ADVERTISEMENT

ഒരു അപ്പാർട്ട്മെന്റ് ഉടമയോട് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ സ്വന്തം അപ്പാർട്ട്മെന്റിൽ നിന്നും വളർത്തു മൃഗത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ബൈലോ അതിന് അനുവദിക്കുന്നില്ല എന്നായിരുന്നു കാരണം. ഇതിനെതിരെ പൊതുതാൽപര്യഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചു. [പീപ്പിൾ ഫോർ ആനിമൽസും (PFA) Vs സ്റ്റേറ്റ് ഓഫ് കേരളയും 2021 (6)KHC 221.]

പല ഹൗസിങ് സൊസൈറ്റികളും, അപ്പാർട്ട്മെന്റ് അസോസിയേഷനുകളും വളർത്തുമൃഗങ്ങളെ വളർത്തുന്നത് വിലക്കാനുള്ള തീരുമാനം എടുക്കും. ഒരു വ്യക്തിക്ക് ഇഷ്ടമുള്ള വളർത്തുമൃഗങ്ങളെ സ്വന്തം അപ്പാർട്ട്മെന്റിൽ വളർത്തുന്നത് നിരോധിക്കുന്ന വ്യവസ്ഥ അപ്പാർട്ട്മെന്റ് ബൈലോയിലുമുണ്ടാകും. റസിഡൻസ് ഉടമകളും അസോസിയേഷനുകളും തമ്മിലുള്ള ബൈലോയിലെ ഇത്തരം നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഏർപ്പെട്ടിരിക്കുന്ന കരാറുകളുടെ നിയമസാധുത ആയിരുന്നു കേരള ഹൈക്കോടതിയിലെ തർക്കവിഷയം.

ഒരു പൗരന് ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലിക അവകാശങ്ങൾക്ക്‌ സമാനമാണ് പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി എഗൻസ്റ്റ് ആനിമൽസ് ആക്ടിലെ മൂന്നും പതിനൊന്നും വകുപ്പിൽ പറയുന്ന അഞ്ച് അവകാശങ്ങൾ. മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കോടതിക്ക് കടമയുണ്ട്  പ്രത്യേകിച്ച് അവയ്ക്ക് മനുഷ്യരെ പോലെ സ്വയം പരിപാലിക്കാൻ കഴിയാത്തതിനാൽ. മൃഗങ്ങൾക്കായി അംഗീകരിക്കപ്പെട്ട ഈ 5 സ്വാതന്ത്ര്യങ്ങളും മാനിക്കുക പൗരന്റെ കടമയാണ്.

പൗരന്മാർ മറ്റു ജീവജാലങ്ങളുടെ അവകാശങ്ങളും മാനിക്കണം. അവർക്കും നമ്മുടെ ആവാസവ്യവസ്ഥയിൽ അവകാശങ്ങളുണ്ട്. അനുകമ്പ സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങൾ സംരക്ഷിക്കേണ്ടതും അവ നമ്മുടെ സംസ്കാരത്തിന്റെ ഭാഗവുമാണ്. നമ്മുടെ ഇടയിൽ മൃഗങ്ങൾക്കും താമസിക്കാനുള്ള അവകാശം ഉണ്ടെന്നുള്ള മനോഭാവം വളർത്തിയെടുക്കണം. 

pets-in-flat
Shutterstock Image © eva_blanco

റസിഡൻഷ്യൽ അപ്പാർട്ട്മെന്റ് ബൈലോയിൽ ഇഷ്ടമുള്ള മൃഗത്തെ സൂക്ഷിക്കുന്നതിനും വളർത്തുന്നതിനു വിലക്കുന്ന നിയമവ്യവസ്ഥകൾ ഉണ്ടെങ്കിൽ അത് അസാധുവായതും നടപ്പിലാക്കാൻ കഴിയാത്തതുമാണ് എന്ന് കേരള ഹൈക്കോടതി വിധിച്ചു. തൽഫലമായി റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളും വളർത്തുമൃഗങ്ങളെ സൂക്ഷിക്കുന്നതും പ്രവേശിക്കുന്നതും വിലക്കുന്ന നോട്ടീസ് ബോർഡുകളും സൈൻ പോസ്റ്റുകളും സ്ഥാപിക്കുന്നത് ശരിയല്ല. പൗരന്മാരുടെ ഇത്തരം പരാതികളിൽ സ്റ്റേറ്റ് ആനിമൽ വെൽഫെയർ ബോർഡ് ഉടനടി പരിഹാര കാണുന്നതിന് ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ലേഖകന്റെ മൊബൈൽ നമ്പർ- 9497111110

***

English Summary- Can Pets be Allowed in Apartments Housing Societies; Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com