വീടിന്റെ പ്രധാനവാതിലും ഗൃഹമധ്യസൂത്രവും ഒരിക്കലും തെറ്റരുത്; ഇവ ശ്രദ്ധിക്കുക

pravasi-veedu-door
Representative Image
SHARE

വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ഏകശാലാ രൂപകൽപനകളിൽ വടക്കുദർശനമായ തെക്കിനി ഗൃഹമോ അല്ലെങ്കിൽ കിഴക്കു ദർശനമായ പടിഞ്ഞാറ്റിനി ഗൃഹമോ ആണ് നിർമാണയോഗ്യങ്ങളായി പറയുന്നത്.

കിഴക്ക് ദർശനമായി പടിഞ്ഞാറ്റിനി എന്ന ഏകശാല രൂപകൽപനയെപ്പറ്റി പറയുകയാണെങ്കിൽ, ഗൃഹം തെക്കുവടക്ക് ദീർഘം ആയതിനാൽ ആ ദീർഘത്തിന്റെ മധ്യത്തിൽ കിഴക്കുപടിഞ്ഞാറ് ദിശയിൽ വരുന്ന രേഖയാണ് ഗൃഹമധ്യസൂത്രം. ഈ ഗൃഹമധ്യസൂത്രം വരുന്ന ഭാഗത്താണ് കട്ടിളകൾ നേർക്കുനേർ വരുന്നവിധം ക്രമീകരിക്കേണ്ടത്.

ഇപ്രകാരം ഗൃഹമധ്യസൂത്രത്തിൽ കട്ടിള വയ്ക്കുമ്പോൾ ഗൃഹമധ്യത്തിൽനിന്ന് കട്ടിളമധ്യം പ്രദക്ഷിണമായി അംഗുലങ്ങളെക്കൊണ്ട് ഗമനം വയ്ക്കാറുണ്ട്. അതായത്, ഗൃഹമധ്യസൂത്രവും കട്ടിളമധ്യം പ്രദക്ഷിണമായി അംഗുലങ്ങളെക്കൊണ്ട് ഗമനം വയ്ക്കാറുണ്ട്. അതായത്, ഗൃഹമധ്യസൂത്രവും കട്ടിളമധ്യവും ഒരേ രേഖയിൽ വരാതിരിക്കുന്നതിനായി കട്ടിളമധ്യം തെക്കോട്ട് മൂന്ന് സെമീ നീക്കിവയ്ക്കുക പതിവുണ്ട്. 

നമ്മുടെ കണ്ണിന്റെ കാഴ്ചയ്ക്ക് ഗൃഹമധ്യത്തിൽ കട്ടിള വരുന്നതിന് വിരോധമില്ല. എന്നാൽ രണ്ടിന്റെയും മധ്യങ്ങൾ ഒരേ രേഖയിൽ വരരുത്.
പടിഞ്ഞാറ്റിനി ഗൃഹങ്ങൾ കിഴക്ക് ദർശനമായതിനാൽ കിഴക്കോട്ട് വയ്ക്കുന്ന പ്രധാനവാതിൽ ഗൃഹമധ്യത്തിൽ വയ്ക്കുന്ന വിധമാണ് പണ്ടുള്ള ഗൃഹങ്ങളിൽ ചെയ്തു വരുന്നത്. അതുകൊണ്ടാണ് മേൽപ്പറഞ്ഞ വിഷയങ്ങൾക്ക് പ്രാധാന്യം വരുന്നത്.

എന്നാൽ ഇന്ന് രൂപകൽപന ചെയ്യുന്ന ഗൃഹങ്ങളിൽ ഗൃഹമധ്യത്തിൽ പ്രധാന വാതിൽ വരുന്ന രീതി വളരെ കുറവാണ്. അതുകൊണ്ടുതന്നെ അപ്രകാരം വശങ്ങളിലേക്കു നീക്കി വയ്ക്കുന്ന പ്രധാന വാതിലിനു നേരേ ഗൃഹമധ്യസൂത്രം ഒഴിവിടേണ്ടതില്ല. പ്രധാന വാതിൽ കോണിൽ വരുന്ന ലിവിങ് റൂമിലേക്ക് കടക്കുന്ന വിധം ഒരു വശത്ത് വാതിൽ വരുന്ന വിധം രൂപകൽപന ചെയ്യുമ്പോൾ ഗൃഹമധ്യസൂത്രത്തിൽ ജനലുകൾ മാത്രം വച്ച് ഗൃഹമധ്യസൂത്രം ഒഴിവിടുന്ന രീതിയും അനുവദനീയമാണ്. എന്നാൽ ഗൃഹമധ്യസൂത്രം തടസ്സപ്പെടുന്നവിധം ടോയ്ലറ്റുകളുടെ ഭിത്തി വരുന്നത് പുതിയ ഗൃഹങ്ങൾക്ക് ഉപദേശയോഗ്യമല്ല.

English Summary- Cross Ventilation and Vasthu Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA