തലകറക്കമുള്ളവർ കാണരുത്! ഇങ്ങനെയൊരു വീട് ലോകത്ത് വേറെയുണ്ടാകില്ല

doodle-house
All Images © PA
SHARE

ചിത്രകലയോടുള്ള ഇഷ്ടംകൊണ്ട് വീടിന്റെ ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കുന്നവർ ധാരാളമുണ്ട്. എന്നാൽ സ്വപ്നസാക്ഷാത്കാരത്തിനായി ഒരു വീടുതന്നെ സ്വന്തമാക്കി, വർഷങ്ങൾ എടുത്ത് അതിൽ ഡൂഡിലുകൾ വരച്ചുചേർത്ത്, ശ്രദ്ധ നേടുകയാണ് സാം കോക്സ് എന്ന കലാകാരൻ. രണ്ടുവർഷമെടുത്താണ് തന്റെ ബംഗ്ലാവിന്റെ ഒരിഞ്ച് സ്ഥലം പോലും വിടാതെ അദ്ദേഹം ഡൂഡിലുകൾ വരച്ചു നിറച്ചത്.

doodle-house-front

ഭിത്തി, ജനാലകൾ, കതകുകൾ, ഫർണിച്ചറുകൾ എന്നുവേണ്ട തറയിലും അടുക്കള സാധനങ്ങളിലും ലൈറ്റുകളിലുമടക്കം ഡൂഡിൽ വരച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ദി വെസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ നിന്നും ഇല്ലസ്ട്രേഷൻ കോഴ്സ് പഠിച്ച സാം ദിവസത്തിൽ 16 മണിക്കൂറിലധികം ഡൂഡിലുകൾ വരയ്ക്കാനായി നീക്കിവച്ചിരുന്നതിനാൽ 'ഡൂഡിൽ മാൻ' എന്ന പേരിലാണ് അറിയപ്പെടുന്നത്. സ്വന്തമായി ഒരു വീടുവാങ്ങി അത് ഒരു ഡൂഡിൽ- വേഴ്സാക്കി മാറ്റണമെന്നതായിരുന്നു ആഗ്രഹം. അങ്ങനെ 2019 ലാണ് ടെന്റർടണിലുള്ള ബംഗ്ലാവ് 1.35 മില്യൺ പൗണ്ടിന് (12 കോടി രൂപ) സാം സ്വന്തമാക്കിയത്.

doodle-house-dine

വീട് കൈമാറ്റം ചെയ്യുന്ന സമയത്ത് പഴയ ഉടമസ്ഥർ അതിൽ ഡൂഡിലുകൾ വരയ്ക്കരുത് എന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ തന്റെ നീണ്ടനാളത്തെ സ്വപ്നത്തിൽ നിന്നും പിന്തിരിയാൻ സാം തയ്യാറായിരുന്നില്ല. ആറു കിടപ്പുമുറികളുള്ള ബംഗ്ലാവിലെ പ്രധാന കിടപ്പുമുറിയിലാണ് സാം ഡൂഡിലുകൾ വരച്ചു തുടങ്ങിയത്.

doodle-house-bed

'സ്വപ്നം' തീം ആക്കിയാണ് കിടപ്പുമുറി ഒരുക്കിയത്. അതിനോട് ചേർന്നുള്ള ബാത്റൂം കടൽ തീമിൽ ഒരുക്കി. പിന്നീട് ഓരോ മുറിയും വീട്ടുപകരണങ്ങളുമെല്ലാം ഏറെ സമയമെടുത്ത് ഡൂഡിലുകൾകൊണ്ട് അലങ്കരിച്ചു. കറുപ്പും വെളുപ്പും നിറങ്ങൾ മാത്രമാണ് ഡൂഡിൽ വരയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. പെട്ടെന്ന് വീടിനുള്ളിലേക്ക് കയറിയാൽ തലകറങ്ങി പോകുമെന്ന് ഉറപ്പ്.

doodle-house-interior

900 ലിറ്റർ എമർഷൻ പെയിന്റ്, 401 ക്യാൻ സ്പ്രേ പെയിന്റ്, 286 ബോട്ടിൽ ഡ്രോയിങ് പെയിന്റ്, 2296 മാർക്കർ പേനകളുടെ നിബുകൾ എന്നിവയാണ് ഡൂഡിൽ വര പൂർത്തിയാക്കാനായി വേണ്ടിവന്നത്.

doodle-house-sitout

ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെങ്കിലും വീട് ഈ രൂപത്തിൽ മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തെ തുടർന്നാണ് അതിനായി ഇത്രയും സമയം നീക്കിവച്ചത് എന്ന് സാം പറയുന്നു. വരകളിൽ ഭൂരിഭാഗവും പ്ലാൻ ചെയ്യാതെ വരച്ചവയാണ്. ഡൂഡിൽ വരകളിലൂടെ ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരെയും സാം സമ്പാദിച്ചിട്ടുണ്ട്.

doodle-house-aerial

അയൽക്കാർക്കും പ്രദേശവാസികൾക്കും മറ്റു പരാതികളൊന്നുമില്ലാത്തതിനാൽ വീട് ഇതേപടി നിലനിർത്താനാണ് സാമിന്റെ തീരുമാനം. എന്നാൽ വ്യത്യസ്തമായ വീട് കണ്ട് കൗതുകം തോന്നി അകത്തളം കാണാൻ കുട്ടികൾ നിരന്തരം ശല്യപ്പെടുത്തുന്നു എന്നത് മാത്രമാണ് പ്രശ്നം. അയൽക്കാർക്ക് താല്പര്യമുണ്ടെങ്കിൽ അവരുടെ വീടുകളിലും ഡൂഡിലുകൾ വരച്ച് ഒരു ഡൂഡിൽ ടൗൺ തന്നെ നിർമ്മിക്കാൻ താൻ ഒരുക്കമാണെന്നും സാം പറയുന്നു.

English Summary- Artist Fill Own House with Doodles- Takes two years to finish- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}