ADVERTISEMENT

വാസ്തുശാസ്ത്രത്തിൽ ആൾക്കാരെ പേടിപ്പിക്കുന്ന തരത്തിൽ ചില വിഷയങ്ങളൊക്കെ നമ്മൾ കേൾക്കാറുണ്ട്.

ഉദാഹരണത്തിന് ലാഭം നഷ്ടം ലാഭം എന്നുള്ളൊരു വിഷയം പടികളുമായി ബന്ധപ്പെട്ട് പ്രബലമാണ്. വീട്ടിലേക്ക് കയറുന്ന പടികളുടെ സംഖ്യയും വീടിനകത്തുള്ള പടികളുടെ സംഖ്യയും അവസാനിക്കുന്നത് ഇരട്ട അക്കത്തിലാകണം, അല്ലെങ്കിൽ ധനനഷ്ടം ഉണ്ടാകും എന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും അന്ധവിശ്വാസമാണ്.

മുറ്റത്തുനിന്ന് വീടിന്റെ സിറ്റൗട്ടിലേക്ക് കയറുന്ന പടികളായാലും ഗൃഹത്തിന്റെ താഴത്തെ നിലയിൽ നിന്ന് മുകളിലത്തെ നിലയിലേക്ക് കയറുന്ന പടികളായാലും വാസ്തു ശാസ്ത്രത്തിൽ പറയുന്നത് ഇരട്ട നമ്പരുള്ള പടികൾ വേണം എന്നാണ്.

ഗൃഹത്തിന്റെ മധ്യത്തിൽ വാതിലുകളോ ജനലുകളോ നേർക്കുനേർ ക്രമീകരിക്കുകയും ഗൃഹമധ്യസൂത്രം ഒഴിവു വേണം എന്നു പറയുന്നതുപോലെ ഗൃഹത്തിന്റെ ഭൂമിയിൽ നിന്ന് തറ ഉയരത്തിന്റെ മധ്യത്തിൽ തടസ്സമായി സ്റ്റെപ്പ് വരാതിരിക്കാനും അവിടെ ഒഴിവുണ്ടായിരിക്കാനും വേണ്ടിയിട്ടാണ് സ്റ്റെപ്പിന്റെ എണ്ണം ഇരട്ട വേണം എന്നു പറയുന്നത്. താഴത്തെ നിലയിൽ നിന്ന് മുകളിലത്തെ നിലയിലേക്കുള്ള ഹൈറ്റിനെ ഡിവൈഡ് ചെയ്യുമ്പോൾ അതിന്റെ മധ്യത്തിൽ സ്റ്റെപ്പ് കൊണ്ട് മുറിയാതിരിക്കാൻ അതിന്റെ ഇടയിൽ ഒറ്റയായിട്ട് വന്നാലാണ് അത് കൃത്യമായിട്ട് വരിക.

ഉദാഹരണത്തിന് സിറ്റൗട്ടിലേക്ക് കയറുകയാണെങ്കിൽ രണ്ടു സ്റ്റെപ്പ് കയറി മൂന്നാമത് ചവിട്ടുന്നത് സിറ്റൗട്ടിലെ ഫ്ളോർ ലെവലാവണം.

അവിടെ എളുപ്പത്തിന് നമ്മൾ പറയുമ്പോൾ ലാഭം എന്നുള്ളത് ആദ്യത്തെ സ്റ്റെപ്പ് നഷ്ടം എന്നുള്ളത് രണ്ടാമത്തെ സ്റ്റെപ്പ് മൂന്നാമതായിട്ട് ഫ്ളോർ ലെവലിലേക്ക് കാൽ വയ്ക്കുമ്പോൾ ലാഭം എന്നുള്ള പേരിൽ വരുന്നു.

ഒരു ഗൃഹത്തിന്റെ രണ്ടാം നിലയിലേക്ക് പോകാൻ 18 സ്റ്റെപ്പ് ഉണ്ടെങ്കിൽ ലാൻഡിങ് അടക്കം 18 സ്റ്റെപ്പുണ്ടെങ്കിൽ ആ ലാഭം നഷ്ടം ലാഭം എന്ന രീതിയിൽ 18 –മത് നഷ്ടമായിട്ടും 19 മത് ഒറ്റ അക്കം വരുന്നത് ലാഭം ആയിട്ടും വരുന്ന അവസ്ഥ അവിടെ ഉണ്ടാവുന്നതാണ്.

ശാസ്ത്രത്തിനെപ്പറ്റി ഇത്രയും അവബോധം ഇല്ലാതിരുന്ന കാലത്തു ജനങ്ങളെ പഠിപ്പിക്കാനുള്ള ഒരു എളുപ്പവഴി എന്നുള്ള നിലയ്ക്ക് ലാഭം നഷ്ടം ലാഭം എന്ന രീതി സ്വീകരിച്ചതാകാം.

ലാഭം നഷ്ടം രീതി ഗൃഹരൂപകൽപനയിൽ പിന്തുടർന്നില്ലെങ്കിൽ നമുക്ക് നഷ്ടം ഉണ്ടാകും സാമ്പത്തിക ലാഭം കുറയും എന്നുള്ള പ്രചരണത്തിന് വാസ്തുശാസ്‌ത്രപരമായി യാതൊരു അടിസ്ഥാനവുമില്ലെന്നു ഞാൻ എടുത്തുപറയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com