ADVERTISEMENT

ഞൊടിയിടയിൽ കടൽ കവർന്നെടുത്ത ഒരു ബീച്ച് ഫ്രണ്ട് വ്യൂ വീടിന്റെ ദൃശ്യങ്ങൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിലെ ബീച്ചിലാണ് കാഴ്ചക്കാർക്ക് സന്തോഷവും സങ്കടവും നൽകുന്ന ഈ വീട്. ബീച്ചിന് ആഭിമുഖമായി തദ്ദേശീയ രീതിയിൽ നിർമ്മിച്ചിരിക്കുന്നതാണ് ആധുനിക സൗകര്യങ്ങളെല്ലാമുള്ള  വീട്. മനോഹരമായൊരു വീട് നിമിഷനേരം കൊണ്ട്  കടലിൽ ആഴ്ന്ന് പോകുന്ന കാണുമ്പോൾ കാഴ്ചക്കാരിൽ പേടിയുണ്ടാകുന്നത് സ്വഭാവികം. അതേസമയം കടലാക്രമണ സമയത്ത് വീടിനകത്ത് ആരും ഇല്ലായിരുന്നുവെന്നത് ആശ്വാസം പകരുന്ന വാർത്തയാണ്.

beach-house-view

തദ്ദേശീയ രീതി എന്ന് പറയുമ്പോൾ ജലനിരപ്പ് ഉയരുന്നിടത്ത്, വെള്ളത്തിന്റെ ശല്യമുള്ളിടത്ത്, കായൽ-കടൽ തീരങ്ങളിലൊക്കെ പാർപ്പിടം പണിയുന്നത് തൂണുകൾ ഉറപ്പിച്ച് അവ തമ്മിൽ ബന്ധിപ്പിച്ചാണ്. അത്തരത്തിലുളളതാണ് ഈ വീടും. കുറെ വീടുകളുണ്ടായിരുന്നുവെങ്കിലും അന്ന് വെള്ളത്തിന്റെ  ഒഴുക്കിൽ തകരാൻ ദുര്യോഗമുണ്ടായ രണ്ടാമത്തെ വീടായിരുന്നു ഇത്.  

beach-house-befor

തകർന്ന രണ്ട് വീടുകളിലും ഭാഗ്യവശാൽ ആൾതാമസം ഉണ്ടായിരുന്നില്ല. നാല് കിടപ്പുമുറികളും മൂന്ന് ബാത്ത് റൂമുകളും ഉൾപ്പെടുന്നതാണ് ആകത്തള സൗകര്യങ്ങൾ. പൂർണ്ണമായും ഫർണിഷഡ് കണ്ടീഷനിലുള്ളതായിരുന്നു വീട്. 2020 ൽ 2,75000 ഡോളറിന് വിറ്റ വീടാണിത്.  വാടകയ്ക്ക് നൽകിവരുകയായിരുന്നു ഈ വീട്. തകരുമ്പോൾ 381000 ഡോളറിന്റെ (ഏകദേശം 3 കോടി രൂപ) മൂല്യം ഉണ്ടായിരുന്നു.

beach-house-inside

കടലിനോട് പരമാവധി ചേർന്നായിരുന്നു വീടിന്റെ സ്ഥാനം. കടലാക്രമണത്തിന്റെ ആഘാതം കൂടാനും അപകടത്തിൽ വീട് ഒഴുകി പോകാനും കാരണം ഇതാണ്. മറ്റു വീടുകളൊക്ക കടലിൽ നിന്നും കുറച്ചുകൂടെ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. സുരക്ഷിത അകലം പാലിച്ചിരുന്നെങ്കിൽ വീട് നഷ്ടപ്പെടില്ലായിരുന്നു.

അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടവരുടെ കമൻ്റുകൾ കൗതുകകരമാണ്. വീടിൻ്റെ വില പകുതി കയർ വാങ്ങാനുപയോഗിക്കണം, ഞണ്ടുകൾക്ക് ആഢംബര വീടായല്ലോ... എന്നിങ്ങനെയാണ് കമന്റുകൾ. ഇവിടെ ദുരന്തമുണ്ടായെങ്കിലും,  മനോഹരമായ കടൽകാഴ്ചകൾ ഉള്ള കാലത്തോളം ഇത്തരം വീടുകൾക്ക് ആവശ്യക്കാരുണ്ടാകും എന്നണ് വീട് വാടകയ്ക്ക് കൊടുക്കുന്നവർ പറയുന്നത്. 

English Summary- Beach House Swept to Sea- Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com