ADVERTISEMENT

ലോകത്തില്‍ തടി കൊണ്ട് നിര്‍മിച്ച ഏറ്റവും നീളം കൂടിയ റെസിഡന്‍ഷ്യല്‍ ബിൽഡിങ് ഉള്ളത്‌ എവിടെയാണെന്നറിയുമോ ? നിലവിലിത് നോര്‍വീജിയയിലെ ബ്രുമുന്‍ഡാലിലുള്ള മ്യോസ്റ്റാര്‍നെ ടവര്‍ ആണെങ്കിലും ഭാവിയിലിത് സ്വിറ്റ്‌സര്‍ലന്‍ഡിലെ വിന്റര്‍തറിലുള്ള റോക്കറ്റ് ആന്‍ഡ് ടൈഗെറില്‍ എന്ന കെട്ടിടമാകും. കെട്ടിടത്തിന് കണക്കാക്കിയിരിക്കുന്ന ഉയരം നൂറ് മീറ്റര്‍ അഥവാ 328 അടിയാണ്. 2026ഓടെ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

റെസിഡന്‍ഷ്യല്‍ സ്‌പേസ് എന്ന നിലയില്‍ ഒരു കുടുംബത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടിയ അപാര്‍ട്ട്‌മെന്റുകളാണ് കെട്ടിടത്തിലുണ്ടാവുക. സൂര്യപ്രകാശം ധാരാളം കടന്നുപോകുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന കെട്ടിടം പൂര്‍ണമായും തടിയുപയോഗിച്ച് നിര്‍മിക്കാനാണ് പദ്ധതി.

timber-building-close

കോണ്‍ക്രീറ്റിന് പകരക്കാരനെന്ന നിലയില്‍ പ്രകൃതിദത്തമായി ലഭിക്കുന്ന തടി അവതരിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ആലോചിക്കുന്നത്. ഇതുമൂലം നിര്‍മാണപ്രവര്‍ത്തനങ്ങളിലൂടെ പുറന്തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവ് കുറയുകയും ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയും ചെയ്യും.

ചുറ്റമുള്ള കെട്ടിടങ്ങളോട് സാമ്യം പുലര്‍ത്തുന്ന രീതിയില്‍ ടെറാക്കോട്ട കട്ടകളുപയോഗിച്ച് വീടിന്റെ പുറംഭാഗം ഡിസൈന്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കെട്ടിടത്തിനൊപ്പം സ്‌കൈ ബാര്‍, ഹോട്ടല്‍ എന്നിവയടങ്ങിയ മറ്റ് മൂന്ന് കെട്ടിടങ്ങള്‍ കൂടിയുണ്ടാകും. പണി പൂര്‍ത്തിയാകുന്നതോടെ കെട്ടിടനിര്‍മാണ മേഖലയില്‍ വലിയൊരു വഴിത്തിരിവാകും ഉണ്ടാവുകയെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

timber-building-interior

ഭാരം താങ്ങാന്‍ കഴിവുള്ള തടികൊണ്ടുള്ള കെട്ടിട നിര്‍മാണത്തിന് പ്രോജക്ട് കൂടുതല്‍ പ്രോത്സാഹനമേകുമെന്നും ഡിസൈനര്‍മാരായ എസ്എച്ച്എല്‍ ഗ്രൂപ്പ് അറിയിക്കുന്നു. കെട്ടിടത്തിന്റെ നിര്‍മാണത്തിനായി എട്ട് വമ്പന്‍ ആര്‍ക്കിടെക്ച്ചര്‍ കമ്പനികളോടാണ് എസ്എച്ച്എല്‍ ഗ്രൂപ്പ് മത്സരിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ സ്റ്റുഡിയോ കൊമെറ്റി ട്രഫര്‍ ഹോഡലുമായി ചേര്‍ന്നാണ് പ്രോജക്ടിന്റെ നിര്‍മാണം.

English Summary- Tallest Residential Building made of Timber Coming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com