വീട്ടിൽ പ്രശ്നങ്ങളോ? ഒഴിവാക്കാം ഈ നെഗറ്റീവ് എനർജികൾ

spider-in-home
Representaive Image
SHARE

ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിൽ നിന്നും ഒഴിവാക്കുകയാണ് വീട്ടിൽ ഐശ്വര്യം വരാൻ ചെയ്യേണ്ടത്. ഉപയോഗശൂന്യമായ വസ്തുക്കൾ വീട്ടിൽ നിറ​യ്ക്കുന്നത് നെഗറ്റീവ് എനർജിയാണ്. വീടിന്റെ മേൽക്കൂരയിൽ ആവശ്യമില്ലാത്ത സാധനങ്ങൾ നിറച്ച് വയ്ക്കരുത്. വീടിനകത്ത് ചെടികൾ ഉപയോഗിക്കുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. എന്നാൽ, ഇതിൽ നിന്നും പൊഴിഞ്ഞു വീഴുന്ന ഉണങ്ങിയ ഇലകൾ വീടിന്റെ ഐശ്വര്യം കെടുത്തും. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാം. വാസ്തുശാസ്ത്രത്തിൽ വിശ്വാസമുള്ളവർക്ക് മാത്രമാണ് ഇവ ബാധകമാവുക.

പ്രാവിന്റെ കൂട്

astro-veedu

വീട്ടിൽ പ്രാവിന്റെ കൂട് വേണ്ട, ദാരിദ്യ്രം കൊണ്ടു വരാൻ ഇത് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

തേനിച്ചക്കൂട്

നിർഭാഗ്യം എന്നതിലുപരി അപകടകരവുമാണ് തേനിച്ചക്കൂട് വീടിനകത്തുള്ളത്. വീട്ടിലെ സൗഭാഗ്യത്തെയും സമ്പത്തിനെയും ഇല്ലാതാക്കുന്നു.

ചിലന്തിവല

വീട്ടിൽ ചിലന്തിവലകൾ നിറഞ്ഞിരിക്കുന്നത് ദൗർഭാഗ്യം സമ്മാനിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

പൊട്ടിയ കണ്ണാടി

mirror-in-house

പൊട്ടിയ കണ്ണാടി വീടിനുള്ളിൽ സൂക്ഷിക്കുന്നത് നല്ലതല്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്.

വവ്വാൽ

വീടിനകത്ത് വവ്വാൽ കടന്നു വരുന്നത് നല്ലതല്ല. വീടിനകത്ത് കൂടുകെട്ടി താമസിക്കുന്നതും നല്ലതല്ല.

ഭിത്തിയിലെ വിള്ളൽ 

ഭിത്തിയിലെ വിള്ളൽ എത്രയും പെട്ടെന്ന് ശരിയാക്കേണ്ട ഒന്നാണ്. വീടിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നതിന്റെ സൂചനയാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

പൈപ്പിന്റെ ലീക്ക്

സമ്പത്തും ഐശ്വര്യവും നഷ്ടപ്പെടുന്നതിന്റെ സൂചനയാണിത്.

English Summary- Negative Energy Sources Inside House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA