14,000 രൂപ ചെലവായാലെന്താ? ‘സ്വർണത്തിൽ’ ഒരു വെയിറ്റിങ് ഷെഡ് തയാർ!

SHARE

'സ്വർണ'ത്തിൽ കുളിച്ചു നിൽക്കുന്ന ഒരു ബസ് കാത്തിരുപ്പ് കേന്ദ്രം. പ്ലാസ്റ്റിക് കുപ്പികളിൽ സ്വർണനിറമടിച്ച് തൃപ്പൂണിത്തുറ – പൂത്തോട്ട റൂട്ടിലെ തറമേക്കാവ് കിണർ റോഡിൽ സഞ്ചാരികളുടെ കണ്ണിന് മഞ്ഞളിപ്പേകുകയാണ് ഈ വെയിറ്റിങ് ഷെൽറ്റർ. ഉപയോഗശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നാടു മുഴുക്കെ നടന്നു ശേഖരിച്ച് പാവംകുളങ്ങര ബിഎസ്ബി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളാണ് ഇത് നിർമിച്ചത്.

700 കുപ്പികൾ ഉപയോഗിച്ചു. ഇരുമ്പ് ചട്ടക്കൂടിൽ ചൂണ്ട വള്ളി ഉപയോഗിച്ചാണ് ഇവ ഉറപ്പിച്ചിരിക്കുന്നത്. 14,000 രൂപയോളം ഇതിന് ചെലവഴിക്കേണ്ടി വന്നതായി ഭാരവാഹികൾ പറഞ്ഞു. മഴ പെയ്താൽ യാത്രക്കാർ നനയാതിരിക്കാൻ മുകളിൽ മാത്രം ഷീറ്റ് മേഞ്ഞിട്ടുണ്ട്. ടയറുകൾ ഉപയോഗിച്ചാണ് ജനാലയും ഇരിപ്പിടങ്ങളും ഒരുക്കിയിരിക്കുന്നത്.

bottle-bus-shelter

പ്രകൃതി സംരക്ഷണ സന്ദേശങ്ങളും കോവിഡ് ബോധവൽക്കരണ വാചകങ്ങളും അകത്ത് എഴുതിവച്ചിട്ടുണ്ട്. ആദ്യകാലത്ത് കുപ്പിയിൽ നിറമടിക്കാതെയായിരുന്നു നിർമാണം. കൂടുതൽ ആകർഷകമാക്കാൻ അടുത്തിടെയാണ് നിറമടിച്ചു നവീകരിച്ചത്.

English Summary- Bus Shelter Made of Plastic Bottles

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA