മാസം 3 ലക്ഷം രൂപ ശമ്പളം! ജോലി ബക്കിങ്ഹാം കൊട്ടാരത്തിൽ പൂന്തോട്ടപരിപാലനം

charles-buckingham-garden
Shutterstock © Lukasz Pajor
SHARE

ഇന്ത്യയിൽനിന്ന് യുകെയിലേക്ക് ചേക്കേറുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. അക്കൂട്ടത്തിൽ ചെടികളെയും പൂക്കളെയുമൊക്കെ ഇഷ്ടപ്പെടുന്നവരുണ്ടെങ്കിൽ ബക്കിങ്ഹാം കൊട്ടാരത്തിൽത്തന്നെ ഒരു തൊഴിൽ അവസരം ഒരുങ്ങിയിട്ടുണ്ട്. കൊട്ടാരത്തിന്റെ പൂന്തോട്ടത്തിന് പുതിയ മാനേജരെ നിയമിക്കാൻ ഒരുങ്ങുകയാണ് ചാൾസ് രാജാവ്. പൂന്തോട്ടം കാണാനെത്തുന്ന സഞ്ചാരികൾക്കുവേണ്ടി ഏറ്റവും മനോഹരമായ രീതിയിൽ പൂന്തോട്ടം ഒരുക്കുകയും ആത്മാർത്ഥതയോടെ പരിപാലിക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദിത്വം.

buckingham

പൂന്തോട്ടം ഒരുക്കുന്നതിൽ ഏറെ താല്പര്യമുള്ള വ്യക്തിയാണ് ചാൾസ് രാജാവ്. പൂന്തോട്ടത്തിന്റെ നടത്തിപ്പുകാരനായി നിയമിക്കപ്പെടുന്നയാൾക്ക് വേണ്ട പ്രധാനഗുണവും രാജാവിനെ പോലെതന്നെ ചെടികളോട് അങ്ങേയറ്റം സ്നേഹം ഉണ്ടാവണം എന്നതാണ്. റോയൽ വെബ്സൈറ്റിലാണ് നിയമനം സംബന്ധിച്ച പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊട്ടാരത്തിലെ പൂന്തോട്ടക്കാരന് പദവിക്കൊത്ത ശമ്പളവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

buckingham

പ്രതിവർഷം 40,000 പൗണ്ടാണ് (37 ലക്ഷം രൂപ) നിയമിതനാകുന്ന വ്യക്തിക്ക് ലഭിക്കുന്നത്. ആഴ്ചയിൽ 39 മണിക്കൂറാണ് ജോലി സമയം. പൂന്തോട്ടക്കാരന് വേണ്ട യോഗ്യതകൾ എന്തൊക്കെയാണെന്നും കൃത്യമായി പരസ്യത്തിൽ പറഞ്ഞിരിക്കുന്നു. ഉന്നത നിലവാരത്തിൽ പൂന്തോട്ടം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുക എന്നതാണ് പ്രധാന ചുമതല. പൂച്ചെടികളും കുറ്റിച്ചെടികളും എല്ലാം പരിപാലിക്കുന്നതിനു പുറമേ പുൽത്തകിടിയുടെ മേൽനോട്ടവും നിർവ്വഹിക്കേണ്ടതുണ്ട്. 

രാജകീയ ഉദ്യാനത്തിന്റെ ഭാവിതന്നെ നിർണയിക്കാൻ പോന്നത്ര വലിയ ഉത്തരവാദിത്തമാണ് പുതിയ ഉദ്യോഗസ്ഥനെ കാത്തിരിക്കുന്നത് എന്നും പരസ്യത്തിൽ കുറിക്കുന്നു. മനുഷ്യരെപ്പോലെതന്നെ ചെടികളെയും അറിയാനും സ്നേഹിക്കാനും മനസ്സുള്ളവർക്കാണ് മുൻഗണന. ബക്കിങ്ഹാം കൊട്ടാരത്തിൽ മാത്രമല്ല വിൻഡ്സർ കാസിലിലേക്കും പൂന്തോട്ടക്കാരന്റെ ഒഴിവുണ്ട്. വിൻഡ്സർ കാസിലിലെ പൂന്തോട്ടത്തിന്റെയും നഴ്സറിയുടെയും മാനേജരായി നിമിതനാകുന്ന വ്യക്തിക്ക് 38,000 പൗണ്ട് (35 ലക്ഷം രൂപ) പ്രതിവർഷം ശമ്പളമായി ലഭിക്കും.

Windsor-castle

വിൻഡ്സർ കാസിലിലെ ഇൻഡോർ ഔട്ട്ഡോർ ചെടികൾക്ക് പുറമെ വിൻഡ്സർ ഫാം ഷോപ്പിലെ വാണിജ്യ വിളകളുടെ പരിപാലനവും നിയമിതനാകുന്ന വ്യക്തിയുടെ ഉത്തരവാദിത്വമാണ്. പൂന്തോട്ടത്തിന്റെ ജൈവവൈവിധ്യം പരിപാലിക്കാനും പരിപോഷിപ്പിക്കാനും സാധിക്കുന്ന വ്യക്തികളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

English Summary- King Charles Needs Garden Managers to look after Buckingham Palace

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS