വാസ്‌തു പ്രകാരം നിർമിച്ച വീട്ടിലും പ്രശ്നങ്ങളോ? കാരണമിതാണ്..

vasthu-house
SHARE

ഒരു മനുഷ്യായുസിന്റെ മുഴുവൻ സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം എന്നത്. വാസ്തുശാസ്ത്രപ്രകാരമാണ് നമ്മിൽ പലരും ഒരു വീട് നിർമ്മിക്കാറ്‌. വാസ്തുപ്രകാരം നിർമിച്ച വീട്ടിലും ചിലപ്പോൾ വിപരീതഫലങ്ങളുണ്ടാകാറുണ്ട്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? വീട് പണി പൂർത്തീകരിച്ചു കഴിഞ്ഞാൽ അടുത്തപടി കുറെ വീട്ടുപകരണങ്ങൾ വാങ്ങിച്ചു വീടിന്റെ പലഭാഗങ്ങളിലായി സ്ഥാപിക്കുക എന്നതാണ്.  ഗൃഹനിർമാണത്തിൽ വാസ്തുവിന്റെ സഹായം തേടുന്ന നമ്മൾ ഗൃഹോപകരണങ്ങൾ വാങ്ങിയിടുമ്പോൾ അത്തരത്തിലുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ല.  ഗൃഹത്തിന്റെ അകത്തളങ്ങളിൽ സ്ഥാപിക്കുന്ന വീട്ടുപകരണങ്ങൾ ശരിയായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നതെങ്കിൽ വിപരീതഫലങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് ഫെങ് ഷുയി അഭിപ്രായപ്പെടുന്നത്.

ഒരു ഭവനത്തിൽ വീട്ടുപകരണങ്ങൾ ക്രമീകരിക്കുന്നത് സംബന്ധിച്ചു നിരവധി നിർദ്ദേശങ്ങൾ ഫെങ് ഷുയി മുന്നോട്ടു വെക്കുന്നുണ്ട് അതിൽ ആദ്യത്തേതാണ്, പൂമുഖവാതിലിനെതിർവശത്തായി കണ്ണാടി സ്ഥാപിക്കരുതെന്നുള്ളത്. വാതിൽ തുറക്കുമ്പോൾ മുറിക്കകത്തേക്കു പ്രവേശിക്കുന്ന ചൈതന്യം കണ്ണാടിയിൽ പ്രതിഫലിക്കുകയും നേരെ വിപരീതരീതിയിലുള്ള ഫലങ്ങൾക്കു വഴിവെക്കുകയും ചെയ്യും.

വീടിന്റെ ഘടനയിൽ പലപ്പോഴും വാഹനങ്ങൾ സൂക്ഷിക്കുന്ന ഗ്യാരേജിന് മുകളിലായി കിടപ്പു മുറികൾ പണിയാറുണ്ട്. അതും തീർത്തും ഒഴിവാക്കേണ്ട ഒന്നാണ്. കാരണം വളരെ കനത്തതും തീർത്തും ഗുണകരവുമല്ലാത്ത ഊർജമാണ് ഇങ്ങനെ ചെയ്യുമ്പോൾ വീടിനകത്തേക്ക് പ്രവേശിക്കുന്നത്.

ഒരു വീടിന്റെ ഏറ്റവും സജീവമായ ഭാഗമാണ് അതിന്റെ അടുക്കള. എല്ലായ്‌പ്പോഴും അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. ഫെങ് ഷുയി അഭിപ്രായപ്പെടുന്ന പ്രകാരം അടുപ്പുകൾ വൃത്തിയായി സൂക്ഷിക്കുന്നത് മികച്ചൊരു കാര്യമാണ്. അങ്ങനെ ചെയ്യുക വഴി ഭവനത്തിൽ സമൃദ്ധിയും ഐശ്വര്യയും സൗഭാഗ്യവും കൈവരുന്നതാണ്.

മൊബൈൽ ഫോണുകൾ കിടപ്പുമുറികളിലെ നിത്യസാന്നിധ്യമാണിപ്പോൾ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കിടപ്പു മുറികളിൽ നിന്നും തീർത്തും ഒഴിവാക്കുന്നത്  കുടുംബത്തിൽ സന്തോഷം നിലനിർത്താൻ ഏറെ സഹായിക്കും. വാതിലിനോട് ചേർന്ന്, നേർദിശയിൽ കട്ടിൽ ഇടുന്നതും കഴിവതും ഒഴിവാക്കേണ്ടതാണ്.

അതിഥികൾക്കായുള്ള വിശ്രമമുറികൾ എല്ലായ്പ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക. ബഹളങ്ങളും കോലാഹലങ്ങളും പരമാവധി ഗൃഹത്തിൽ നിന്നും ഒഴിവാക്കുക. അടുക്കളയിലെ മേശ അഴുക്കില്ലാതെ സൂക്ഷിക്കുന്നത് ഭവനത്തിന്റെ സമ്പൽസമൃദ്ധിക്ക് ഏറെ ഗുണകരമാണ്. കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാനും പഠിക്കാനും അടുക്കളയിലെ മേശകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.  

വീട്ടുപകരണങ്ങൾ യഥാസ്ഥാനങ്ങളിൽ സ്ഥാപിക്കുന്നത് വഴി വീടുകളിൽ പരമമായ ചൈതന്യം നിറയുമെന്നും കുടുംബാഗംങ്ങൾ തമ്മിൽ സ്നേഹവും ഐക്യവും ഉണ്ടാകുമെന്നും ഐശ്വര്യയും സമ്പത്തും സമൃദ്ധിയും കൈവരുമെന്നുമാണ്  ചൈനീസ് ഫെങ് ഷുയി അഭിപ്രായപ്പെടുന്നത്.

English Summary-Problems in Vasthu Based Homes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA