ADVERTISEMENT

ന്യൂയോര്‍ക്കില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ റിയല്‍എസ്‌റ്റേറ്റ് ഡീല്‍ നടന്ന അപാര്‍ട്ട്‌മെന്റായിരുന്നു മന്‍ഹാട്ടനിലെ 432 പാര്‍ക്ക് അവന്യൂ. 79 മില്യണ്‍ ഡോളറിനാണ് ഈ അപാര്‍ട്ട്‌മെന്റ് വിറ്റുപോയത്. എന്നുവച്ചാല്‍ ഏകദേശം 606 കോടി ഇന്ത്യന്‍ രൂപയ്ക്ക്. 96 നിലയുള്ള കെട്ടിടത്തിന്റെ 82ാം നിലയിലാണ് എണ്ണായിരത്തിലധികം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള അഞ്ച് കിടപ്പുമുറികളോട് കൂടിയ അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്.

രണ്ട് പ്രത്യേക അപാര്‍ട്ട്‌മെന്റുകളായിരുന്ന വീട് 2016ല്‍ ഇതിന്റെ പഴയ ഉടമസ്ഥന്‍ വാങ്ങി ഒന്നിച്ചു ചേര്‍ക്കുകയായിരുന്നു. അന്ന് 62 മില്യനാണ് അദ്ദേഹം അപാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയത്. ഇത് ഈ ഏപ്രിലില്‍ മറിച്ചു വിറ്റതോടെ വിൽപനക്കാർക്ക് നല്ല ലാഭവും കിട്ടി. അമ്പരപ്പിക്കുന്ന സ്‌കൈ വ്യൂ ആണ് അപാര്‍ട്ട്‌മെന്റിന്റെ ഹൈലൈറ്റ്. സെന്‍ട്രല്‍ പാര്‍ക്കിന്റെ മനോഹര ദൃശ്യമാണ് വലിയ ജനാലകള്‍ക്കപ്പുറം. കാഴ്ചകളാസ്വദിക്കാന്‍ പാകത്തിന് ജനാലകളിലെല്ലാം ഇരിപ്പിടവുമൊരുക്കിയിട്ടുണ്ട്.

luxury-real-estate-view

ഓക് തടിയുപയോഗിച്ചാണ് തറ നിര്‍മിച്ചിരിക്കുന്നത്. അഞ്ച് കിടപ്പുമുറികളും ആറ് കുളിമുറികളും കൂടാതെ ഒരു ഫിറ്റ്‌നെസ്സ് റൂം, ദി ഗ്രേറ്റ് റൂം എന്നറിയപ്പെടുന്ന 1000 സ്‌ക്വയര്‍ഫീറ്റിലുള്ള വലിയ ഒരു റൂം, ഒരു സ്വിമ്മിങ് പൂള്‍ എന്നിവയാണ് അപാര്‍ട്ട്‌മെന്റിലുള്ളത്. എന്നാല്‍ അപാര്‍ട്ട്‌മെന്റിനെ പ്രസിദ്ധമാക്കുന്നത് ഇതിലെ സൗകര്യങ്ങളോ ഇതിന്റെ വിലയോ ഒന്നുമല്ല. അത,് കെട്ടിടത്തിന്റെ നിര്‍മാണത്തിലുള്ള പാളിച്ചകള്‍ ചൂണ്ടിക്കാട്ടി ബിൽഡിങ് ബോര്‍ഡ് ഫയല്‍ ചെയ്തിരിക്കുന്ന 125മില്യണ്‍ യുഎസ് ഡോളറിന്റെ കേസാണ്.

luxury-real-estate-aerial

കെട്ടിടത്തിന്റെ ഡിസൈനില്‍ 1500ലധികം പാളിച്ചകളുണ്ടെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതുമൂലം വൈദ്യുതി അപകടങ്ങളും വെള്ളം കെട്ടിക്കിടക്കലുമൊക്കെ സ്ഥിരമാണ് അപാര്‍ട്ട്‌മെന്റില്‍. ഇടയ്ക്കിടെ ഭിത്തിയില്‍ നിന്ന് വൈബ്രേഷനും ഉണ്ടാകും. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ ഇത്രയും അശ്രദ്ധമായി നിര്‍മിച്ച മറ്റൊരു കെട്ടിടമില്ലെന്നാണ് ബിൽഡിങ് ബോര്‍ഡിന്റെ വിലയിരുത്തല്‍. അപാര്‍ട്ട്‌മെന്റ് വാങ്ങിയ ദമ്പതികള്‍ ബിൽഡിങ്ങിന്റെ താഴത്തെ നിലയില്‍ തന്നെയാണ് താമസം. എന്നാല്‍ കേസ് തങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന മനോഭാവമാണ് ഇവര്‍ക്ക്. ബിൽഡിങ്ങിലെ മറ്റൊരു അപാര്‍ട്ട്‌മെന്റ് ഇതേ രീതിയില്‍ കേസ് വന്നതിനെത്തുടര്‍ന്ന് അടച്ചുകെട്ടിയിരുന്നു. ഇതിന് 26 മില്യണ്‍ യുഎസ് ഡോളറായിരുന്നു മാര്‍ക്കറ്റ് വില. കെട്ടിടത്തിലും പരിസരപ്രദേശങ്ങളിലുമായി ഇത്തരത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളിലെ പിഴവുകള്‍ മൂലം ഒരുപാട് അപാര്‍ട്ട്‌മെന്റുകള്‍ അടച്ചിടേണ്ടി വന്നതോടെ ഇത് മറ്റ് കെട്ടിടങ്ങളുടെ വില്പനയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് റിയല്‍ എസ്‌റ്റേറ്റ് ഡീലര്‍മാര്‍.

English Summary- Biggest Real Estate Deal in 2022; News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com