വിസ്മയങ്ങൾ അവസാനിക്കുന്നില്ല; മറ്റൊരു റെക്കോർഡിനരികെ ദുബായ്! വാസിൽ ടവർ എത്തുന്നു

wasl-tower-dubai
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

ദുബായിലെ ലോകപ്രശസ്തങ്ങളായ അംബരചുംബികളുടെ പട്ടികയിലേക്ക് ഒന്നുകൂടി ഇടംനേടാൻ ഒരുങ്ങുന്നു. ഷെയ്ഖ് സൈയിദ് റോഡിന് സമീപം നിർമ്മാണം പുരോഗമിക്കുന്ന വാസിൽ ടവറിന്റെ സവിശേഷത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സെറാമിക്ക് മുഖപ്പാണ് (facade). അതായത് കളിമൺ ടൈലുകൾകൊണ്ട് കെട്ടിടത്തിന് ചുറ്റുമായി നേർത്ത ആവരണമാണ് ഒരുക്കിയിരിക്കുന്നത്. ഇത് മികച്ച വെന്റിലേഷൻ ഒരുക്കുന്നു. അതിനാൽ 'ബ്രീത്തിങ് ബിൽഡിങ്' അഥവാ ശ്വസിക്കുന്ന കെട്ടിടം എന്നാണ് ഈ കെട്ടിടത്തെ വിശേഷിപ്പിക്കുന്നത്. ബുർജ് ഖലീഫയ്ക്ക് എതിർവശമായാണ് കെട്ടിടം നിർമ്മിക്കുന്നത്.

ജർമൻ ആർക്കിടെക്റ്റായ വെർണർ സോബക്കുമായി ചേർന്ന് യുഎൻസ്റ്റുഡിയോയാണ് കെട്ടിടം വിഭാവനം ചെയ്തിരിക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ 300 മീറ്ററായിരിക്കും വാസിൽ ടവറിന്റെ ഉയരം. 

wasl-tower-dubai-dark

ദുബായിലെ കാലാവസ്ഥയുമായി യോജിച്ചു പോകുന്ന വിധത്തിൽ സുസ്ഥിരതയ്ക്ക് പ്രാധാന്യം നൽകിയുള്ള നിർമ്മാണരീതിയാണ് പിന്തുടർന്നിരിക്കുന്നത്. രാത്രികാലങ്ങളിൽ കെട്ടിടത്തിന്റെ ഭംഗി എടുത്തു കാണിക്കുന്ന വിധത്തിലുള്ള പ്രകാശ ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. ആരൂപ് എന്ന എൻജിനീയറിങ് കമ്പനിയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്. 

ഓഫീസുകൾ, ഗസ്റ്റ് റൂമുകൾ പബ്ലിക് ഏരിയകൾ, അപ്പാർട്ട്മെന്റുകൾ എന്നിവയാണ് കെട്ടിടത്തിനുള്ളിൽ ഒരുങ്ങുന്നത്. നാല് പ്രധാന ലോബികളെ ബന്ധിപ്പിക്കുന്ന രീതിയിൽ മൂന്ന് ഹൈസ്പീഡ് എക്സ്പ്രസ് ലിഫ്റ്റുകളും ഉൾപ്പെടുത്തും. ടവറിനോട് ചേർന്നു തന്നെ കാർപാർക്കിങ്ങിനായി ഒരു പ്രത്യേക കെട്ടിടവും ഒരുങ്ങുന്നുണ്ട്. ഈ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഒരു ബോൾ റൂമും റൂഫ് ടോപ്പിൽ വിശാലമായ ഔട്ട്ഡോർ പൂളുമുണ്ട്. ഇവിടെ നിന്നും നേരിട്ട് ടവറിലെ സ്പാ ഏരിയയിലേക്ക് പ്രവേശിക്കാവുന്ന വിധത്തിൽ നടപ്പാലവും സജ്ജീകരിച്ചിരിക്കുന്നു. 2021 ഓഗസ്റ്റിൽ ടവറിന്റെ നിർമാണം പൂർത്തിയാകുമെന്നാണ് കരുതുന്നത്.

English Summary- Wasl Tower Dubai- Tallest Building with Ceramic facade to complete this year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA