ADVERTISEMENT

ലോകപ്രശസ്ത അഡൽട്ട് മാഗസിനായ പ്ലേബോയിയുടെ സ്ഥാപകൻ ഹ്യൂഗ് ഹെഫ്നറിന്റെ ബംഗ്ലാവ്, മാഗസിൻ പോലെതന്നെ  പ്രശസ്തമാണ്. അവസാനകാലംവരെ കാമുകിമാരായ നിരവധി മോഡലുകൾക്കൊപ്പമാണ് ഹെഫ്നർ പ്ലേബോയ് ബംഗ്ലാവിൽ കഴിഞ്ഞിരുന്നത്. കലിഫോർണിയയിലെ ഹോംപി ഹിൽസിൽ സ്ഥിതി ചെയ്യുന്ന 100 മില്യൻ ഡോളർ (750 കോടി)വിലമതിപ്പുള്ള ഈ ആഡംബരകൊട്ടാരം 'പ്രേത'ബാധയുള്ളതാണെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഹെഫ്നറുടെ മുൻകാമുകിയും മോഡലുമായിരുന്ന ബ്രിഡ്ജറ്റ് മർക്വാർട്ട്. ഹെഫ്നറിനൊപ്പം ബംഗ്ലാവിൽ കഴിഞ്ഞകാലത്ത് പ്രേതത്തെ നേരിട്ട് കണ്ടു എന്നാണ് ബ്രിഡ്ജറ്റിന്റെ  അവകാശവാദം.

playboy-mansion-haunted

2002 മുതൽ 2009 വരെ ബ്രിഡ്ജറ്റ് പ്ലേബോയ് ബംഗ്ലാവിലാണ് കഴിഞ്ഞിരുന്നത്. ഒരുദിവസം സഹോദരിക്കും സുഹൃത്തിനുമൊപ്പം ബംഗ്ലാവിനുള്ളിലെ തന്റെ മുറിയിൽ സംസാരിച്ചുകൊണ്ടിരുന്ന നേരത്ത് ഒരു അജ്ഞാത സ്ത്രീരൂപം പ്രത്യക്ഷപ്പെട്ടതായി ബ്രിഡ്ജറ്റ് പറയുന്നു. മൂവരും ഒരേസമയം ഈ രൂപത്തെ കണ്ടിരുന്നു. എന്നാൽ വ്യക്തമായി നോക്കിയപ്പോഴേക്കും സ്ത്രീരൂപം മാഞ്ഞുപോവുകയും ചെയ്തു. ശരീരത്തിന് പാകമാകാത്തത്ര വലുപ്പമുള്ള വെളുത്ത ടീഷർട്ടും ജീൻസും ധരിച്ച രൂപത്തിന് കറുത്തു നീണ്ട തലമുടിയും വിളറിയ മുഖവും മെലിഞ്ഞ ശരീരവുമായിരുന്നുവെന്ന് ബ്രിഡ്ജറ്റ് ഓർത്തെടുക്കുന്നു. 

താൻ ബംഗ്ലാവിൽ എത്തുന്നതിന് മുൻപ് അവിടെയുണ്ടായിരുന്ന സെക്രട്ടറിയുടെ പ്രേതമാണ് ഇതെന്നാണ് ബ്രിഡ്ജറ്റിന്റെ വിശദീകരണം. ഇതിനുപുറമേ വാതിലുകൾ തനിയെ അടയുന്നതും പൂട്ടുകൾ വീഴുന്നതും അടക്കമുള്ള പല പാരാനോർമൽ സംഭവങ്ങളും മുൻപും പ്ലേബോയ് ബംഗ്ലാവിൽ ഉണ്ടായിരുന്നതായാണ് ബ്രിഡ്ജറ്റിന്റെ വെളിപ്പെടുത്തൽ. ഹെഫ്നർ ബംഗ്ലാവ് സ്വന്തമാക്കുന്നതിനു മുൻപ് എസ്റ്റേറ്റിന്റെ യഥാർത്ഥ ഉടമ  ബംഗ്ലാവിനു മുകളിൽ നിന്നും വീണു മരണമടഞ്ഞിരുന്നതായി ഹെഫ്നർ തന്നോട് മുൻപ് വെളിപ്പെടുത്തിയിട്ടുള്ളതായും ബ്രിഡ്ജറ്റ് പറയുന്നു. ഈ സ്ത്രീയുടെ ആത്മാവ് ഇപ്പോഴും എസ്റ്റേറ്റ് പരിസരത്ത് തന്നെ ഉള്ളതായാണ് കരുതുന്നത്. 

playboy-mansion-hufner

ഹെഫ്നർ മരണമടയുന്നതിന് എട്ടു കൊല്ലം മുൻപ്ബ്രിഡ്ജറ്റ് ബംഗ്ലാവിൽ നിന്നും താമസം മാറ്റിയിരുന്നു. രോഗബാധിതനായ കാലത്തോ മരണമടഞ്ഞപ്പോഴോ ഹെഫ്നറിനെ കാണാനായി എത്തിയതുമില്ല. എന്നാൽ മരണശേഷം അദ്ദേഹത്തിന്റെ ആത്മാവ് സ്വപ്നത്തിന്റെ രൂപത്തിൽ തന്നെ കാണാൻ എത്തിയതായും ബ്രിഡ്ജറ്റ് പറയുന്നുണ്ട്. 

playboy-mansion

21,987 ചതുരശ്ര അടി വിസ്തീർണമുള്ള കൂറ്റൻ ബംഗ്ലാവ് അഞ്ചര ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് സ്ഥിതി ചെയ്യുന്നത്. 1927ൽ ആയിരുന്നു ബംഗ്ലാവിന്റെ നിർമ്മാണം. വൈൻ നിലവറ, ഗെയിം റൂം എന്നിവയടക്കം 29 മുറികളാണ് ബംഗ്ലാവിൽ ഉള്ളത്. ഇതിനുപുറമേ ടെന്നീസ് കോർട്ട്, ചെറുവെള്ളച്ചാട്ടം, സ്വിമ്മിങ് പൂൾ എന്നിങ്ങനെ നിരവധി ആഡംബര സൗകര്യങ്ങളും ബംഗ്ലാവിനുള്ളിൽ ഹെഫ്നർ ഒരുക്കിയിരുന്നു.

English Summary- Hugh Hefners Playboy Mansion Haunted?; News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com