വീട്ടിൽ സമ്പത്തും ഐശ്വര്യവും നിറയ്ക്കണോ? ഇതാ 5 കാര്യങ്ങൾ

traditional-home
SHARE

എല്ലാ ഐശ്വര്യവും സന്തോഷവും നിറഞ്ഞ വീട് ഏതൊരാളുടേയും സ്വപ്നമാണല്ലോ? വാസ്തുശാസ്ത്രമനുസരിച്ച്  വീട്ടിൽ ഒാരോ വസ്തുക്കൾക്കും പ്രത്യേക  സ്ഥാനമുണ്ട്. ആ സ്ഥാനവും സ്ഥലവുമൊക്കെ കൃത്യമായി പാലിച്ചാൽ വീട് ഐശ്വര്യ പ്രദമാകുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. വീടു വയ്ക്കുമ്പോൾ ഒരു നല്ല വാസ്തു വിദഗ്ധനെ കണ്ട് ഏതൊക്കെ സ്ഥാനങ്ങളാണ് ഐശ്വര്യദായകം എന്ന് മനസിലാക്കാം, അതനുസരിച്ച് വേണം വീട്ടിലെ ഒാരോ വസ്തുക്കളുടെയും സ്ഥാനം നിശ്ചയിക്കേണ്ടത്. നമ്മൾ സാധാരണയായി വീടലങ്കരിക്കാൻ ഉപയോഗിക്കുന്ന നിസാരമെന്ന് തോന്നിക്കുന്ന അഞ്ച് വസ്തുക്കളുൾ യഥാ സ്ഥാനത്ത് വച്ചാൽ തന്നെ പോസിറ്റീവ് എനർജിയും ഐശ്വര്യവും സന്തോഷവും താനേ വരുമെന്ന് വാസ്തു രംഗത്തെ വിദഗ്ധർ പറയുന്നു.

ക്ലോക്ക്

Where should we place the clock according to Vastu

അലങ്കാരത്തിനും സമയം നോക്കാനുമായി സൗകര്യപ്രദമായ ഇടങ്ങളിലാണ് പലപ്പോഴും നാം ക്ലോക്കുകർ സ്ഥാപിക്കുന്നത്. എന്നാൽ അവയുെട തെറ്റായ സ്ഥാനം കുടുബത്തിന്‍റെ ഐശ്വര്യത്തെ ബാധിക്കാം. വാസ്തു പ്രകാരം ഇവ ഒരിക്കലും വാതിലിൽ തൂക്കിയിടരുത്. അതുപോലെ വിടിന്റെ തെക്കുഭാഗത്തെ ഭിത്തിയിലും വയ്ക്കാൻ പാടില്ല. ക്ലോക്ക് എപ്പോഴും മറ്റ് മൂന്ന് ദിശകളിലേ തൂക്കിയിടാൻ പാടുള്ളൂ. അതായാത് സമയം നോക്കാനായി നിങ്ങൾ ക്ലോക്കിലേയ്ക്ക് നോക്കുമ്പോൾ നിങ്ങൾ പോസിറ്റീവായ ദിക്കിലേയ്ക്കാണ് നോക്കുന്നത്. അത് നിങ്ങളിൽ പോസിറ്റീവ് എനർജി നിറയ്ക്കും.

കണ്ണാടി

Place mirror as per vastu and note the effect

എന്തിന്റേയും പ്രതിബിംബം കാണിക്കുക എന്നതാണല്ലോ കണ്ണാടിയുെട പ്രത്യേകത,  അതുപോലെ പ്രതിഫലന നിയമമനുസരിച്ച് നെഗറ്റീവ് എനർജിയും കണ്ണാടി പ്രതിഫലിപ്പിക്കും. വാസ്തു പ്രകാരം വീട്ടിലെ എനർജിയെ നിഷ്‌ക്രിയമാക്കാനും ഇതിനാകും. സമചതുരാകൃതിയിലും ദീർഘചതുരാകൃതിയിലുമുള്ള കണ്ണാടികളാണ് വീടുകളിൽ ഉപയോഗിക്കേണ്ടത്. കണ്ണാടി എപ്പോഴും വടക്കുകിഴക്ക്‌ ദിശയിൽ, തറയിൽ നിന്നും അഞ്ച് അടി ഉയരത്തിൽ വേണം വയ്ക്കേണ്ടത്.

വെള്ളം ഒഴുകും അലങ്കാരങ്ങൾ

വാസ്തുശാസ്ത്രത്തിൽ വെള്ളത്തിന് വളരെയേറെ പ്രാധാന്യമുണ്ട്, അത് ഐശ്വര്യം കൊണ്ടു വരുമെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ആളുകൾ വീടുകളിൽ ചെറിയ വെള്ളച്ചാട്ടത്തിന്റെ അലങ്കാര മാതൃകകളും ഫിഷ്ടാങ്കുകളുമൊക്കെ വയ്ക്കുന്നത്.  അത് അലങ്കാരം മാത്രമല്ല ഐശ്വര്യദായകവുമാണ്. എന്നാൽ, വടക്കുകിഴക്ക്‌ ദിശയിൽ ഇവ പാടില്ല. 

ഏഴ് കുതിരകൾ

കുതിച്ച് ഒാടുന്ന ഏഴ് കുതിരകളുെട പെയ്ൻറിംഗ് ഒരെണ്ണം വീട്ടിൽ വച്ചു നോക്കൂ. പോസിറ്റീവ് ചിന്തകളും നല്ല മനോഭാവവും നിങ്ങളിൽ നിറയ്ക്കാൻ ഇവയ്ക്കാകും. മാത്രമല്ല സാമ്പത്തിക പുരോഗതിയും ലഭിക്കും. മുൻ വാതിലിനടുത്തും വാഷ്റൂമിനും  അടുക്കളയ്ക്കും അഭിമുഖമായും ജനലുകൾക്ക് എതിരെയുള്ള ഭിത്തികളിലും ഇവ തൂക്കിയിടാതിരിക്കാൻ ശ്രദ്ധിക്കുക.

മണിപ്ലാൻറ്

Where to grow a money plant inside house to bring wealth

വാസ്തുശാസ്ത്രമനുസരിച്ച്  വീട്ടുകളിൽ മണിപ്ലാൻറുകൾ വയ്ക്കുന്നത് വീട്ടിലേയ്ക്കുള്ള സമ്പത്തിന്റെ ആഗമനം ത്വരിതപ്പെടുത്തും. ഇവ ആർത്ത് വളരുന്നത് ഐശ്വര്യപ്രദവുമാണ്. ഇവ വടക്കുകിഴക്ക്‌ ദിശയിൽ വയ്ക്കുന്നത് ശുഭസൂചകമാണ്.

English Summary- Vasthu Tips for Prosperity at Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA