സമയം തെളിയണോ? ക്ലോക്ക് ശരിയായ സ്ഥാനത്ത് തന്നെ സ്ഥാപിക്കണം

Clock
SHARE

ക്ലോക്കിനെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ജീവിതം ചലിക്കുന്നത്. കാരണം സമയത്തിന് നമ്മുടെ ജീവിതത്തിൽ അത്ര പ്രാധാന്യമുണ്ട്. ശരിയായ സ്ഥലത്തു വേണം ക്ലോക്ക് സ്ഥാപിക്കാനെന്ന് വാസ്തുശാസ്ത്രം പറയുന്നു. ക്ലോക്കിന്റെ തെറ്റായ സ്ഥാനം കുടുംബത്തിന്റെ ഐശ്വര്യത്തെ ബാധിച്ചേക്കാമത്രേ. തെക്കു ദിക്കിൽ ക്ലോക്ക് സ്ഥാപിച്ചാൽ നിങ്ങളെ തേടിയെത്തുന്ന ഭാഗ്യത്തെ തിരിച്ചുവിടുമെന്നും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും വാസ്തുവിദഗ്ധ‍ര്‍ ചൂണ്ടിക്കാട്ടുന്നു.  

വീടിന്റെ മുഖമായ പ്രധാന കവാടത്തിനു സമീപത്തും ക്ലോക്ക് സ്ഥാപിക്കരുത്. ഇത് മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകും. കിഴക്ക്, പടിഞ്ഞാറ്, വടക്ക് ദിക്കുകളിൽ ക്ലോക്ക് സ്ഥാപിച്ചാൽ അനുകൂല ഫലമുണ്ടാകും. കുടുംബത്തിൽ പോസിറ്റീവ് ഊര്‍ജം നിറയും. കുടുംബാംഗങ്ങളെ തേടി പുതിയ തൊഴിൽ അവസരങ്ങള്‍ എത്തു.. വടക്ക് ദിക്കിലാണ് ക്ലോക്ക് സ്ഥാപിക്കുന്നതെങ്കിൽ സാമ്പത്തിക സുരക്ഷയാണ് ഫലം. നിലച്ച ക്ലോക്കുകള്‍ നെഗറ്റീവ് ഊര്‍ജത്തിനു കാരണമാകും. കേടായ ക്ലോക്കുകള്‍ ഉപേക്ഷിക്കുകയോ നന്നാക്കുകയോ വേണം. കിടക്കയ്ക്കു സമീപം ക്ലോക്ക് സ്ഥാപിക്കുന്നത് ദാമ്പത്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. കിടപ്പുമുറിയിൽ കിഴക്കു ദിക്കിന് അഭിമുഖമായി ക്ലോക്ക് സ്ഥാപിക്കാം. 

English Summary: Home Vasthu, Position of Clock

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
FROM ONMANORAMA