ADVERTISEMENT

ഒരുകാലത്ത് തന്റെ മാദകസൗന്ദര്യവും സ്റ്റൈലുംകൊണ്ട് യുവത്വത്തെയാകെ മയക്കിയ ഹോളിവുഡ് താരസുന്ദരി മെർലിൻ മൺറോയെ ലോകം മറന്നിട്ടില്ല. 1954 ൽ ജോ ഡിമാഗിയോയെ വിവാഹം ചെയ്തശേഷം ഇരുവരും താമസിക്കാൻ തിരഞ്ഞെടുത്ത ലൊസാഞ്ചലസിലെ വീട് മെർലിൻ മൺറോയെ പോലെ സ്റ്റൈലിഷാണ്. 1962 ലാണ് മെർലിൻ മൺറോ മരിച്ചത്. ഇപ്പോഴിതാ പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും 'മെർലിൻ മൺറോ' അതേ വീട്ടിൽ താമസിക്കാനെത്തിയിരിക്കുകയാണ്! സംഭവം എന്നെന്നല്ലേ?. ഈ വീടിന്റെ പുതിയ ഉടമസ്ഥയായ ജാസ്മിൻ ചിസ്വെൽ എന്ന 27കാരി മെർലിൻ മൺറോയുടെ തനിപ്പകർപ്പാണ്!.

marilyn-jasmine
ജാസ്മിൻ- മെർലിൻ മൺറോയുടെ രൂപസാദൃശ്യമുള്ള സ്ത്രീ

2018 ൽ പുതിയ വീട് വാങ്ങാനായി നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ യാദൃശ്ചികമായാണ് മെർലിൻ ജീവിച്ചിരുന്ന വീട് ജാസ്മിന്റെയും ഭർത്താവിന്റെയും കയ്യിൽ എത്തിയത്. 2019 ൽ ഇരുവരും ഇവിടേക്ക് താമസം മാറി. സമീപത്തെ മലനിരകളുടെ ഭംഗി എല്ലാ മുറികളിലിരുന്നും ആസ്വദിക്കാവുന്ന ഈ വീടിന്റെ വിസ്തീർണ്ണം 3335 ചതുരശ്രയടിയാണ്. നാല് കിടപ്പുമുറികളും നാല് ബാത്ത് റൂമുകളും ഇവിടെയുണ്ട്. വീടിന്റെ ഓരോ ഭാഗത്തും വിന്റേജ് ശൈലിയുടെ പ്രൗഢി എടുത്തു നിൽക്കുന്നു. 

marilyn-monroe-home-inside

മെർലിൻ ഇവിടെ ജീവിച്ചിരുന്ന കാലത്ത് ഉപയോഗിച്ച ഒരു മാഗസിൻ വീടിനുള്ളിൽ നിന്നും ജാസ്മിന് ലഭിച്ചിരുന്നു. വീട്ടിൽ താമസമാക്കിയ ശേഷം വിചിത്രമായ പല സംഭവങ്ങളും ഉണ്ടായതായി ജാസ്മിൻ പറയുന്നു. രാത്രികാലങ്ങളിൽ ആരോ നടന്നു നീങ്ങുന്ന ശബ്ദം കേൾക്കുന്നത് പതിവാണ്. മൃഗങ്ങളായിരിക്കും എന്ന് കരുതി പല മാർഗങ്ങളും പരീക്ഷിച്ചെങ്കിലും ഇത് ഇപ്പോഴും തുടരുന്നു. ആരോ തലോടുകയും ഓമനിക്കുകയും ചെയ്യുന്ന രീതിയിൽ പലപ്പോഴും വളർത്തുനായകൾ പെരുമാറാറുണ്ട്. തുടക്കത്തിൽ അൽപം ഭയം തോന്നിയിരുന്നെങ്കിലും പിന്നീട് ഇതുമൂലം തങ്ങൾക്ക് ഉപദ്രവമൊന്നും ഉണ്ടാകുന്നില്ല എന്ന് മനസ്സിലായതോടെ വീട്ടിൽ താമസം തുടരാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. 

marilyn-monroe-home-bed

മെർലിൻ മൺറോയുമായി രൂപസാദൃശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞശേഷം അതേ സ്റ്റൈൽ പിന്തുടരാൻ ജാസ്മിൻ ശ്രമിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ച് തുടങ്ങിയതോടെ ലക്ഷക്കണക്കിന് ആരാധകരും ജാസ്മിനുണ്ട്.

English Summary- Marilyn Munroe lookalike livide in her home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com