Premium

കഴിഞ്ഞ 27 വർഷത്തിനിടെ നിർമിച്ചതാണോ വീടും കടമുറിയും? വരും നോട്ടിസ്, കുടിശ്ശിക കോടികൾ !

HIGHLIGHTS
  • നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് അടച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നതു നല്ലതാകും
  • കുടിശ്ശിക ഇനത്തിൽ ഈയിടെ തൊഴിൽ വകുപ്പ് പിരിച്ചെടുത്തത് 283 കോടി രൂപ ആണെന്നു കണക്കുകൾ
  • കെട്ടിടത്തിന്റെ ആഡംബര നിർമാണങ്ങൾക്ക് പ്രത്യേകം തുക അധികമായി അസസ് ചെയ്യാറുണ്ട്
  • 1996ലെ കേന്ദ്ര നിയമത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഈ സെസ് പിരിവ്
houses-shops-built-in-the-previous-seventeen-years-will-attract-a-new-cess-representative-image-one
Representative Image. Photo Credit : Viacheslav Lopatin/Shutterstock.com
SHARE

കഴിഞ്ഞ ഇരുപത്തിയേഴ് വർഷത്തിനിടെ നിർമിച്ചതാണോ നിങ്ങളുടെ വീട് അല്ലെങ്കിൽ കടമുറി അല്ലെങ്കിൽ ഷോപ്പിങ് കോംപ്ലക്സ്? കെട്ടിടത്തിന്റെ എല്ലാ നികുതികളും ഫീസുകളും കൃത്യമായി അടയ്ക്കുന്നു എന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടോ? ഉണ്ടെന്നായിരിക്കും നിങ്ങളുടെ ഉത്തരം. ഒരുപക്ഷേ, വീടോ വാണിജ്യ കെട്ടിടമോ നിർമിക്കാൻ ബാങ്കിൽ നിന്നെടുത്ത വായ്പ മുതലും പലിശയും അടക്കം ഈ കാലയളവിൽ നിങ്ങൾ തിരിച്ചടച്ചിട്ടും ഉണ്ടാകും. എന്നാൽ, ഇനിയും ശ്രദ്ധിക്കാതെ പോയ ഒരു വൻ തുക നിങ്ങൾ ഒരുപക്ഷേ സർക്കാരിലേക്ക് അടച്ചിട്ടുണ്ടാകില്ല. ആരും നിങ്ങളെ അറിയിച്ചിട്ടും ഉണ്ടാകില്ല. 1995 നവംബർ മൂന്നിനു ശേഷം നിർമാണം പൂർത്തിയായ വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും ഉടമസ്ഥർ കരുതിയിരിക്കേണ്ട നിയമപ്രകാരമുള്ള ഈ സെസ് സംബന്ധിച്ച് ഇപ്പോൾ പല കെട്ടിട ഉടമകൾക്കും നോട്ടിസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ കുടിശ്ശികയാണ് ഈയിനത്തിൽ സർക്കാരിനു പിരിഞ്ഞു കിട്ടാനുള്ളത്. എന്താണ് ഈ ‘പ്രത്യേക’ സെസ്? ഇത് എല്ലാവരും അടയ്ക്കേണ്ടതുണ്ടോ? ആർക്കെങ്കിലും ഇളവുണ്ടോ? എന്തിനാണിപ്പോൾ അടിയന്തരമായി ഈ സെസ് പിടിച്ചെടുക്കുന്നത്? പരിശോധിക്കാം...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}