ADVERTISEMENT

വാസ്തുശാസ്ത്രപ്രകാരം വീട്ടില്‍ ഓരോ വസ്തുക്കള്‍ക്കും സ്ഥാനമുണ്ട്. വീട്ടിലേക്കുള്ള പോസിറ്റീവ് ഊര്‍ജ്ജം പ്രവഹിക്കാന്‍ വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. അപ്പോള്‍ വീട് വൃത്തിയാക്കുന്ന ചൂലിന്റെ സ്ഥാനമെവിടെ വേണം?..

വാസ്തുപ്രകാരം നിങ്ങളുടെ വീട് ശുചിയാക്കുന്ന ചൂലിന്റെ സ്ഥാനം അതിപ്രധാനം തന്നെയാണ്. ഉപയോഗശേഷം എവിടെയെങ്കിലും അലക്ഷ്യമായി വയ്ക്കാനുള്ളതല്ല ചൂല് എന്ന് സാരം. കാരണം ചൂലിന്റെ സ്ഥാനം തെറ്റിയാല്‍ വീട്ടില്‍ അടിമുടി ദാരിദ്യം ആകുമെന്ന് ശാസ്ത്രം പറയുന്നു.

broom-vasthu

വാസ്തുപ്രകാരം പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കുപടിഞ്ഞാറന്‍ കോണില്‍ വേണം ചൂല് സൂക്ഷിക്കാന്‍. ഒരിക്കലും മുന്‍വാതിലിനു സമീപം ചൂല് വയ്ക്കാന്‍ പാടില്ല. വാസ്തുവനുസരിച്ച് ചൂല് എല്ലായ്‌പ്പോഴും ആരുടെയും കണ്ണുകള്‍ എത്താത്ത ഒരു സ്ഥലത്ത് സൂക്ഷിക്കണം. ചൂല് എല്ലായ്‌പ്പോഴും കിടത്തി വയ്ക്കുക. ഒരിക്കലും തലതിരിഞ്ഞ് വയ്ക്കരുത്. ഇത് നിങ്ങളുടെ ബലഹീനതയെ സൂചിപ്പിക്കുന്നു. അതുപോലെ വീടിന്റെ മേല്‍ക്കൂരയില്‍ ചൂല് ഒരിക്കലും വയ്ക്കരുത്. ഇത് ധനനഷ്ടം, മോഷണം എന്നിവയെ കാണിക്കുന്നു. 

അതുപോലെ വീടിന് സമീപം, പ്രധാനവാതിലിനോട് ചേർന്നല്ലാതെ ഒരു ചൂല് സൂക്ഷിക്കുന്നത് വീട്ടിലേക്ക് നെഗറ്റീവ് എനര്‍ജി വരാതെ നോക്കും എന്ന് പറയപ്പെടുന്നു. കൊച്ചു കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന കട്ടിലിനു കീഴില്‍ ചൂല് വയ്ക്കുന്നതിന്റെ കാര്യവും ഇതാണ്. 

English Summary- Position of Broom in House; Vasthu Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com