ADVERTISEMENT

മലയോരത്തും പുഴയോരത്തും വീടുള്ളവർ ശ്രദ്ധിക്കാൻ

മലയോരത്ത്

∙വീടിനു സമീപത്തേക്ക് ഒഴുകി വരുന്ന ചാലുകൾ ശ്രദ്ധിക്കണം. മലവെള്ളപ്പാച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം പ്രദേശത്തു വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ ശ്രദ്ധിക്കണം. 

∙മലമുകളിൽ നിന്ന് അസാധാരണമായ ശബ്ദമോ മുഴക്കങ്ങളോ കേട്ടാൽ ജാഗ്രത പാലിക്കണം. 

∙ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ദുരിതാശ്വാസ ക്യാംപുകളിേലക്കു മാറുക. 

∙ശക്തമായ മഴയുള്ളപ്പോൾ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നു മാറിത്താമസിക്കുക.

 

flood-house-kerala

പുഴയോരത്ത്

∙മാറിത്താമസിക്കാൻ സൗകര്യമുള്ളവർ അങ്ങനെ ചെയ്യുക. 

∙വീട്ടിലെ ഉപകരണങ്ങൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാം.

∙രാത്രി ജലനിരപ്പ് നിരീക്ഷിക്കുന്നതു നല്ലതാണ്. 

∙ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ സാധ്യതയുണ്ട്. 

∙സംരക്ഷണഭിത്തി ഇടിയാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ സ്വീകരിക്കുക.

∙അധികൃതരുടെ അറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുക.

∙എമർജൻസി കിറ്റ് ഒരുക്കി വയ്ക്കുക. 

 

വിവരങ്ങൾക്കു കടപ്പാട്:

റെജി. വി. കുര്യാക്കോസ്

ജില്ലാ ഫയർ ഓഫിസർ, കോട്ടയം

English Summary- Precautionary Measures for people in flood- landslide prone areas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com