വീട്ടിൽ ദാരിദ്ര്യമുണ്ടോ? സൗഭാഗ്യങ്ങൾ കടന്നുവരാൻ ഇതാ ചില ഫെങ്‌ഷുയി വിദ്യകൾ

budha-fengshui
SHARE

ഫെങ്‌ഷുയിയിൽ ഓരോ ദിക്കിനും പ്രാധാന്യമുണ്ട്. ഓരോ ദിക്കുകളെ  ഉത്തേജിപ്പിച്ചാൽ വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക. ഓരോ ദിക്കും നമ്മെ എങ്ങനെ ബാധിക്കും എന്നറിയുന്നത് അവയുടെ ക്രമീകരണത്തിന് വളരെ സഹായിക്കും. 

സമ്പത്തിന്റെ ദിക്ക് വടക്കു പടിഞ്ഞാറ്


സമ്പത്ത് എക്കാലത്തും വീടിന്റെ പ്രധാന ആണിക്കല്ലായ ഗൃഹനാഥനുമായി ബന്ധപ്പെടുന്നു. ഗൃഹനാഥൻ എന്ന വാക്കിന് ആൺ–പെൺഭേദം കൽപ്പിക്കേണ്ടതില്ല. വീട് നോക്കിനടത്തുന്നത് ആരോ അവർ.

ഫെങ്‌ഷുയിയിൽ ഗൃഹനാഥന്റെ ദിക്കാണ് വടക്കുപടിഞ്ഞാറ്. ജീവിതത്തെ ഉൽക്കൃഷ്ട മേഖലയിലേക്കു നയിക്കാൻ നല്ലൊരു ഉപദേഷ്ടാവിനെ, ഒരു ഗുരുവിനെ അല്ലെങ്കിൽ ഉത്തമനായ ബോസിനെ ലഭിക്കാൻ വടക്കു പടിഞ്ഞാറിന്റെ ഉത്തേജനം ഉപകരിക്കും. ദൈവം നമ്മുടെ മുമ്പിൽ കൊണ്ടു വന്നു വയ്ക്കുന്നതു പോലെയാണ് ഇവർ നമ്മിലേക്ക് എത്തിച്ചേരുക എന്നാണ് ഫെങ്‌ഷുയി പറയുക.

feng4

വീടിന്റെ കാര്യത്തിൽ ഗൃഹനാഥനാണ് ഈ ഗുരുവും മാർഗദർശിയും. ഗൃഹനാഥന്റെ ഉയർച്ച കുടുംബത്തിന്റെ ഉയർച്ചതന്നെയാണ്. അതിനാൽ വടക്കു പടിഞ്ഞാറ് നമുക്ക് വളരെ പ്രധാനമാണ്. ഇവിടുത്തെ ധാതു ലോഹമാണ്. സിംബോളിക് ഫെങ്‌ഷുയിയിൽ ലോഹം എന്നാൽ സ്വർണം എന്നും പറയാം. സ്വർണം സമ്പത്താണ്. തലമുറകളായി ലഭിച്ച സമ്പത്ത് കാത്തു സൂക്ഷിക്കാനും ഈ ദിക്ക് ഉപകരിക്കും എന്നർഥം. ധാരാളം നാണയങ്ങൾ ഈ ദിക്കിൽ വയ്ക്കാം. ലോഹനിർമിതമായ ഐശ്വര്യപ്രതീകങ്ങൾ ഈ ദിക്കിൽ അനുവദനീയമാണ്. സ്വർണം മാത്രമല്ല സ്വർണനിറത്തിലുള്ളവയും ഉപയോഗിക്കാം. ലോഹനിർമിത വിൻഡ് ചൈം വടക്കു പടിഞ്ഞാറ് അനുയോജ്യം. ഇവയെല്ലാം ഗൃഹനാഥന് അനുകൂലമാണ്.

സൗഭാഗ്യങ്ങൾക്ക് തെക്കു കിഴക്ക്

തെക്കു കിഴക്ക് ടൈഗ്രാം സുൻ (sun) ആണ്. ഇവിടെ വുഡ് (മരം) ആണ് ധാതു. സൗഭാഗ്യങ്ങളും സമ്പൽസമൃദ്ധിയുമാണ് ഫലം. പൂർവ്വികർ ഉണ്ടാക്കുന്ന പണം അനുഭവിക്കാനുള്ള ഭാഗ്യം സിദ്ധിക്കും. ഈ ൈടഗ്രാം മാറിക്കൊണ്ടിരിക്കുന്ന പ്രകൃതമുള്ളതാണ്. അതു പോലെ സ്വന്തമായി സമ്പത്താർജിക്കാനും സുൻ സഹായിക്കുന്നു. നിങ്ങൾക്ക് വരുമാനം വർധിപ്പിക്കണം എന്നുണ്ടെങ്കിൽ ഈ ഭാഗമാണ് ഉത്തേജിപ്പിക്കേണ്ടത്. ധാതു വുഡ് ആയതിനാൽ ഇൻഡോർ ചെടികൾ ധാരാളമായി തെക്കു കിഴക്ക് വയ്ക്കാവുന്നതാണ്. ഇത് അഭിവൃദ്ധിയുടെ ചീ വീട്ടിലേക്കു കൊണ്ടുവരും. ഏറ്റവുമധികം സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന ദിക്കാണ് തെക്കു കിഴക്ക്. പൂന്തോട്ടത്തിന്റെ തെക്കുകിഴക്ക് നല്ല പൂക്കളുണ്ടാകുന്ന ചെടികൾ ഇവിടെ നടുന്നത് നല്ലതാണ്. അതുപോലെ വീടിന്റെ തെക്കു കിഴക്കും പൂച്ചെടികൾ വയ്ക്കാം.

adenium-bonsai-flower-plant

വുഡ് കോണായതിനാൽ ഒരു ചെറിയ മിനിയേച്ചർ ഇവിടെ വയ്ക്കുന്നത് നല്ലതാണ്. അതേ സമയം നിങ്ങളുടെ വീടും ഓഫിസും കിഴക്കു ദർശനമായിട്ടാവുകയും വേണം. ഇവിടെയും യിങ് ജലം ഉപയോഗിക്കാൻ പാടില്ല. സമ്പൽഭാഗ്യത്തിനു വേണ്ടി ജലഘടകം വയ്ക്കുമ്പോൾ യാങ് ജലം മാത്രമേ ഉപയോഗിക്കാവൂ. യാങ് ജലം എന്നതു കൊണ്ട് ഓക്സിജനേറ്റഡ് ജലം എന്നാണർഥമാക്കുന്നത്. 

വിവരങ്ങൾക്ക് കടപ്പാട്- മിനി രാജീവ് 

ഐശ്വര്യത്തിനും സമ്പത്തിനും ഫെങ്‌ഷുയി 

English Summary- Fengshui for Wealth and Prosperity in House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA