വീട്ടിൽ പഠിക്കുന്ന കുട്ടികളുണ്ടോ? വിജയം നേടാൻ ഇതാ ഒരു ഫെങ്‌ഷുയി വിദ്യ

kid-studying-home
SHARE

ഫെങ്‌ഷുയി വിശ്വാസപ്രകാരം ജീവിതത്തിൽ നിനച്ചിരിക്കാത്ത പരിവർത്തനങ്ങൾ സ്വായത്തമാക്കാൻ സഹായിക്കുന്നവയാണ് ഡ്രാഗൺ കാർപ്സ്. പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും മത്സരാർത്ഥികൾക്കും രാഷ്ട്രീയക്കാർക്കും ഏറെ ഫലപ്രദമായ ഉപായമാണ് ഡ്രാഗൺ കാർപ്സ്. ചേതനയറ്റ ജീവിതങ്ങൾക്ക് ശുഭപ്രതീക്ഷ നൽകി ലക്ഷ്യത്തിലേക്ക് മുന്നേറാൻ ഈ വ്യാളീഝഷകങ്ങൾക്ക് കഴിയുമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. 

നിരീക്ഷണപാടവത്തോടെ വിദ്യാഭ്യാസത്തെ ഗ്രഹിക്കുന്നവർക്ക് ഡ്രാഗൺ കാർപ്സിന്റെ സാമീപ്യവും പ്രസരണവും ലഭിച്ചാൽ അവിശ്വസനീയമായ നേട്ടങ്ങൾ കൈവരിക്കാനാവും. പ്രാവീണ്യമുള്ളവർക്ക് പോലും പരീക്ഷകളിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ പോകുന്നു. ഇത്തരക്കാർക്ക് ഏറെ ആശ്വാസം നേടിത്തരുന്ന ഡ്രാഗൺ കാർപ്സ്. കഴിവതും വിദ്യാർത്ഥികളുടെ പഠനമുറിയിൽ തന്നെ പ്രതിഷ്ഠിക്കണം. പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ ഗൃഹത്തിലുണ്ടെങ്കിൽ വടക്ക് പടിഞ്ഞാറും, പഠനാനന്തരം ഉദ്യോഗം ലഭിച്ചവരാണെങ്കിൽ ഡ്രാഗൺ കാർപ്സിനെ തെക്കുകിഴക്ക് ദിശയിലും ക്രമീകരിക്കാം. ഇത് തൊഴിൽ മേഖലയിലെ മാനസിക സംഘർഷങ്ങൾ നിയന്ത്രിക്കാൻ സഹായകമാകും. കഴിയുമെങ്കിൽ ഓഫീസ് ടേബിളിന്റെ വടക്ക് മൂലയിൽ തന്നെ ഈ രൂപം സ്ഥാപിച്ചാൽ ജോലിഭാരം കുറയ്ക്കാനും ആയാസരഹിതമായി പ്രവർത്തിക്കാനും സാധ്യമാകും. 

fengshui-dragon-carps
Representative Image

ശാന്തനും കരുത്തനും യജമാനഭക്തിയുള്ളവനുമായ ഒരു മത്സ്യത്തിന്റെ ശരീരവും, പോരാടിക്കൊണ്ടിരിക്കുന്ന ഉഗ്രസ്വരൂപമായ വ്യാളിയുടെ മുഖവും പേറുന്ന സാങ്കൽപ്പിക രൂപമാണ് ഡ്രാഗൺ കാർപ്സുകൾക്കുള്ളത്. ഇതിന്റെ ഉപാസന അല്ലെങ്കിൽ സാമീപ്യം പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ഉജ്ജ്വലവിജയത്തിലെത്താനും നമ്മെ സഹായിക്കുന്നു. കഠിനാധ്വാനത്തിലൂടെ ഉന്നതവിജയം നേടാൻ സന്നദ്ധരായ കുട്ടികൾക്ക് ഡ്രാഗൺ കാർപ്സിന്റെ പിന്തുണ ആത്മവിശ്വാസവും, ഊർജവും പ്രദാനം ചെയ്യുന്നു. അതിലൂടെ ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാൻ അനായാസം സാധ്യമാകുന്നു.

ചതിക്കുഴികൾ ഒഴിവാക്കാൻ വഴിയുണ്ട്!

നിയമവിരുദ്ധവും, നിഷിധവുമായ ഇടപാടുകളിൽ നിന്നും യജമാനനെ കാക്കുന്ന വിശ്വസ്തരാണ് താൻ യീ ഡ്രാഗൺ കാർപ്സുകൾ. നമുക്കെതിരെ അല്ലെങ്കിൽ നമ്മളെ ചതിക്കാന്‍ ശത്രുക്കൾ ഒരുക്കുന്ന വ്യാജ ഇടപാടുകളിൽ നിന്നും നമുക്ക് മുക്തരാകാനും, ഒരു ഉൾവിളി പോലെ എല്ലാം നമ്മുടെ ബോധമണ്ഡലത്തിലെത്തിക്കാനും ഇവ നമ്മെ സഹായിക്കുമെന്ന് ചീനാവാസികള്‍ വിശ്വസിച്ചുപോരുന്നു. അതുപോലെ, കരിങ്കണ്ണ്, ദൃഷ്ടിദോഷം, കൂടോത്രം മുതലായ നെഗറ്റീവ് എനർജികളില്‍ നിന്നും നമ്മെ സംരക്ഷിക്കാനും ഈ ദിവ്യഝഷകങ്ങൾക്ക് കഴിയുന്നു. കവർച്ച, ധനനഷ്ടം, വ്യാപാര നഷ്ടം, തകർച്ച എന്നിവയിൽ നിന്നും നമ്മെ മുക്തരാക്കാൻ താൻ യീ ഡ്രാഗൺ കാർപ്സുകൾ യജമാനനെ സഹായിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്

ഷാജി നായർ 

ഫെങ്ങ്ഷുയി- വാസ്തു വിദഗ്ധൻ 

English Summary- Dragon Carps for Luck in Life; Fengshui Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA