ADVERTISEMENT

മുൻകാലങ്ങളിൽ വീട്ടുമുറ്റത്ത് വിശാലമായ ഉദ്യാനവും ഇരിപ്പിടങ്ങളുമൊക്കെ ഒരുക്കുന്നത് ആഡംബരത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽനിന്നും വ്യത്യസ്തമായി ഗാർഡൻ ഏരിയ ഉൾപ്പെടുത്തുന്നത് സർവ്വസാധാരണമായി മാറി കഴിഞ്ഞു. വീട് എത്ര ചെറുതാണെങ്കിലും പുൽത്തകിടിയും വ്യത്യസ്തമായ ചെടികളും ഉൾപ്പെടുത്തി ഒരുക്കുന്ന ഗാർഡൻ ഏരിയ വീടിന്റെ ലുക്ക് തന്നെ മാറ്റിയെടുക്കും. കുടുംബത്തിന് ഒന്നായി സമയം ചിലവഴിക്കാനുള്ള സൗകര്യം കണക്കിലെടുത്ത്  ഗാർഡൻ ഏരിയയിൽ ഫർണിച്ചറുകൾ കൂടി ഉൾപ്പെടുത്തുന്നതാണ് പുതിയ രീതി.  ഗാർഡൻ ഫർണിച്ചറുകളുടെ കാര്യത്തിൽ നൂതന ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നോക്കാം. 

 

കുറഞ്ഞ ചെലവിൽ പ്ലാസ്റ്റിക് ഫർണിച്ചറുകൾ 

വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലുമുള്ള പ്ലാസ്റ്റിക് ഫർണിച്ചറുകൾ ഗാർഡൻ ഏരിയയിലേക്ക് ഉപയോഗിക്കത്തക്ക വിധത്തിൽ വിപണിയിൽ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ ഗാർഡൻ ഏരിയ മോടിപിടിപ്പിക്കാനുള്ള മാർഗമാണ് ഇവ. എന്നാൽ സൂര്യപ്രകാശവും മഴയും നിരന്തരം ഏൽക്കാൻ സാധ്യതയുള്ളതിനാൽ ദീർഘനാൾ നിൽക്കാനുള്ള സാധ്യതയില്ല എന്നത് ഒരു പോരായ്മയാണ്. 

garden-furniture

 

വുഡൻ ക്ലാസിക് ലുക്ക് 

ഗാർഡൻ ഏരിയ അല്പം കൂടി പ്രൗഢമാക്കാൻ വുഡൻ ഫർണിച്ചറുകൾ ഉപയോഗിക്കാം. ഔട്ട്ഡോർ ഫർണിച്ചർ തയ്യാറാക്കുന്നതിനായി സാധാരണയായി പൈൻ വർഗ്ഗത്തിൽപ്പെട്ട തടികളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇവയിൽ ഈർപ്പം ബാധിക്കാനുള്ള സാധ്യത ഏറെയായതിനാൽ മൾട്ടി സ്റ്റേജ് പ്രോസസിങ്ങിന് വിധേയമാക്കിയ തടികൊണ്ട് നിർമ്മിച്ച ഫർണിച്ചറുകൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. തടികൊണ്ടുള്ള ഫർണിച്ചറുകൾ ഗാർഡൻ ഏരിയയ്ക്ക് ഒരു ക്ലാസിക് ലുക്ക് നൽകാൻ സഹായിക്കും. 

 

ചൂരലും മുളയും 

ചൂരൽ, മുള, പരുത്തി തുടങ്ങിയവകൊണ്ട് നിർമ്മിക്കുന്ന വിക്കർ ഫർണിച്ചറുകൾ അന്നും ഇന്നും ട്രെൻഡിങ് ലിസ്റ്റിൽ തന്നെയുണ്ട്. ഭംഗിക്കൊപ്പം ഭാരം കുറവാണ് എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. എല്ലാത്തരം ഗാർഡനും ഇവ ഒരുപോലെ യോജിക്കുകയും ചെയ്യും. എന്നാൽ ദീർഘകാല ഉപയോഗത്തിന് ഇവ കാര്യക്ഷമമല്ല എന്നത് കണക്കിലെടുത്ത് വിക്കർ ഫർണിച്ചറുകൾക്കായി വലിയ തുക മുടക്കാതിരിക്കുന്നതാണ് ഉചിതം. 

 

മെറ്റൽ ഫർണിച്ചർ 

അല്പം ചിലവേറുമെങ്കിലും ഗാർഡൻ ഏരിയ കൂടുതൽ സ്റ്റൈലിഷാക്കാൻ ഫോർജ്ഡ് മെറ്റൽ ഫർണിച്ചറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഏറി വരുന്നുണ്ട്. വ്യത്യസ്ത ആകൃതികളിൽ ഇവ ലഭ്യമാണ്. ഇത്തരം ഫർണിച്ചറുകൾ  ഗാർഡൻ ഏരിയയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായി മാറുമെങ്കിലും  ഇവയ്ക്ക് കൃത്യമായ പരിചരണം നൽകേണ്ടത് ആവശ്യമായിവരും. കോട്ടിംഗിന്റെ ഗുണനിലവാരവും പരിചരണവും കുറഞ്ഞാൽ  ഇവയ്ക്ക് വേഗത്തിൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. 

 

കല്ലിൽ നിർമ്മിച്ച ഫർണിച്ചറുകൾ 

റഫ് ലുക്കിൽ ഏറ്റവും മനോഹരമായി ഗാർഡൻ ഒരുക്കാൻ കല്ലിൽ നിർമ്മിച്ച ഇരിപ്പിടങ്ങൾ തന്നെയാണ് ഉചിതം. മറ്റു ഫർണിച്ചറുകളെ അപേക്ഷിച്ച് വെയിലും മഴയുംകൊണ്ട് കേടുപാടുകൾ ഉണ്ടാകുന്നില്ല എന്നതാണ് ഇവയുടെ പ്രധാനഗുണം. അല്പം വിലയേറുമെങ്കിലും ദീർഘകാലത്തേക്ക് ഇവ ഉപയോഗിക്കാൻ സാധിക്കും.

English Summary- Garden Furniture Trends- Home Garden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT