ADVERTISEMENT

20 വർഷങ്ങൾക്കുമുൻപ് ഇതേദിവസമാണ് ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട്  വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിൽ നിലംപൊത്തിയത്. മൂവായിരത്തോളം പേരുടെ ജീവൻ അപഹരിച്ച ആ കറുത്ത ദിനത്തിൽ നിന്നും ലോവർ മാൻഹട്ടൻ നഗരം ഏറെ ദൂരം പിന്നിട്ടു കഴിഞ്ഞു. ഇന്ന് അതേ സ്ഥലത്ത് തലയെടുപ്പോടെ  നിൽക്കുന്ന പുതിയ വേൾഡ് ട്രേഡ് സെന്റർ കെട്ടിട സമുച്ചയം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. 

world-trade-centre-20-years
Shutterstok By BrandonKleinPhoto, The World in HDR

ഭീകരാക്രമണം നടന്ന ശേഷം വേൾഡ് ട്രേഡ് സെന്റർ ഇരുന്ന സ്ഥലത്ത് എന്ത് നിർമ്മിക്കണം എന്നതിനെ ചൊല്ലി ഏറെ  വാഗ്വാദങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഒരു കാര്യത്തിൽ മാത്രം ഏവരും ഉറച്ചു നിന്നു. വേൾഡ് ട്രേഡ് സെന്റർ മുൻപ് എന്തായിരുന്നോ അതിലും ഒരുപടികൂടിയെങ്കിലും മുന്നിട്ടുനിൽക്കുന്നതാകണം പുതിയതായി നിർമ്മിക്കുന്ന കെട്ടിടം എന്നതിൽ. അങ്ങനെ കെട്ടിടം നിലംപൊത്തി മാസങ്ങൾക്കകം പുതിയ ഭാവത്തിൽ  വേൾഡ് ട്രേഡ് സെന്ററിന്റെ പുനർനിർമ്മാണം ആരംഭിച്ചു. 

Ground-Zero

ആകാശം തൊട്ടുനിൽക്കുന്ന ആറ് കെട്ടിടങ്ങളടങ്ങുന്ന ഒരു സമുച്ചയമാണ്  ലോവർ മാൻഹട്ടന്റെ ഹൃദയഭാഗത്ത് ഉയർന്നത്. ഇവയിൽ 7 വേൾഡ് ട്രേഡ് സെന്റർ എന്ന പേര് നൽകിയിരിക്കുന്ന കെട്ടിടം 2006 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടു.1776 അടി ഉയരമുള്ള 1 വേൾഡ് ട്രേഡ് സെന്റർ എന്ന കെട്ടിടമാണ്  കെട്ടിടസമുച്ചയത്തിൽ ഏറ്റവും ഉയരമുള്ളത്. 2014 ൽ ഈ  കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടു. കെട്ടിടത്തിന്റെ 90 ശതമാനം ഭാഗവും വാടകയ്ക്ക് കൈമാറുകയും ചെയ്തു. 4 വേൾഡ് ട്രേഡ് സെന്റർ,  3 വേൾഡ് ട്രേഡ് സെന്റർ എന്നീ കെട്ടിടങ്ങൾ 2013ലും 2018 ലുമാണ് പ്രവർത്തനമാരംഭിച്ചത്. 2 വേൾഡ് ട്രേഡ് സെന്റർ എന്ന കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 2022ൽ ഈ കെട്ടിടവും പ്രവർത്തനസജ്ജമാകും എന്നാണ് വിലയിരുത്തൽ .

trade-centre-memorial-pond

ഭീകരാക്രമണത്തിൽ രക്തസാക്ഷികളായവർക്കുള്ള സ്മാരകം, മ്യൂസിയം, ട്രാൻസ്പോർട്ടേഷൻ ഹബ് എന്നിവയടക്കം നിരവധി കെട്ടിടങ്ങളും ഉൾപ്പെടുത്തിയാണ് വേൾഡ് ട്രേഡ് സെന്റർ നിർമ്മിച്ചിരിക്കുന്നത്. 

911-memorial

പൊതുമേഖലയിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നുമായി 20 ബില്യൻ ഡോളറിനടുത്ത് (1,47000 കോടി രൂപ) വേൾഡ് ട്രേഡ് സെന്ററിന്റെ  പുനർനിർമ്മാണത്തിനായി ഇതിനോടകം ചിലവായി. 2 വേൾഡ് ട്രേഡ് സെന്ററിന്റെ നിർമാണം കൂടി പൂർത്തിയാകുമ്പോഴേക്കും 26.2 ബില്യൻ ഡോളറാകും ( 192000 കോടി രൂപ) പുതിയ വേൾഡ് ട്രേഡ് സെന്ററിന്റെ ആകെ നിർമാണച്ചെലവ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. പതിന്മടങ്ങ് പ്രൗഡിയോടെ യാഥാർത്ഥ്യമായ കെട്ടിടസമുച്ചയം സാമ്പത്തികമായും ലാഭം നേടുമെന്നാണ് വിലയിരുത്തൽ . പൂർണമായി പ്രവർത്തനമാരംഭിച്ച 3, 4, 7 വേൾഡ്  ട്രേഡ് സെന്ററുകളിലെ ഓഫീസുകൾക്ക് മാത്രം 11 ബില്യൺ ഡോളർ (80,000 കോടി രൂപ) വില മതിപ്പുണ്ട്.

English Summary- 9/11 Attack and New World Trade Centre; News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com