ഗൃഹനാഥൻ ആകെ ഉപയോഗിക്കുന്നത് ഒരു ബൾബ്; വീടിനുള്ളിൽ ബൾബുമായി നടക്കണം! കാരണം...

man-with-bulb
Representative Image: Photo credit: Sergey Nivens/ Shutterstock.com
SHARE

ജീവിത ചെലവേറുന്നതനുസരിച്ച് വൈദ്യുതി ബില്ലും വാട്ടർബില്ലുമൊക്കെ പരമാവധി കുറയ്ക്കാനാകും എല്ലാവരുടെയും ശ്രമം. ഊർജ്ജ ക്ഷമതയുള്ള വീട്ടുപകരണങ്ങൾ ഉപയോഗിച്ചും പരമാവധി സമയങ്ങളിൽ വൈദ്യുതി ഉപയോഗിക്കാതെയും ശ്രദ്ധിക്കുന്നവരും ഉണ്ട്. എന്നാൽ ന്യൂ സൗത്ത് വെയിൽസ് സ്വദേശിയായ മാർട്ടിൻ ബൊംഗിയോർനോ ഇക്കാര്യങ്ങളിൽ അല്പം കൂടി കർക്കശക്കാരനാണ്. വീട്ടാവശ്യങ്ങൾക്കായി ഒരേയൊരു ലൈറ്റ് ബൾബ് മാത്രമാണ് മാർട്ടിൻ ഉപയോഗിക്കുന്നത്.

അതായത് രാത്രികാലങ്ങളിൽ ഓരോ മുറിയിൽനിന്ന് അടുത്ത മുറിയിലേക്ക് പോകാൻ ഈ ബൾബും ചുമന്നുകൊണ്ടാണ് മാർട്ടിന്റെ നടപ്പ്. അങ്ങേയറ്റം പിശുക്ക് ഉള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. ജോലിക്കിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് കമ്പനി നൽകുന്ന നഷ്ടപരിഹാര തുകയിലാണ് മാർട്ടിന്റെ നിലവിലെ ജീവിതം. താമസിക്കുന്നതാകട്ടെ വാടകവീട്ടിലും. പ്രതിമാസം 2000 ഓസ്ട്രേലിയൻ ഡോളർ (1.1 ലക്ഷം രൂപ) വൈദ്യുതി ബില്ലിനത്തിൽ അടയ്ക്കാനാവാത്ത സ്ഥിതി വന്നതോടെയാണ് മാർട്ടിൻ ബുദ്ധിമുട്ടേറിയ ഈ ജീവിതരീതി അവലംബിച്ചത്.

ഓരോ തവണയും ബൾബും എടുത്ത് നീങ്ങേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടാണെങ്കിലും വൈദ്യുതി ബില്ലിനത്തിൽ ലാഭിക്കാവുന്ന പണം ചിന്തിച്ചു നോക്കുമ്പോൾ താൻ ആ ബുദ്ധിമുട്ട് സഹിക്കാൻ തയ്യാറാണെന്ന് മാർട്ടിൻ പറയുന്നു. പ്രതിവാരം വാടക കൊടുക്കേണ്ട സംവിധാനത്തിലാണ് മാർട്ടിൻ കഴിയുന്നത്. വാടക തുകയിൽ 40 ഓസ്ട്രേലിയൻ ഡോളറിന്റെ (2, 200 രൂപ) വർദ്ധനയുണ്ടായതോടെ  വേറിട്ട മാർഗ്ഗങ്ങൾ സ്വീകരിക്കാൻ മാർട്ടിൻ നിർബന്ധിതനാവുകയായിരുന്നു. എന്നാൽ ചെലവ് ചുരുക്കാൻ ഇത് മാത്രമല്ല മാർട്ടിന്റെ ഐഡിയ. 

പാകം ചെയ്തു കഴിക്കേണ്ട ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കിയാണ് അദ്ദേഹത്തിന്റെ ജീവിതം. കുളിക്കാനായി ഹീറ്ററിനെ ആശ്രയിക്കുന്നില്ല. പുറത്ത് പരമാവധി ഇരുട്ട് പടർന്നശേഷം മാത്രമേ ഒരേയൊരു ലൈറ്റ് ബൾബ് അദ്ദേഹം പ്രവർത്തിപ്പിക്കൂ. ഭക്ഷണം, വൈദ്യുതി, വസ്ത്രം എന്നിങ്ങനെ ഓരോന്നിനും ചെലവാക്കേണ്ട തുകയുടെ കൃത്യമായ കണക്കുവച്ച് അതിനുള്ളിൽ തന്നെ ചെലവ് ഒതുക്കിക്കൊണ്ടാണ് മാർട്ടിന്റെ ഓരോ ദിവസവും കടന്നു പോകുന്നത്. ഒരുദിവസം ഭക്ഷണത്തിനായി 15 ഓസ്ട്രേലിയൻ ഡോളർ (820 രൂപ) നീക്കിവച്ചിട്ടുണ്ട്. ഒരാഴ്ചയിലെ വൈദ്യുതി ചെലവ് 20 ഡോളറിൽ (1095 രൂപ) നിൽക്കണം എന്ന നിശ്ചയത്തോടെയാണ് വൈദ്യുതിയുടെ ഉപഭോഗം.

തന്നെ സംബന്ധിച്ചിടത്തോളം ഇത് അതിജീവനത്തിനുള്ള മാർഗമാണെന്നും മാർട്ടിൻ പറയുന്നു. ഇത് ഏറെ ബുദ്ധിമുട്ടേറിയ കാര്യവുമാണ്. എന്നാൽ തന്റെ സാഹചര്യങ്ങൾവച്ച് നോക്കുമ്പോൾ ഇത് താൽക്കാലികമായ ഒരു ജീവിതരീതിയല്ല എന്നോർത്ത് അങ്ങേയറ്റം വിഷമം തോന്നുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

വെറൈറ്റി വീട് വിഡിയോസ് കാണാം...

English Summary- Man Uses 1 Light Buld in whole House to save expense- News

മനോഹരമായ വീട് പണിയാം! ആർക്കിടെക്റ്റിനെ കണ്ടെത്തൂ...www.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA