ഒറ്റനോട്ടത്തിൽ കുഴപ്പം തോന്നില്ല; പക്ഷേ ഇവിടെയൊരു മണ്ടത്തരമുണ്ട്! പരിഹാസപ്പെരുമഴ

HIGHLIGHTS
  • ഇത്രയും ശ്രദ്ധയില്ലാതെ വീടിന്റെ നിർമ്മാണം കൈകാര്യം ചെയ്യുന്ന ബിൽഡർമാരെ എങ്ങനെ വിശ്വസിക്കും ?
gate-design-blunder
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

നമ്മുടെ നാട്ടിൽ പ്രചാരമുള്ള ഒരു ട്രോൾ ഓർമയുണ്ടോ? റോഡിൽ വെള്ള വര വരച്ചുകൊണ്ടിരുന്ന പണിക്കാർ, റോഡിൽ വീണുകിടന്ന ചെറിയ മരക്കമ്പ് എടുത്തുമാറ്റാതെ, പകരം അവിടെ വളച്ചു വെള്ള വര വരച്ചു പോകുന്നത്... ഏതാണ്ടതുപോലെ ഒരു അബദ്ധമാണ് ഈ വീട്ടിലും സംഭവിച്ചത്. ഇംഗ്ലണ്ടിലെ ഷയർഹാംപ്റ്റണിൽ ഒരു പ്രധാന റോഡിനോട് ചേർന്ന്  ഒറ്റനിരയായി നിർമ്മിച്ച അഞ്ചു പുതുപുത്തൻ വീടുകളുണ്ട്. മൂന്നു നിലകളിൽ പണിതീർത്ത ഈ വീടുകളിൽ ഒന്നിൽ കയറണമെങ്കിൽ പക്ഷേ  മതിലുചാടി കടക്കണം! റോഡിന്റെ പേര് കാണിച്ചുകൊണ്ടുള്ള സൈൻ ബോർഡിന് നേരെ പിന്നിലായാണ് ഈ വീടിന്റെ ഗേറ്റ്, നിർമ്മാതാക്കൾ സ്ഥാപിച്ചിരിക്കുന്നത്. 

gate-design-blunder-view

ഗെയ്റ്റിന്റെ ഒരു ഭാഗത്തെ മതിലിനും സൈൻ ബോർഡിനും ഇടയിലൂടെ ഞെങ്ങി ഞെരുങ്ങി മാത്രമേ ഒരാൾക്ക് വീടിന്റെ മുറ്റത്തേക്ക് കടക്കാനാവു. എന്നാൽ ഗേറ്റ് സ്ഥാപിക്കാൻ സാധിക്കുന്ന തരത്തിൽ ധാരാളം സ്ഥലം ശേഷിക്കുന്നുണ്ടായിരുന്നു എന്നതാണ്  രസകരമായ വസ്തുത. എന്നിട്ടും മറ്റു വീടുകളുടെ രൂപത്തോട്  ചേർന്നുപോകാനായി ആർക്കും കയറാനാവാത്ത വിധം  ഗേറ്റ് സ്ഥാപിച്ച നിർമാതാക്കളുടെ മണ്ടത്തരത്തെ പരിഹസിച്ചുകൊണ്ട് നിരവധിപേരാണ് സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. 

വീട് വാങ്ങുന്നവർക്ക് ഒരു വീട്ടുപകരണം പോലും അകത്തേക്ക് കൊണ്ടുപോകാനാവില്ല എന്ന് ചിലർ കുറിക്കുന്നു. ഇത്രയും ശ്രദ്ധയില്ലാതെ വീടിന്റെ നിർമ്മാണം കൈകാര്യം ചെയ്യുന്ന ബിൽഡർമാരെ എങ്ങനെ വിശ്വസിക്കും എന്നാണ്  മറ്റുചിലരുടെ ചോദ്യം. തലച്ചോറ് പ്രവർത്തിക്കാത്ത ആരോ ആണ്  കെട്ടിടത്തിന്റെ നിർമാതാക്കൾ എന്ന തരത്തിൽ വരെ പ്രതികരണങ്ങളുണ്ട്. വീടിന്റെ നിർമ്മാണം കഴിഞ്ഞതായി അറിയിച്ചുകൊണ്ടുള്ള പരസ്യത്തിലും സൈൻബോർഡും ഗേറ്റും അതേ സ്ഥാനത്ത് തന്നെ നിൽക്കുന്നതായി കാണാം. 

English Summary- Gate Behind SignBoard; Design Blunders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA