ADVERTISEMENT

ഒരു ഗൃഹം പുതുക്കിപ്പണിയുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ആ ഗൃഹം നാല് ദിശകളിൽ ഏതെങ്കിലും ഒരു ദിശയിലേക്ക് മുഖമായി വരുന്നതാണോ എന്നുള്ളതാണ്.

കൃത്യമായി കിഴക്കുള്ള ഒരു ഗൃഹമാണെങ്കിൽ പുതുക്കിപ്പണിയാം. പക്ഷേ കൃത്യമായിട്ട് കിഴക്ക് ദിശയിൽ നിന്ന് കുറച്ചോ ഒരു പതിനഞ്ച് ഡിഗ്രിയോ ദിശയ്ക്ക് വ്യത്യാസമുണ്ടെങ്കിൽ അങ്ങനെയുള്ള ഗൃഹങ്ങൾക്ക് രണ്ടാം നിലയിലേക്ക് മുറി എടുക്കുന്നത് അത്ര ഉത്തമമല്ല. ദിശ തെറ്റായിരിക്കുന്ന ഗൃഹങ്ങളിൽ കൂടുതലായി പൈസ ചിലവാക്കിയുള്ള റിനവേഷൻ നല്ലതല്ല.

ഒരു ഗൃഹത്തിന്റെ ദർശനം ഏതു വശത്തേക്കാണ്, ഗൃഹത്തിന്റെ രണ്ടാം നിലയിലേക്കുള്ള ഏതു മുറിയാണ് ഉയർത്തുന്നത്, നിലവിലുള്ള ഗൃഹത്തിന്റെ ഏതെങ്കിലും മുറികൾ അസ്ഥാനത്തുണ്ടോ, ഗൃഹത്തിന്റെ മധ്യസൂത്രം ഒഴിഞ്ഞ് കൃത്യമായി തന്നെയാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

ഒരു ഗൃഹമിരിക്കുന്നത് തെക്കുപടിഞ്ഞാറേ മൂലയിലോ വടക്ക് കിഴക്കേ മൂലയിലോ ഉത്തമസ്ഥാനത്താണ് എങ്കിൽ പുതുക്കിപ്പണി മൂലം ഗൃഹത്തിന്റെ ഉത്തമ സ്ഥാനത്തിന് ഭ്രംശം വരാതിരിക്കാൻ ശ്രദ്ധിക്കണം.

ഒരു ഗൃഹത്തിന്റെ ഇപ്പോഴുള്ള ചുറ്റളവ് ഒരു കണക്കില്‍ വരുന്നുണ്ടെങ്കിൽ അതിന്റെ ഉത്തമമായ കണക്കിലേക്ക് വരുന്ന വിധത്തിലായിരിക്കണം അതിന്റെ ചുറ്റളവും ക്രമപ്പെടുത്തേണ്ടത്.

ഗൃഹത്തിന് വാസ്തുദോഷകരമായ ഘടകങ്ങൾ വല്ലതുമുണ്ടോ എന്നതാണ് അടുത്തതായി പരിശോധിക്കേണ്ടത്. ഒരു ഗൃഹത്തിനെ സമചതുരമായിട്ട് എടുക്കുമ്പോൾ ഗൃഹത്തിന്റെ അടുക്കളയുടെ സ്ഥാനം കൃത്യമായിട്ടാണോ എന്നുള്ളതും ഈ കൂട്ടിയെടുക്കൽ കൊണ്ട് സ്ഥാനദോഷം വരുമോ എന്നുള്ളതും അതുപോലെ നിലവിലുള്ള ഗൃഹത്തിന്റെ ചുറ്റളവ് എത്രയാണെന്നുള്ളതും കൂടുതലായിട്ട് എടുക്കാൻ ഉദ്ദേശിക്കുന്ന വിസ്തീർണം ഉത്തമമായിട്ടുള്ള കണക്കിലേക്ക് കൊള്ളിക്കുക എന്നുള്ളതും ശാസ്ത്ര പ്രകാരം വളരെ പ്രാധാന്യമർഹിക്കുന്നു.

നിലവിലുള്ള ഗൃഹം അത് പഴയതായാലും വാർത്തിട്ടുള്ള ഒരു ഗൃഹമായാലും റിനവേഷൻ ചെയ്യുമ്പോൾ പാലിക്കേണ്ടതായ മാനദണ്ഡങ്ങൾ അറിവുള്ള വാസ്തു ശാസ്ത്രജ്ഞനെ കാണിച്ച് നിർദേശങ്ങൾ പാലിച്ചു കൊണ്ട് ചെയ്യേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com