വിവാഹ തടസ്സമുണ്ടോ? ഫെങ്‌ഷുയിയിൽ പരിഹാരമുണ്ട്

marriage
SHARE

ഫെങ്‌ഷുയിയിൽ ഓരോ ദിക്കിനും പ്രാധാന്യമുണ്ട്. ഓരോ ദിക്കുകളെ  ഉത്തേജിപ്പിച്ചാൽ വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക. ഓരോ ദിക്കും നമ്മെ എങ്ങനെ ബാധിക്കും എന്നറിയുന്നത് അവയുടെ ക്രമീകരണത്തിന് വളരെ സഹായിക്കും. 

 

വിവാഹം നടക്കാൻ തെക്കുപടിഞ്ഞാറ്


തെക്കുപടിഞ്ഞാറ് ‘കുൻ’ എന്ന മാതൃപരമായ ട്രൈഗ്രാം ആണുള്ളത്. ബന്ധങ്ങളുടെയും സ്നേഹത്തിന്റെയും വിവാഹത്തിന്റെയും ഒക്കെ ചേരുന്ന ഒരു ഭാഗം. ചൈനക്കാർക്ക് ജീവിതത്തിൽ മൂന്ന് സന്ദർഭങ്ങളാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. ജനനം, കല്യാണം, ഷഷ്ട്യബ്ദപൂർത്തി. ഇതിൽ കല്യാണമാണ് ഏറ്റവും പ്രധാനമായി കരുതുന്നത്. അതിനാൽ തെക്കുപടിഞ്ഞാറ് ഒരു ബാധകളും ഉണ്ടായിരിക്കാൻ പാടില്ല. തെക്കു പടിഞ്ഞാറ് മുറിഞ്ഞു പോകുന്നതും നല്ലതല്ല. അങ്ങനെയുള്ളിടത്ത് പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വിവാഹതടസ്സങ്ങള്‍ നേരിടും. വീടിന്റെയും ലിവിങ് റൂമിന്റെയും തെക്കുപടിഞ്ഞാറ് ഉത്തേജിപ്പിക്കാവുന്നതാണ്.


ഇവിടെ ഒരു പ്രധാന കാര്യം ഓർമിക്കേണ്ടത് ഏത് സിംബൽ വയ്ക്കുമ്പോഴും അത് ജോഡിയായുള്ളത് വേണം എന്നത് നിർബന്ധമാണ് എന്നതാണ് സാധാരണ മാൻഡറിൻ അരയന്നങ്ങൾ, ചുന്ന പിയോണി എന്നിവയാണ് ഉപയോഗിക്കുക. ഇവിടുത്തെ ധാതു ഭൂമിയാണ്. അതുകൊണ്ട് ഗൃഹനാഥയ്ക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. അമ്മയുടെ ദിക്കാണ് തെക്കുപടിഞ്ഞാറ്.

ഫൂ ഷ്വേയിലും ഇന്ത്യൻ വാസ്തുവിലും തെക്കുപടിഞ്ഞാറിന്റെ പ്രാധാന്യം വളരെ വലുതാണ്. 2004–2024 വരെയുള്ള കാല (period of eight)ത്ത് ഈ ദിക്കിനു വലിയ സ്ഥാനമാണ്. ഭൂമിയുടെ നിറം (earthern shades) ആണ് ഇവിടുത്തെ നിറം.

കുടുംബഫോട്ടോ (വളരെ സന്തോഷമായിട്ടുള്ളത്) വയ്ക്കുന്നതിന് ഏറ്റവും അനയോജ്യമാണ് തെക്കു പടിഞ്ഞാറ്. സന്തോഷമുള്ള കുടുംബ ഫോട്ടോകൾക്ക് സിംബോളിക് ഫൂ ഷ്വേയിൽ പ്രാധാന്യമുണ്ട്. കുടുംബത്തിന്റെ ഐക്യം നിലനിർത്താൻ ഇതുമൂലം സാധിക്കും. അതും വീട്ടിലെ അമ്മയ്ക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നു. ഒരു അമ്മയ്ക്ക് കുടുംബം ഒന്നായി കാണുന്നതിനേക്കാൾ വലിയ സന്തോഷം ഒന്നും തന്നെ ഇല്ല.

തെക്കു പടിഞ്ഞാറുള്ള കിടപ്പുമുറി ഉപയോഗിക്കുമ്പോൾ കിടക്കയുടെ നേരെ വാതിലുകൾ വരാതെ നോക്കണം. പൂന്തോട്ടത്തിൽ ഈ ഭാഗത്ത് വലിയ കല്ലുകൾ വച്ച് ലാൻഡ് സ്കേപ്പ് ചെയ്യുന്നതും നല്ലതാണ്. 

വിവരങ്ങൾക്ക് കടപ്പാട്- മിനി രാജീവ് 

ഐശ്വര്യത്തിനും സമ്പത്തിനും ഫെങ്‌ഷുയി 

English Summary- Fengshui Tips for Prosperity

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA