വീട്ടിൽ ഒളിഞ്ഞിരിക്കുന്ന ബാധയുണ്ടോ? തുരത്താൻ ഫെങ്‌ഷുയി വഴികൾ

466172577
SHARE

പുരാതനചൈനയിലെ ഷിഗൻഡാംഗ് പ്രവിശ്യയിലെ പുണ്യശൈലമായ ഷിഗാൻഡാംഗ് പർവതത്തെ മാന്ത്രികശൈലമെന്നാണ് ചീനക്കാർ വിശേഷിപ്പിക്കുന്നത്. ഇതിന്റെ നൂറ്‍ യോജന ദൂരപരിധിയിൽ ആകാശമാർഗമോ ജലമാർഗമോ കരമാർഗമോ സഞ്ചരിക്കുന്ന ദുർഭൂതങ്ങളേയും, ദുരാത്നമാക്കളേയും, ദുർശക്തികളേയും ഈ മാന്തികശൈലം മാന്ത്രിക പ്രഭാവത്താൽ നശിപ്പിച്ച് രാജ്യത്തെ രക്ഷിക്കുന്നതായി ചീനക്കാര്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഷിഗൻഡാംഗ് പർവതത്തിലെ ശിലകൾ ഇപ്പോഴും ചീനക്കാർ സ്വഭവനത്തിൽ പ്രതിഷ്ഠിച്ച് ആരാധിച്ചുപോകുന്നു. ഷിഗൻഡാംഗ് പർവതത്തിന്റെ ഇരുവശങ്ങളിലും പർവതത്തെ തഴുകി കാവലിരിക്കുന്ന ഫൂ ഡോഗ് രൂപങ്ങൾ ഫെങ്ഷൂയിയിൽ ഏറെ വിശേഷപ്പെട്ടതാകുന്നു. 

പിച്ചളയിൽ തീർത്ത ഈ രൂപങ്ങൾ നമ്മുടെ ഭവനത്തിലേക്ക് കടന്ന് വരുന്ന പ്രതികൂല ഊർജങ്ങളേയും, ദോഷങ്ങളേയും, ദുരാത്മാക്കളേയും തടഞ്ഞ് ഐശ്വര്യവും, സമാധാനവും, ശാന്തിയും പ്രദാനം ചെയ്യുന്നതായി ഫെങ്ഷൂയി അവകാശപ്പെടുന്നു. നമ്മുടെ വീടിന്റേയോ സ്ഥാപനത്തിന്റേയോ സമീപങ്ങളിൽ സംഭവിക്കുന്ന റോഡപകടങ്ങൾ, ആത്മഹത്യ, കൊലപാതകങ്ങൾ, ദുർമരണം എന്നിവയിലൂടെയുളള ആത്മാക്കൾ മനുഷ്യന്റെ ജീവനേയും, സൗഭാഗ്യങ്ങളേയും കവർന്നെടുത്ത് ആപത്തുകൾ ക്ഷണിച്ച് വരുത്തുമെന്നും ഇത്തരം ദുരാത്മാക്കളെ അകറ്റി നിർത്താനും അതുവഴി നമ്മുടെ ഭവനത്തിലേക്ക് പതിക്കാൻ സാധ്യതയുളള ആപത്തുകളെ ദൂരീകരിക്കാനും ഫൂഡോഗും ഷിഗൻഡാംഗ് ശൈലവും സഹായിക്കുമെന്ന് ഫെൻഷൂയി ഉറപ്പ് നല്‍കുന്നു.

fengshui-crystal

പ്രേതങ്ങളെ തുരത്തുന്ന താരത്രയങ്ങൾ

ആശുപത്രികൾ, മോർച്ചറി, സെമിത്തേരികൾ, ശവക്കല്ലറകൾ, ശ്മശാനങ്ങൾ എന്നിവയുടെ സമീപത്തുളള ഭവനങ്ങളിൽ സദാ പ്രേതത്തിന്റെ സാമീപ്യം കണ്ടുവരുന്നതായി ചീനക്കാര്‍ വിശ്വസിച്ച് പോരുന്നു. ഇത്തരം പ്രേതശല്യങ്ങളാൽ ജീവിതം ദുസഹമാക്കുന്നവർക്ക് സുരക്ഷയൊരുക്കുന്നവരാണ് ചി ലിന്‍, ഫൂ ഡോഗ്, പി യാവോ എന്നിങ്ങനെ താരത്രയങ്ങളുടെ ദിവ്യരൂപങ്ങൾ. നിരന്തരമായ പ്രേതശല്യത്തിലൂടെ കുടുംബ കലഹം, ദുർനിമിത്തങ്ങൾ, ദുരവസ്ഥകൾ എന്നിവ സംജാതമാകുന്നു. 

fengshui-home

പിച്ചളയിൽ തീർത്ത ഈ മൂവർരൂപങ്ങൾ നമ്മുടെ ഭവനത്തിൽ സൂക്ഷിച്ചാൽ ദുരാത്മാക്കളുടെ സാമീപ്യം നിർമ്മാർജ്ജനം ചെയ്ത് ഐശ്വര്യവും സമ്പൽസമൃദ്ധിയും കൈവരിക്കാൻ കഴിയുമെന്ന് ഫെങ്ഷൂയി ആചാര്യന്മാർ നമ്മെ പഠിപ്പിക്കുന്നു. സ്വീകരണമുറിയിൽ പ്രധാനകവാടത്തിന് അഭിമുഖമായിട്ടാണ് ഈ രൂപങ്ങളെ ക്രമീകരിക്കേണ്ടത്.

വിവരങ്ങൾക്ക് കടപ്പാട്

ഷാജി നായർ  

ഫെങ്ങ്ഷുയി- വാസ്തു വിദഗ്ധൻ

English Summary- Fengshui Symbols to Remove Negative Energy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA