വാതിൽ വീടിന്റെ ഐശ്വര്യം കെടുത്താം; ഇവ ഉറപ്പായും ശ്രദ്ധിക്കുക

house-main-door
SHARE

ഇന്ന് വാസ്തുവിന് പ്രാധാന്യം നല്‍കിയാണ്‌ ഒട്ടുമിക്ക വീടുകളും പണിയുന്നത്. ഇതില്‍ പ്രധാനമാണ് മുന്‍വശത്തെ വാതിലിന്റെ സ്ഥാനം. വാസ്തുശാസ്ത്രപ്രകാരം, ഒരു വീടിന്റെ പ്രധാന കവാടം കുടുംബത്തിന്റെ പ്രവേശന സ്ഥലം മാത്രമല്ല ഊര്‍ജ്ജ ഉറവിടം കൂടിയാണ്. അതിനാല്‍ വാസ്തു അനുസരിച്ച് വേണം മുന്‍വശത്തെ വാതില്‍ വയ്ക്കാനും.

പ്രധാന കവാടം എല്ലായ്‌പ്പോഴും വടക്ക്, വടക്ക്- കിഴക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളില്‍ ആയിരിക്കണം. തെക്ക്, തെക്ക്- പടിഞ്ഞാറ്, വടക്ക്- പടിഞ്ഞാറ് (വടക്കുഭാഗത്ത്), തെക്ക്- കിഴക്ക് (കിഴക്കോട്ട്) എന്നീ ദിശകളിലേക്കുള്ള പ്രധാനവാതിലുകള്‍ ഒരിക്കലും നല്ലതല്ല. 

മറ്റൊന്നാണ് പ്രധാനവാതിലിന്റെ വലിപ്പം. വീടിന്റെ പ്രധാന വാതില്‍ മറ്റേതു വാതിലിനേക്കാളും വലുതായിരിക്കണം എന്നും പറയാറുണ്ട്‌ . പ്രധാന വാതില്‍ ഇരുപാളികളായി ഉള്ളിലേക്ക് തുറക്കുന്നത് വാസ്തുപ്രകാരം ഏറെ ഐശ്വര്യപ്രദമാണ്. അതുപോലെ ഗുണമേന്മയുള്ള തടി കൊണ്ടാകണം എപ്പോഴും മുന്‍വാതില്‍ പണിയാന്‍. പ്രധാന വാതിൽ വേണ്ടരീതിയിൽ പരിപാലിച്ചാൽ ഗൃഹത്തിലെ ഐശ്വര്യം പതിന്മടങ്ങായി വർധിക്കും എന്നാണു വിശ്വാസം.

main-door-vasthu-845

തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒരിക്കലും വാതില്‍ വരാന്‍ പാടില്ല. ഇത് വീട്ടിലേക്ക് പ്രതികൂലഊര്‍ജ്ജമാകും കൊണ്ട് വരിക. വീടിന്‌ നിലവില്‍ തെക്ക്‌ പടിഞ്ഞാറായി വാതിലുണ്ടെങ്കില്‍ ഇടത്‌ കൈയില്‍ ഗദയേന്തി നില്‍ക്കുന്ന ഹനുമാന്റെ രണ്ട്‌ ചിത്രങ്ങള്‍ വാതിലിന്‌ പുറത്ത്‌ പ്രതിഷ്‌ഠിക്കുന്നത് നല്ലതാണ്.

പുഷ്യരാഗം പോലുള്ള ചില രത്‌നങ്ങള്‍, ലോഹങ്ങള്‍, ഈയം എന്നിവ വിദഗ്‌ധരുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുന്നത്‌ പ്രശ്‌ന പരിഹാരത്തിന്‌ സഹായിക്കും. മുന്‍വാതിലിനു സമീപം ഒരിക്കലും ഇരുട്ട് നിറയാന്‍ പാടില്ല എന്നത് വാസ്തുവില്‍ പ്രധാനമാണ്. ഇനി വെളിച്ചം കുറവുള്ള ഭാഗത്താണ് മുന്‍വാതില്‍ എങ്കില്‍ അവിടം എപ്പോഴും പ്രകാശം ലഭിക്കാനായി ലൈറ്റ് തെളിയിക്കാം. അല്ലെങ്കില്‍ മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കാം.

പ്രധാന കവാടത്തിന് അടുത്തായി ചവറ്റുകൊട്ട, ഒടിഞ്ഞ കസേരകളോ സ്റ്റൂളുകളോ എന്നിവ ഒരിക്കലും വയ്ക്കാന്‍ പാടില്ല. പ്രധാന വാതിലിന് മാര്‍ബിള്‍ അല്ലെങ്കില്‍ മരത്തടി കൊണ്ടുള്ള ഒരു ഉമ്മറപ്പടി ഉണ്ടായിരിക്കണം. അത് നെഗറ്റീവ് ഊര്‍ജ്ജത്തെ ആഗിരണം ചെയ്ത് പോസിറ്റീവ് ഊര്‍ജ്ജത്തെ പുറത്തേക്ക് വീടുന്നു.

ഓം, സ്വാസ്തിക, കുരിശ് തുടങ്ങിയ ദൈവീകമായ ചിഹ്നങ്ങള്‍ കൊണ്ട് പ്രധാന വാതില്‍ അലങ്കരിക്കാം. മുന്‍വാതിലിന് സമീപം സ്റ്റെപ്പുകൾ മിക്കയിടത്തും കാണും. എന്നാല്‍ ഇത് വെറുതേ അങ്ങ് പണിതാല്‍ പോര. പ്രധാന വാതിലിലേക്കെത്താൻ സ്റ്റൈപ്പുകളുണ്ടെങ്കില്‍ ഇവ ഒറ്റയക്കമുള്ളവയാകാന്‍ ശ്രദ്ധിക്കുക.. അതായത് 1, 3, 5 എന്നീ ക്രമത്തില്‍. ഒരിക്കലും ഇരട്ട അക്കം വരുന്ന സ്റ്റെപ്പുകള്‍ പണിയാതെ നോക്കുക.

English Summary- Location of Main Door and Steps for Positive Vasthu Results

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA