ADVERTISEMENT

കോടികൾ മുടക്കി വീട് പണിതാലും അതിനുള്ളിൽ സുഖത്തോടും സമാധാനത്തോടും കൂടി ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തുകാര്യം? കിടക്കുന്നത് കുടിലിലാണെങ്കിലും സമാധാനം വേണം എന്നാണ് എല്ലാവരും ആഗ്രഹിക്കുക. ആ ആഗ്രഹങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതാകട്ടെ വാസ്തു ദോഷങ്ങളും. വാസ്തു ദോഷമകറ്റി വീടിനെ ഒരു സ്വപ്ന ഭവനമാക്കാനുള്ള വഴികൾ വാസ്തു ശാസ്ത്രം തന്നെ പറഞ്ഞു തരുന്നുണ്ട്. 

വീട്ടിലെ സകല വാസ്തു ദോഷങ്ങളെയെല്ലാം മാറ്റി  വീട്ടിനുള്ളിൽ പൂർണ  സമാധാനവും ഐശ്വര്യവും വരുത്തുന്നതിനായി വാസ്തു ശാസ്ത്രം നിർദ്ദേശിക്കുന്നത് വാസ്തുബലിയും പഞ്ചശിരസ്സ് സ്ഥാപനവുമാണ്. പാലുകാച്ചി വീട്ടില്‍ താമസം തുടങ്ങുന്നതിന് മുമ്പ് വീടുപണിക്ക് മുൻകൈ എടുത്ത പ്രധാന ആശാരിയാണ് സ്ഥലദോഷ ശാന്തിക്കായി വാസ്തുബലി നടത്തുക.

വാസ്തുബലി നടത്തിയ ശേഷമാണ് പഞ്ചശിരസ്സ് വീട്ടിൽ സ്ഥാപിക്കുക. പഞ്ചശിരസ്സ് സ്ഥാപിക്കുന്നതിലൂടെ ഗൃഹദോഷങ്ങള്‍ പൂര്‍ണമായി മാറുമെന്നാണ് വിശ്വാസം. പൂജാവിധികൾ വശമുള്ള ആളുകളാണ് ഇതിനു മുൻകൈ എടുക്കുക.

വാസ്തുബലിക്ക് ശേഷം  ഇതിനായി വൈദഗ്ധ്യമുള്ള പൂജാരിമാരെയാണ് സമീപിക്കേണ്ടത്.അഞ്ച് ലോഹങ്ങളിലായി ആന ,ആമ ,സിംഹം , പന്നി ,പോത്ത് എന്നീ മൃഗങ്ങളുടെ രൂപങ്ങൾ ഒരോ ദിക്കിലേക്കായി തിരിച്ച് വച്ച് ചന്ദന പെട്ടിയിലാക്കി പൂജ ചെയ്ത്  കതകിന്റെ മുകളിലോ താഴെ തറയിലോ വയ്ക്കുന്നു.  വീടിന്റെ കണക്കുകളിലെ പിഴവുകൾ ഇതുമൂലം പരിഹരിക്കപ്പെടുകയും ഐശ്വര്യ വർദ്ധനവുണ്ടാവുകയും ചെയ്യുന്നു .

ചെറിയ ചെമ്പ് പെട്ടിയില്‍ ഒരുമിച്ചോ അല്ലെങ്കില്‍ ഒരോ ചെമ്പ് ചെപ്പുകളില്‍ ആക്കിയോ ആളാണ് പഞ്ചശിരസ്സ് സ്ഥാപിക്കുക. മിക്കവാറും വീടിന്റെ  പ്രധാന മുറിയില്‍ കുഴിയെടുത്താണ് ഇത് സ്ഥാപിക്കുന്നത്.കിഴക്ക് വശത്ത് ആന, പടിഞ്ഞാറ് സിംഹം, തെക്ക് പോത്ത്, വടക്ക് പന്നി, നടുക്ക് ആമ എന്നീ ക്രമത്തിലായിരിക്കും പഞ്ചശിരസ്സ് സ്ഥാപിക്കുക. 

പഞ്ചശിരസ്സ് സ്ഥാപിച്ചാൽ  വീടിനെ ചുറ്റിപ്പറ്റിയുള്ള സകല ദോഷങ്ങൾക്കും പരിഹാരമാകുമെന്നും വീട്ടിൽ അനാവശ്യമായി ഉണ്ടാകുന്ന കലഹങ്ങൾക്കും അപ്രിയമായ സംസാരങ്ങൾക്കും ശമനമാകും എന്നുമാണ് വിശ്വാസം.

English Summary- Vasthubali Panchashiras Vasthu Beliefs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com