ഗംഭീരം; ഗൂഗിളിന്റെ ലോകത്തെ ആദ്യ ഓഫ്‌ലൈൻ സ്‌റ്റോർ ഇങ്ങനെയാണ്!

HIGHLIGHTS
  • ഹാർഡ്‌വെയർലോകത്തേക്കുള്ള ഗൂഗിളിന്റെ ചുവടുവയ്പ്പിൽ നാഴികക്കല്ലാണ് ഈ സ്റ്റോർ.
google-store-newyork
ചിത്രങ്ങൾക്ക് കടപ്പാട്-സമൂഹമാധ്യമം
SHARE

സാങ്കേതിക മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഗൂഗിളിന്റെ ആദ്യത്തെ ഓഫ്‌ലൈൻ സ്റ്റോറാണ് ന്യൂയോർക്കിൽ ഒരുങ്ങിയിരിക്കുന്നത്. ഹാർഡ്‌വെയർലോകത്തേക്കുള്ള ഗൂഗിളിന്റെ ചുവടുവയ്പ്പിൽ നാഴികക്കല്ലാണ് ഈ സ്റ്റോർ. കേവലം ഒരു സ്റ്റോർ എന്നതിലുപരി ഇവിടെയെത്തുന്ന ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്ന തരത്തിലാണ് സ്റ്റോറിന്റെ രൂപകല്പന. റെഡ്ഡിമെയ്ഡ് ആർക്കിടെക്ചർ ആൻഡ് ഡിസൈനാണ് ഉപഭോക്താക്കൾക്ക് സാങ്കേതികവിദ്യകൾ തൊട്ടറിയാവുന്ന വിധത്തിൽ  സ്റ്റോർ  ഒരുക്കിയിരിക്കുന്നത്.

google-store-interior

പ്രവേശന കവാടത്തിൽ ഉപഭോക്താക്കളെ സ്വീകരിക്കാനായി ഒരു ഇമാജിനേഷൻ സ്പേസ് ഒരുക്കിയിട്ടുണ്ട്. 17 അടി ഉയരത്തിൽ ഗ്ലാസ് ട്യൂബുകൾ കൊണ്ട് വൃത്താകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഇടത്തിൽ ഉപഭോക്താക്കളുമായി നേരിട്ട് സംവദിക്കുന്ന സ്ക്രീനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഗൂഗിളിന്റെ ചരിത്രവും ഉൽപ്പന്നങ്ങളെ കുറിച്ചും സാങ്കേതികവിദ്യയും എല്ലാം സ്ക്രീനുകൾ പറഞ്ഞുതരും.ഇതിനു പുറമേ ഉപഭോക്താക്കൾ പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ 24 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് സാങ്കേതികവിദ്യകൾ  എത്രത്തോളം  മികച്ചതാണെന്ന് കാട്ടിത്തരികയും ചെയ്യും. 

google-store-interiors

വീതികുറഞ്ഞ് നീളത്തിലുള്ള  മുറിയാണ് ഗൂഗിളിന്റെ ഓഫ്ലൈൻ സ്റ്റോർ. ത്രീഡി വയർ ഫ്രെയിമുകൾ ഉപയോഗിച്ചാണ് ഓരോ വിഭാഗവും തിരിച്ചിരിക്കുന്നത്. മൂന്ന് ഭാഗങ്ങളുള്ള സാൻഡ് ബോക്സ് സെക്ഷനാണ് മറ്റൊരാകർഷണം. സ്വന്തം വീട്ടിലെ ലിവിങ് സ്പേസിൽ ഇരിക്കുന്നതുപോലെയുള്ള അനുഭവം നൽകാനും ഗെയിമുകൾ കളിക്കാനും ഗൂഗിളിന്റെ പിക്സൽ ക്യാമറ ഫീച്ചറുകൾ കണ്ടറിയാനും സാധിക്കുന്ന തരത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. 

google-store-inside

സ്റ്റോറിന്റെ നിർമ്മാണത്തിനായി സുസ്ഥിരത ഉറപ്പാക്കി കൊണ്ടുള്ള വസ്തുക്കൾ ഉപയോഗിച്ചിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. കോർക്ക് ഫർണിച്ചറുകൾ, 100% പിഇറ്റി പ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച എക്കോപാനലുകൾ, റീസൈക്കിൾ ചെയ്ത്  ഫാക്ടറിവേസ്റ്റുകൾ കൊണ്ട് നിർമ്മിച്ച തറകൾ, കാർബൺ ന്യൂട്രൽ ഫ്ലോറിങ്  എന്നിവയാണ് സ്റ്റോറിനെ  വ്യത്യസ്തമാക്കുന്നത്. മ്യൂസിയങ്ങളിൽ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നത് പോലെയാണ് ഓരോ ഉല്പന്നവും ഒരുക്കിയിരിക്കുന്നത്.  പ്രത്യേക പ്രകാശ സംവിധാനവും സ്റ്റോറിലാകെ ഉൾപ്പെടുത്തിയിരിക്കുന്ന ഇളം നിറത്തിലുള്ള പെയിന്റും ഉപഭോക്താക്കളെ ആകർഷിക്കുമെന്ന് ഉറപ്പ്. ഗൂഗിളിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾക്കൊപ്പം ഗൂഗിൾ ബ്രാൻഡിന്റെ തൊപ്പികളും ടീഷർട്ടുകളും ഒക്കെ സ്റ്റോറിൽ ലഭിക്കും.

English Summary- World First Google Store Opened

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VEEDU NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA