്ടുന്നതിനായി പൂർണ്ണമായും വെള്ള പെയിന്റാണ് ഉപയോഗിച്ചിരിക്കുന്നത് .

matt-damon-home-interior

ബംഗ്ലാവിൻറെ ഓരോ ഭാഗത്തും ചുറ്റിനുമുള്ള പ്രകൃതിഭംഗി ആസ്വദിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുറംഭാഗത്ത് ഒരുക്കിയിരിക്കുന്ന മനോഹരമായ സ്വിമ്മിംഗ് പൂളും ബംഗ്ലാവിന്റെ ഭംഗി വർധിപ്പിക്കുന്നു. 30.7 കോടി രൂപയ്ക്കാണ് ഈ ആഡംബര സൗധത്തിന്റെ വിൽപ്പന നടന്നത്. വിൽക്കുന്നതിന് മുൻപ് രണ്ടു ദിവസം ഇവിടെ ചിലവിടുന്നതിന് 1.5 ലക്ഷം രൂപയായിരുന്ന വാടക. താൻ ജീവിച്ചതിൽ ഏറ്റവും മനോഹരമായ സ്ഥലം എന്നാണ് ബംഗ്ലാവിനെ മാറ്റ് ഡേമൻ വിശേഷിപ്പിക്കുന്നത്.

English Summary- Matt Damon Lockdown Mansion Sold

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആഡംബരമില്ലായ്മയാണ് ഇവിടെ ആഡംബരം: സിജിഎച്ച് എർത്തിന്റെ വിജയ കഥ

MORE VIDEOS
FROM ONMANORAMA