150 കോടി ബജറ്റ്, കണ്ണായ സ്ഥലം; ധനുഷിനായി ഒരുങ്ങുന്നത് വമ്പൻവീട്!

HIGHLIGHTS
  • ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായ പോയസ് ഗാർഡനിൽ ഒരു ആഡംബരവീട്.
dhanush-new-home
ചിത്രങ്ങൾക്ക് കടപ്പാട് - സമൂഹമാധ്യമം
SHARE

കരിയറിൽ  നേട്ടങ്ങളുടെ നെറുകയിലാണ്‌ ധനുഷ്. മികച്ച നടനുള്ള ദേശീയ അവാർഡ്, കയ്യിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ.. ഇപ്പോൾ ജീവിതത്തിൽ മറ്റൊരു സ്വപ്നം സഫലമാക്കാനുള്ള പാതയിലാണ് നടൻ. മറ്റൊന്നുമല്ല ദക്ഷിണേന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശങ്ങളിലൊന്നായ പോയസ് ഗാർഡനിൽ ഒരു ആഡംബരവീട്. അന്തരിച്ച മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയും ഇവിടെയായിരുന്നു. ഭാര്യാപിതാവായ സൂപ്പർസ്റ്റാർ രജനികാന്ത് കഴിഞ്ഞ 30 വർഷമായി പോയസ് ഗാർഡനിലെ വീട്ടിലാണ് താമസിക്കുന്നത്. ഇതിനു സമീപമാണ് ധനുഷിന്റെ സ്വപ്നഭവനം ഉയരുന്നത്. ഫെബ്രുവരിയിൽ ഭാര്യ ഐശ്വര്യ, ഭാര്യാപിതാവ് സൂപ്പർതാരം രജനീകാന്ത്, ഭാര്യാമാതാവ് ലത എന്നിവരുടെ സാന്നിധ്യത്തിലാണ് താരം ഈ സ്ഥലത്തിന്റെ ഭൂമിപൂജ നിർവഹിച്ചത്.

dhanush-home-bhoomipooja

150 കോടി ചെലവിൽ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്രഅടിയിലാണ് വീടുപണി പുരോഗമിക്കുന്നത് എന്നാണ് വാർത്ത. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ടാകും എന്നാണ് വിവരം.

dhanush-house

2004ൽ വിവാഹിതരായ ധനുഷ് - ഐശ്വര്യ ദമ്പതികൾക്ക് ലിംഗ, യാത്ര എന്നീ മക്കളുണ്ട്. നിലവിൽ ആൽവാർപേട്ടിലാണ് ധനുഷ് കുടുംബസമേതം കഴിയുന്നത്‌.

aishvarya-dhanush-home

ധനുഷിന്റെ അടുത്തിറങ്ങിയ ചിത്രം 'ജഗമേ തന്തിരം' ഇതിനകം ആരാധകപ്രശംസ പിടിച്ചുപറ്റിയിരുന്നു. നിലവില്‍ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന 'ദി ഗ്രേ മാനില്‍ ' ആണ് ധനുഷ് അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍ നടന്നു വരികയാണ്.

English Summary- Dhanush to Spend 150 Crore for Dreamhome; News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA