റിയൽ എസ്റ്റേറ്റ് നവോഥാനത്തിൽ പങ്കാളിയാവാം! ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോ 2023 ഓഗസ്റ്റ് 11 മുതൽ

credai-2023-kochi
SHARE

സാമ്പത്തികമേഖലയിലും വിപണിയിലുമുണ്ടാവുന്ന പുത്തൻ ഉണർവിന് ചുക്കാൻ പിടിച്ചുകൊണ്ട്, ക്രെഡായ് കൊച്ചി പ്രോപ്പർട്ടി എക്സ്പോയുടെ മുപ്പത്തിയൊന്നാം എഡിഷൻ എത്തുന്നു. ആഗസ്ത് 11 മുതൽ 13 വരെ കൊച്ചിയിൽ കണ്ടെയ്നർ റോഡിലുള്ള ചക്കോളാസ്‌ പവിലിയനിലാണ് ഏവരും ഉറ്റുനോക്കിയിരുന്ന പ്രോപ്പർട്ടി എക്സ്പോ ഇത്തവണ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 8 മണി വരെ നീളുന്ന എക്സ്പോ, വീടെന്ന സ്വപ്നവുമായി വരുന്നവർക്കും നിക്ഷേപസാധ്യത തിരയുന്നവർക്കും ഒരു വിരുന്നുതന്നെയാവും ഒരുക്കുക.

ഏറ്റവും മികച്ച ബാങ്കിങ് പാർട്ട്നറായ എസ്. ബി. ഐ യുടെ സഹകരണത്തോടെ ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എക്സ്പോ, റിയൽ എസ്റ്റേറ്റ് രംഗത്തെ വലിയ മാറ്റങ്ങൾക്കു തന്നെ തിരി കൊളുത്തുവാൻ പോന്നതാണ്.

അവസരങ്ങളുടെ ഒരു നിധികുംഭം തന്നെ തുറന്നുകൊണ്ട് ഇത്തവണ ക്രെഡായ് പ്രോപ്പർട്ടി എക്സ്പോയിൽ പ്രമുഖ ബിൽഡർ ഗ്രൂപ്പുകളുടെ പ്രത്യേകം തിരഞ്ഞെടുത്ത നൂറിലധികം പ്രൊജക്ടുകളാണ് പ്രദർശിപ്പിക്കുന്നത്. ഉപഭോകതാക്കളുടെ മനസ്സറിഞ്ഞു ഡിസൈൻ ചെയ്ത തങ്ങളുടെ മാസ്റ്റർപീസ് പ്രൊജക്ടുകളാണ് ഓരോ ബിൽഡേർസും എക്സ്പോയിലൂടെ നിങ്ങളിലേക്കെത്തിക്കുന്നത്.

സാമ്പത്തിക മേഖല പുഷ്ടിപ്പെടുന്ന ഈ സമയത്തുതന്നെ എത്തുന്ന എക്സ്പോ, കൊച്ചിയിൽ ജീവിതത്തിനിണങ്ങിയ വീടന്വേഷിക്കുന്നവർക്ക് ഏറ്റവും മികച്ചൊരു അവസരമാകും തുറന്നിടുക. ഭാവിയിലെ റിയൽ എസ്റ്റേറ്റ് സാധ്യതകളും ഏറ്റവും പുതിയ ട്രെൻഡുകളുമാണ് ക്രെഡായ് എക്സ്പോയുടെ മുഖമുദ്ര. തിരക്കുകളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന മനോഹര ഭവനങ്ങൾ മുതൽ നഗരത്തിന്റെ ഹൃദയത്തിലെ വാണിജ്യ കേദ്രങ്ങൾ വരെ എക്സ്പോ നിങ്ങൾക്കായി കാത്തു വച്ചിരിക്കുന്നു.   

കൂടുതൽ വിവരങ്ങൾക്ക്- https://www.facebook.com/credaikochikerala

English Summary- CREDAI Property Expo 2023 Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS