ചുവരിൽ അസഭ്യവാക്കുകൾ, അഴുകിയ മാംസത്തിന്റെ ഗന്ധം; ഇത്രയും നശിച്ച വീട് വേറെ കാണില്ല!

hell-house
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വീട് വിൽപനയ്ക്കുള്ള പരസ്യങ്ങളിൽ എപ്പോഴും വീടിന്റെ മനോഹരമായ ഭാഗങ്ങളെക്കുറിച്ചാവും വർണിക്കുന്നത്. എന്നാൽ കൊളറാഡോയിലുള്ള ഒരു വീടിനെ ഇടനിലക്കാർ തന്നെ വിശേഷിപ്പിക്കുന്നത് 'നരകത്തിന്റെ ഒരു തുണ്ട്' എന്നാണ്. അത്രയ്ക്ക് മോശമാണ് ഈ വീട്ടിലെ അവസ്ഥ.

കേടായ റഫ്രിജറേറ്ററിനുള്ളിൽ ഒരു വർഷത്തിലധികം പഴക്കം ചെന്ന ദുർഗന്ധം വമിക്കുന്ന മാംസവും വീടിന്റെ പിൻഭാഗത്തായി തകർന്ന നിലയിലുള്ള കാർപോർച്ചുമാണ് ഇവിടെയുള്ളത്. ഇതിനെല്ലാം പുറമേ വീടിന്റെ മുക്കിലും മൂലയിലും, എന്തിന് കാർപറ്റിൽവരെ അസഭ്യങ്ങളും അശ്ലീലങ്ങളും എഴുതി നിറച്ചിരിക്കുകയാണ്. മുൻപ് ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന വ്യക്തിയാണ് മനോഹരമായ വീടിനെ ഈ അവസ്ഥയിലാക്കിയത്. അനധികൃതമായി മൃഗങ്ങളെ റെസ്ക്യൂ ചെയ്ത് പാർപ്പിച്ചിരുന്നതിനാൽ കാർപെറ്റുകൾ ആകെ മോശമായ നിലയിലാണ്.

hell-house-inside

റഫ്രിജറേറ്റർ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക് മാസ്ക് വയ്ക്കാതെ പ്രവേശിക്കാനാവില്ല. ദുർഗന്ധം ഉണ്ടെങ്കിൽ വീട് വിറ്റു പോവില്ല എന്ന ഒരു കുറിപ്പും ഈ മുറിയിൽ എഴുതിവെച്ചിട്ടുണ്ട്. എന്തായാലും അതൊന്നു പരീക്ഷിക്കാൻ തന്നെയാണ് തീരുമാനമെന്ന് വിൽപനയുടെ ഇടനിലക്കാരിയായ മിമി ഫോസ്റ്റർ പറയുന്നു. വാടക കൊടുക്കാൻ കൂട്ടാക്കാത്തതിനെ ചൊല്ലി ഉടമസ്ഥനുമായി ഉണ്ടായ തർക്കത്തെതുടർന്നാവാം വീട് ഈ അവസ്ഥയിലാക്കിയത് എന്നാണ് നിഗമനം. 

ഇപ്പോൾ കാഴ്ചയിൽ നരകം പോലെയാണെങ്കിലും വാങ്ങുന്നവർക്ക് സ്വർഗ്ഗമാക്കി മാറ്റാവുന്ന സൗകര്യങ്ങളാണ് വീട്ടിലുള്ളത്. 3598 ചതുരശ്ര അടിയുള്ള വീട്ടിൽ അഞ്ച് കിടപ്പുമുറികളുണ്ട്. ഏറെ ഉയരത്തിൽ നിർമ്മിച്ച മേൽക്കൂരകൾ വീടിന്റെ ഭംഗിയും സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നു. മൂന്നു കാറുകൾ പാർക്ക് ചെയ്യാനാകുന്ന ഗ്യാരേജാണ് ഇവിടെയുള്ളത്. മുഖം മിനുക്കി എടുത്താൽ വാങ്ങുന്നവർക്ക് ജീവിക്കാൻ ഏറ്റവും നല്ല ഇടമായിരിക്കും ഇത് എന്നും ഫോസ്റ്റർ പറയുന്നു. നാലു കോടി രൂപയാണ് വീടിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്.

English summary- Worst House for Sale; Veedu News around the World

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA