മലമുകളിൽ എങ്ങനെ ഈ ബ്രഹ്മാണ്ഡവീട് പണിതു? വില കേട്ട് അമ്പരന്ന് ലോകം

HIGHLIGHTS
  • മലമുകളിൽ ഇങ്ങനെയൊരു വീട് നിർമിക്കാൻ എന്തുമാത്രം അധ്വാനം വേണ്ടിവന്നുകാണും?
texas-mountain-home
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

തിരക്കുകളിൽ നിന്നെല്ലാം അകന്നുമാറി കായലിന്റെ സൗന്ദര്യം ആസ്വദിച്ച് എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കാൻ സാധിക്കുന്ന ഒരിടം. സ്വപ്നസമാനമായ അത്തരമൊരു ജീവിതം ആസ്വദിക്കാനുള്ള അവസരമാണ് ടെക്സസ്സിലെ ഓസ്റ്റിനിൽ മലമുകളിൽ നിർമ്മിച്ചിരിക്കുന്ന ആഡംബര ബംഗ്ലാവ് തുറന്നു തരുന്നത്. ലേക്ക് ട്രാവിസിന് സമീപത്തായി നിർമ്മിച്ചിരിക്കുന്ന ഈ മനോഹരസൗധം 13 ഏക്കർ എസ്റ്റേറ്റിലാണ് സ്ഥിതിചെയ്യുന്നത്. ഈ മലമുകളിൽ ഇങ്ങനെയൊരു ബ്രഹ്മാണ്ഡ ഭവനം നിർമിക്കാൻ എന്തുമാത്രം മനുഷ്യഅധ്വാനം വേണ്ടിവന്നു കാണും എന്നോർത്തുനോക്കൂ?

texas-mountain-home-eterior

മലയുടെ മൂന്നിലൊന്ന് ഭാഗം ബംഗ്ലാവിന്റെ നിർമ്മാണത്തിനായി നീക്കം ചെയ്തിരുന്നു. 2006 ൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ 2010 ലാണ് പൂർത്തിയായത്. പ്രകൃതിസൗന്ദര്യം ആവോളം ആസ്വദിക്കാനും അതോടൊപ്പം സ്വകാര്യത ഉറപ്പുവരുത്താനും സാധിക്കുന്നു എന്നതാണ്  ഈ വീടിന്റെ പ്രധാനസവിശേഷത. 18000 ചതുരശ്ര അടിയാണ് ബംഗ്ലാവിന്റെ വിസ്തീർണ്ണം. ആറു കിടപ്പുമുറികളും 13 ബാത്ത് റൂമുകളും ഇതിനുള്ളിലുണ്ട്. 

texas-home-veed

കൊട്ടാരത്തിനു സമാനമായ സൗകര്യങ്ങളാണ് ബംഗ്ലാവിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ മുറികളും സ്റ്റെയർകെയ്സുകളും ഷാൻലിയറുകളും ഫർണിച്ചറുകളും എല്ലാം രാജകീയ പ്രൗഢി വിളിച്ചോതുന്നവയാണ്. എലവേറ്റർ സംവിധാനവും വീടിനുള്ളിലുണ്ട്. തടാകത്തിന്റെ കാഴ്ചകൾ ആസ്വദിക്കാവുന്ന വിധത്തിൽ പല ഭാഗങ്ങളിലും വലിയ ഗ്ലാസ് ഭിത്തികൾ ഉൾപ്പെടുത്തിയിരിക്കുന്നു . 

texas-mountain-home-in

സ്വിമ്മിംഗ് പൂൾ, ഹോട്ട് ടബ് , ചെസ്സ് റൂം, ടെന്നീസ് കോർട്ട്, വൈൻ നിലവറ, ഗസ്റ്റ് സ്യൂട്ടുകൾ, മൂവി തിയേറ്റർ, വീടിനു പുറത്തായി നിർമ്മിച്ചിരിക്കുന്ന പ്രത്യേക വിശ്രമസ്ഥലം എന്നിവയാണ്  മറ്റു സൗകര്യങ്ങൾ.

texas-mountain-pool

എട്ടു കാറുകൾ പാർക്ക് ചെയ്യാനാവുന്ന വിധത്തിൽ  പാർക്കിംഗ് ഏരിയയും ഒരുക്കിയിട്ടുണ്ട്. 13 മില്യൻ ഡോളറാണ് (96 കോടി രൂപ)  അതിശയിപ്പിക്കുന്ന ഈ ബംഗ്ലാവിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ടെക്സസ്സിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രധാനിയായ ട്രിനിഡാഡ് മെൻഡൻഹാളിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ  ബംഗ്ലാവ്.

English Summary- Luxury House above Mountain Listed for 96 crore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA