കിടപ്പുമുറിയിൽ തലവച്ചുറങ്ങുന്ന ദിശ തെറ്റാണോ? ഇവ സൂക്ഷിക്കുക

bedroom-colour-02
Representative Image
SHARE

എല്ലാ തിരക്കുകളില്‍ നിന്നും ഒഴിഞ്ഞു സ്വസ്ഥമായി വിശ്രമിക്കാൻ നമ്മള്‍ വരുന്ന ഇടമാണ് നമ്മുടെ വീട്. എന്നാല്‍ വീട്ടില്‍ വന്നു കയറിയാല്‍ സമാധാനം ഇല്ലെങ്കിലോ ? ഉറക്കം ചിലപ്പോള്‍ അതിന്റെ പാട്ടിനു പോകും. വാസ്തുവും ഉറക്കവും തമ്മിൽ ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ അതിന്റെ വാസ്തു ശരിയല്ലെങ്കില്‍ അത് ആ വീട്ടിലെ അംഗങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാം.

ഭൂമിയുടെ കാന്തികവലയവുമായി ബന്ധപ്പെട്ട തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് വാസ്തു ഉറങ്ങാൻ അനുയോജ്യമായ ദിക്കുകൾ നിർദേശിക്കുന്നത്. ഓരോ ദിശയില്‍ നിന്നുമുള്ള ഊർജപ്രവാഹം വ്യത്യാസപ്പെട്ടിരിക്കുന്നു. വാസ്തുവില്‍ മനുഷ്യന്റെ തലയെ ഉത്തരധ്രുവമായി കണക്കാക്കുന്നു.

പണ്ടുള്ളവർ വടക്കോട്ട് തല വച്ചു  കിടന്നുറങ്ങരുത് എന്ന് പറയാറുണ്ട്. ഉറങ്ങുമ്പോള്‍ തല വടക്കോട്ട് വച്ചാല്‍ അത് ശരീരത്തിന്റെയും ഭൂമിയുടെയും ഉത്തരധ്രുവങ്ങള്‍ പരസ്പരം പുറന്തള്ളുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യും. ഭൂമിയുടെ കാന്തികക്ഷേത്രം ശരീരത്തിൽ ഊർജ്ജനഷ്ടം ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുപോലെ പടിഞ്ഞാറു ദിശയിൽ തലവച്ചു ഉറങ്ങരുത്. ഇത് ഉറക്കത്തെ അസ്വസ്ഥമാക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു.

sleep-disorder

കിഴക്കു ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നതാണ്‌ ഉത്തമം എന്ന് ശാസ്ത്രം പറയുന്നു.ഇത് ഓര്‍മ്മശക്തിയും ഏകാഗ്രതയും ആരോഗ്യവും വർധിപ്പിക്കും. വിദ്യാര്‍ത്ഥികളും ജോലിക്കാരുമൊക്കെ കിഴക്കോട്ട് തലവച്ച് ഉറങ്ങണമെന്ന് വാസ്തുശാസ്ത്രം അനുശാസിക്കുന്നു. തെക്കോട്ട് തലവച്ച് ഉറങ്ങുന്നതും അനുയോജ്യമാണ്. ഇത് നല്ല ഉറക്കം നൽകും. ബിസിനസ്സ്, പ്രൊഫഷണല്‍ മേഖലയിലെ ആളുകള്‍ ദിവസം മുഴുവന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലും തിരക്കിലുമായിരിക്കുന്നതിനാല്‍ തെക്കോട്ട് തലയുയര്‍ത്തി ഉറങ്ങണമെന്ന് വാസ്തു നിര്‍ദേശിക്കുന്നു.

English Summary- Vasthu Locations and Influence on Sleep

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA