ADVERTISEMENT

വീട്ടില്‍ അക്വേറിയം വയ്ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിവിധ വര്‍ണ്ണങ്ങളിലെ മത്സ്യങ്ങളെ ഇന്ന് വിപണിയില്‍ കിട്ടും.  അക്വേറിയം വെറും അലങ്കാരം മാത്രമല്ല, വേണ്ടപോലെ ഒരുക്കി പരിപാലിച്ചാൽ അത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും എന്നാണ് ഫെങ്‌ഷുയി വിശ്വാസം. അക്വേറിയം വയ്ക്കുമ്പോള്‍ ഇത്തരം ശ്രദ്ധിക്കേണ്ട ചില സംഗതികള്‍ ഇതാ.

ഏതു തരം മത്സ്യം വേണം?..

ഫെങ്ഷുയി പ്രകാരം അക്വേറിയത്തില്‍ ചിലയിനം മീനുകളെ വളര്‍ത്തിയാല്‍ വീട്ടില്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകും എന്നാണ്. അതില്‍ പ്രധാനമാണ് ആരോണ മത്സ്യം. വീട്ടില്‍ ഉള്ളവര്‍ക്ക് ആരോഗ്യവും ഐശ്വര്യവും സമ്പത്തും കൊണ്ട് വരാന്‍ ആരോണ മത്സ്യം സഹായിക്കും എന്നാണു വിശ്വാസം. ഒപ്പം വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാനും ഇതിനു സാധിക്കും എന്നാണു പറയുന്നത്.

ഹോണ്‍ മത്സ്യം- ദേഹമാകെ കലകള്‍ ഉള്ള ഈ മത്സ്യം സമ്പന്നതയെ കാണിക്കുന്നു. പോസിറ്റീവ് എനര്‍ജി വീട്ടിനുള്ളിലും ഓഫീസിലും നിറയ്ക്കാന്‍ ഹോണ്‍ മീന്‍ സഹായിക്കും. 

ഫെങ്ഷുയി മത്സ്യം - അക്വേറിയങ്ങളില്‍ കാണപ്പെടുന്ന മറ്റൊന്നാണ് ഇത്. നിര്‍ഭാഗ്യം വീടുകളില്‍ നിന്നും അകറ്റി നല്ല ഭാവിയിലേക്ക് നിങ്ങളെ നയിക്കാന്‍ വീട്ടിലെ ഈ മീനിനു സാധിക്കും എന്നാണു വിശ്വാസം.

ഡ്രാഗണ്‍  കാര്‍പ്പ് - ആഗ്രഹിച്ചതെല്ലാം നടക്കണോ ? എങ്കില്‍ വീട്ടില്‍ ഈ മത്സ്യത്തെ വളര്‍ത്തിയാല്‍ മതി. ഒപ്പം തൊഴില്‍ ഉന്നതി , വിദ്യാഭ്യാസമികവ് എന്നിവയ്ക്കും ഇത് ഉത്തമം.

ഗോള്‍ഡന്‍ ഫിഷ്‌ - സർവസാധാരണമായി വീടുകളിലെ അക്വേറിയങ്ങളില്‍ കാണപ്പെടുന്ന ഗോള്‍ഡന്‍ ഫിഷ്‌, പേരുപോലെ അഴകുള്ള മീനാണ്. ഒരു കറുപ്പ് മീനും എട്ടു ഗോള്‍ഡന്‍ ഫിഷും ആയി വേണം ഇവയെ അക്വേറിയത്തില്‍ ഇടാന്‍. വീട്ടിലെ ഒത്തൊരുമയ്ക്കും ഐശ്വര്യത്തിനും ഇത് സഹായിക്കും.

aquarium-845

 

എവിടെ വേണം?

ജനലിന് അരികിലായി ദിവസവും ഒരു മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലമാണ് അക്വേറിയം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം. ഒരുപാട് വെയില്‍ ഏല്‍ക്കുന്ന സ്ഥലങ്ങളും പാടില്ല. ലൈറ്റ് ഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലം ആണെങ്കില്‍ അത് കൂടുതല്‍ ഭംഗി നല്‍കും. എത്ര മീനുകളെ വളര്‍ത്താന്‍ ഉദേശിക്കുന്നു എന്നത് അടിസ്ഥാനമാക്കി വേണം അക്വേറിയത്തിന്റെ വലിപ്പം നിശ്ചയിക്കാന്‍. അക്വേറിയം തിരഞ്ഞെടുക്കുമ്പോള്‍ ഉയരം കുറഞ്ഞതും വീതി കൂടിയതുമായ ടാങ്കുകള്‍ വാങ്ങുന്നതാണ് നല്ലത്. സാധാരണയായി 60 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ ഉയരവുമുള്ള അക്വേറിയമാണ് നിര്‍മ്മിക്കാറുള്ളത്.

 

വെള്ളം എപ്പോള്‍ മാറ്റണം?

ആഴ്ചയില്‍ ഒരിക്കല്‍ എന്ന കണക്കില്‍ വെള്ളം മാറ്റിയാലും മതിയാകും. നല്ല സ്പോഞ്ച് ഉപയോഗിച്ച് വേണം ടാങ്ക് വൃത്തിയാക്കാന്‍ ഇല്ലെങ്കില്‍ അത് ഗ്ലാസില്‍ പോറല്‍ വീഴ്ത്തും.

 

ആഹാരം?

മീനുകള്‍ക്ക് ഒരു നേരം മാത്രം ആഹാരം കൊടുക്കുകയാണ് നല്ലത്. മീനിന്റെ ശരീരഭാഗത്തിന്റെ 13 ശതമാനം വരെ തീറ്റ കൊടുത്താല്‍ മതിയാകും. കൂടുതല്‍ ഭക്ഷണം കൊടുത്താല്‍ മിച്ചം വരുന്ന തീറ്റ വെള്ളം മലിനമാക്കുവാന്‍ ഇടയാക്കും. 

English Summary- Aquarium in House for Prosperity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com