ADVERTISEMENT

കന്നിക്കോൺ എന്നു കേൾക്കുമ്പോൾത്തന്നെ ആളുകൾ പറയും അയ്യോ അതുമാത്രം വിട്ടുകളഞ്ഞേക്കൂ. അവിടെ ഒന്നും വേണ്ട. അനർഥമുണ്ടാകും എന്നൊക്കെ. വാസ്തവത്തിൽ അങ്ങനെയൊന്നുമില്ല. ഉദാഹരണത്തിന് മയമതത്തിൽ പറയുന്നത് കന്നിക്കോൺ എന്നത് നിരൃതിപദമെന്നാണ്. നിരൃതിപദത്തിൽ സൂതികാഗൃഹമുണ്ടാക്കണമെന്നാണ് പറയുക. സൂതികാ ഗൃഹം എന്നു പറഞ്ഞാൽ പ്രസവിക്കാനും പ്രസവിച്ച സ്ത്രീകളെ പാർപ്പിക്കാനുമുള്ള ഇടം. അശുദ്ധി വളരെയുണ്ടാകാനിടയുള്ള ഒന്നാണല്ലോ പ്രസവ മുറി. പ്രസവമുറിക്കുള്ള സ്ഥാനമെന്നു പറഞ്ഞാൽ പിന്നെ ഏതൊന്നിനാണ് പറ്റാത്തത്?

വീടിനകത്തായാലും വീടിനു പുറത്തായാലും അതു നിരൃതി പദത്തിലാണല്ലോ. പണ്ട് സൂതികാഗൃഹം പുറത്തേ ഉണ്ടാക്കു കയുള്ളൂ. വീടിനോടു ചേർന്ന് ഉണ്ടാക്കില്ല. അത്ര ശുദ്ധം പാലിക്കുന്ന കാലത്തു പോലും കന്നിമൂല അതിനുപയോഗി ച്ചിരുന്നു.

എന്നാൽ കന്നിമൂലയിൽ ജലാശയം പാടില്ല എന്നുണ്ട്. വേറൊ ന്നിനും തടസ്സമില്ല. ജലാശയം മാത്രമേ പാടില്ലെന്നുള്ളൂ. മറ്റു നിർമിതിയൊക്കെ പറ്റും. തെക്കു പടിഞ്ഞാറേ ഖണ്ഡത്തിൽ പുര പണിയാമെന്നു പറഞ്ഞാൽ അത് കന്നിമൂലതന്നെയല്ലേ?

എന്നാൽ പട്ടിക്കൂടും തൊഴുത്തും ഒന്നും പതിവില്ല. കാരണം തൊഴുത്തിനും മറ്റും പറയുന്ന വേറെ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. പണ്ട് രാജധാനിയൊക്കെ ഉണ്ടാക്കു മ്പോഴാണ് അത് വിസ്തരിച്ചു പറയുക. വാഹനങ്ങൾ, കുതിര, രഥം അതൊക്കെ ഇന്നയിന്ന ഭാഗങ്ങളിൽ കെട്ടണമെന്നുണ്ട്. അതുപോലെ ഗോക്കളുടെ കാര്യം പറയും. പോത്തുകളുടെ കാര്യം പ്രത്യേകം പറയും. കാരണം കറവുമാടുകൾക്കും പണിയെടുക്കുന്ന മാടുകൾക്കും ഉപയോഗത്തിലെ വ്യത്യാസമനുസരിച്ച് തമ്മിൽ വേർതിരിച്ചു. ഓരോ ആവശ്യങ്ങൾക്കു ള്ളതു വേർതിരിച്ചുകൊണ്ട് അതാതിനുള്ള സ്ഥാനങ്ങളാണ് ഈ ഗ്രന്ഥങ്ങളിൽ പറയുന്നത്.

രാജധാനിയുണ്ടാക്കുമ്പോൾ സൈന്യാധിപൻ എവിടെ താമസിക്കണം, പ്രധാനമന്ത്രി എവിടെ താമസിക്കണം, സേനാം ഗങ്ങളെവിടെ താമസിക്കണം, വൈദ്യന്മാരെവിടെ താമസി ക്കണം, തട്ടാൻ–കരുവാൻ ഇങ്ങനെയുള്ളവരൊക്കെ എവിടെ താമസിക്കണം, പാചകക്കാർ എവിടെ വേണം എന്നെല്ലാം വിശദമാക്കും.

ഇന്നത്തെ അവസ്ഥയിൽ നോക്കിയാൽ കുതിരയെ കെട്ടേണ്ട സ്ഥലത്ത് കാർ നിർത്താനുള്ള സ്ഥലം എന്നു കണക്കാക്കേണ്ടി വരും. കുതിരയായിരുന്നല്ലോ പണ്ട് പ്രധാന വാഹനം.

 

വിവരങ്ങൾക്ക് കടപ്പാട്
കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com