വീട്ടിൽ തെറ്റായ ദിക്കിലേക്ക് തല വച്ചുറങ്ങിയാൽ?

sleeping beauty disorder
പ്രതീകാത്മക ചിത്രം
SHARE

വാസ്തുശാസ്ത്രം നമുക്ക് പകർന്നുതന്ന അറിവുകളിൽ പ്രധാനമാണ്‌ ശയനദിശ. ഉറങ്ങുന്ന വേളയിൽ  നമ്മളിലും, നമുക്ക്  ചുറ്റുമുള്ള കാന്തികപ്രവാഹത്തിനെ അടിസ്ഥാനമാക്കിയാണ്  ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരിക്കലും വടക്കോട്ടു തലവച്ചു ഉറങ്ങരുത്. കാരണം വടക്കോട്ടു തലവച്ചു കിടക്കുമ്പോൾ ഭൂമിയുടെ കാന്തികബലവും ശരീരത്തിന്റെ കാന്തികബലവും ഒരേ ദിശയിലായിരിക്കും .ഇത് വികർഷണത്തിനു കാരണമാകും. തന്മൂലം ശാരീരിക അസ്വസ്ഥതകളും, മാനസിക പ്രശ്നങ്ങളും ഉണ്ടാകുവാൻ സാദ്ധ്യതയേറെയാണ്. 

തെക്കോട്ടു തലവച്ചു ഉറങ്ങുന്നത് അത്യുത്തമവും , കിഴക്കോട്ട്  ഉത്തമവും, പടിഞ്ഞാറോട്ട്  അധമവും, വടക്കോട്ട് നിഷിദ്ധവുമാണ്. 

മുറികളിൽ ബീമിനടിഭാഗത്തായി കട്ടിൽ വരരുത് .ഇത് അനാരോഗ്യത്തിന് കാരണമാകും .കൂടാതെ ഇരുമ്പുകട്ടിലുകളും ഒഴിവാക്കുന്നതാണ് നന്ന്.വീടിന്റെ തെക്കുകിഴക്കേ മൂലയായ അഗ്നികോണിൽ ജലസാമീപ്യമുണ്ടായായാൽ കുടുബത്തിലെ അംഗങ്ങൾക്ക് അടിക്കടി അസുഖം വരാൻ കാരണമാവും .അടുക്കളയിൽ കിഴക്കോട്ട്. തിരിഞ്ഞുനിന്നു ഭക്ഷണം പാകം ചെയ്യുന്നതാണ് ഉത്തമം .ബാത്‌റൂമിൽ ടോയ്ലറ്റിന്റെ സ്ഥാനം തെക്കുവടക്കു ദിശയിലാവാനും ശ്രദ്ധിക്കണം.  അറിവില്ലായ്മകൊണ്ട് വീട്ടിനുള്ളിലെ  കാന്തിക പ്രഭാവത്തെ തടസ്സപ്പെടുത്തുമ്പോൾ നഷ്ടമാകുന്നത് ആരോഗ്യ പൂർണ്ണമായൊരു ജീവിതമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA